Pravasi

  • കാനഡ വഴി യു.എസിലേക്ക് കടക്കാന്‍ശ്രമം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചനിലയില്‍

    ടൊറന്‍േ്‌റാ: ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ എട്ടു പേരെ യുഎസിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ കാനഡ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാനഡയില്‍നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണു മരിച്ചത്. ആറുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന ഒരു ബോട്ടിനടുത്തു ചതുപ്പില്‍നിന്നു വ്യാഴാഴ്ച വൈകിട്ടു കണ്ടെടുത്തിരുന്നു. ഈ ബോട്ട് അക്വെസാസ്‌നെ മൊഹൗക് സമുദായത്തില്‍നിന്ന് കാണാതായ കേസി ഓക്‌സിന്റെ പേരിലുള്ളതാണ്. മുപ്പതുകാരനായ ഓക്‌സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന കടത്തുകേന്ദ്രമാണ് ഇവിടം. ഈ വര്‍ഷം ഇതുവഴി യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് പോലീസ് തന്നെ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ 80ല്‍ അധികം പേര്‍ ഇതുവഴി കാനഡയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്. ഓക്‌സിലെ കാണാനില്ലെന്ന പരാതി കിട്ടിയ വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് ആദ്യ ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതിചെയ്യുന്ന…

    Read More »
  • റമദാന്‍ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു; ഒരാഴ്ചക്കിടയിൽ എത്തിയത് രണ്ടര ലക്ഷം വിദേശ തീർഥാടകർ

    റിയാദ്: റമദാൻ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു. പുണ്യമാസത്തിലെ രാപ്പകലുകളിൽ ഹറമിൽ പ്രാർഥനാനിരതരായി കഴിയാനും ഉംറ ചെയ്യാനും സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക…

    Read More »
  • സൗദിയിൽ മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം ഉടൻ

    റിയാദ്: സൗദി അറേബ്യയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശം വെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് പറഞ്ഞു. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരസ്യമാക്കുമെന്നും ‘റൊട്ടാന ഖലീജിയ’ ടെലിവിഷനിലെ അൽ-ലിവാൻ പരിപാടിയിൽ പങ്കെടുക്കവേ അൽഹമ്മദ് വ്യക്തമാക്കി. നിലവിലെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾക്കനുസൃതമായി വാണിജ്യ, പാർപ്പിട, കാർഷിക രംഗത്തെ എല്ലാത്തരം സ്വത്തുവകകളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി നൽകുമെന്ന് അതോറിറ്റി മേധാവി പറഞ്ഞു. മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെവിടെയും വിദേശികൾക്ക് സ്വത്ത് കൈവശം വയ്ക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ ഉടമസ്ഥതയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിന് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും അസ്വീകാര്യമായ രീതികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്നും അതോറിറ്റി…

    Read More »
  • വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

    റിയാദ്: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറ്റ് സ്പോട്ട് സിന്‍ഡ്രോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിര്‍ദേശിച്ചതായി അതോറിറ്റി അറിയിച്ചു. സാമ്പിളുകളുടെ പരിശോധനയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറസ് അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. മറ്റ് സമുദ്രഭക്ഷ്യ വസ്തുക്കളിലേക്ക് കൂടി വൈറസ് പടരാതിരിക്കാന്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നതുവരെ നിരോധനം തുടരുമെന്നാമണ് എസ്എഫ്ഡിഎയുടെ നിലപാട്. നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് അതേസമയം ചെമ്മീനുകളെ ബാധിക്കുന്നതാണെങ്കിലും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതല്ല. നേരത്തെ സമാനമായി ഫ്രാന്‍സില്‍ നിന്നുള്ള കോഴിയിറച്ചി ഉള്‍പ്പെടെയുള്ള മാംസവസ്തുക്കളുടെ…

    Read More »
  • സൗദിയിലും വിസാ സംവിധാനത്തില്‍ മാറ്റം വരുന്നു

    റിയാദ്: വിദേശ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ ഇനി അധികം ആവശ്യമില്ലെന്ന് സൗദി അറേബ്യ. റിക്രൂട്ടിങ് കുറയ്ക്കാനുള്ള ആലോചനയിലാണ് രാജ്യത്തെ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം. ഇതിനായി വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കാനും ഉയർന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഊന്നൽ നൽകാനും ശ്രമിച്ചാണ് വിസാ സംവിധാനം പരിഷ്കരിക്കുന്നത്. ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ തൊഴിലാളികളുടെ നൈപുണ്യങ്ങൾ തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് സംവിധാനം പരിഷ്കരിക്കാനുള്ള മൂന്ന് മോഡലുകൾ അടങ്ങിയ നിർദേശം ഉയർത്തുവന്നിട്ടുണ്ട്. നിർദ്ദിഷ്ട മാതൃകൾക്കുള്ള ശിപാർശകൾ, സമാനമായ സന്ദർഭങ്ങളിലെ അന്താരാഷ്ട്ര താരതമ്യങ്ങൾ, നിലവിലെ സാഹചര്യത്തിന്റ വിശകലനം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു.

    Read More »
  • ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിറ്റ് കണ്‍വീനര്‍ മാത്യൂ ഫിലിപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഇക്ബാല്‍, ജിജി മാത്യൂ, ഷഹിദ് ലബ്ബ, മുകേഷ് കാരയില്‍, സിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്‌സിക്യൂട്ടീവ്), ഷിബു സാമുവല്‍ (യൂണിറ്റ് കണ്‍വീനര്‍), സനൂപ് കൊച്ചുണ്ണി (ജോ: കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. മനോജ് കലാഭവന്‍ സ്വാഗതവും സനൂപ് കൊച്ചുണ്ണി നന്ദിയും പറഞ്ഞു.

    Read More »
  • അഡ്വ. ജോണ്‍ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നല്‍കി

    കുവൈറ്റ് സിറ്റി: പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂര്‍ സ്വദേശിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജരുമായ അഡ്വ. ജോണ്‍ തോമസിനും ഭാര്യ റേച്ചല്‍ തോമസിനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അലക്‌സ് മാത്യൂ, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര, സലിം രാജ്, ട്രഷറര്‍ തമ്പി ലൂക്കോസ്, ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കര്‍, ജേക്കബ്ബ് തോമസ് എന്നിവര്‍ സംസാരിച്ചു. അലക്‌സ് മാത്യൂ ഷാള്‍ അണിയിച്ചു ആദരിച്ചു. ജോണ്‍ തോമസ് മറുപടി പ്രസംഗം നടത്തി.  

    Read More »
  • ഫോക്കസ് പതിനേഴാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 ന്

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റിന്റെ പതിനേഴാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേരും. കുവൈറ്റിലെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന പതിനാറു യൂണിറ്റ് സമ്മേളനങ്ങള്‍ കൂടി പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. പതിനാറു യൂണിറ്റ് കളില്‍ നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ജനറല്‍ സെക്രട്ടറിയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറും ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റേഴ്‌സും സമ്മേളനത്തില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു പാസ്സാക്കും. തുടര്‍ന്നു അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനന്തരം ഇഫ്താറും സജ്ജമാക്കിയിട്ടുണ്ട്.  

    Read More »
  • സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 21 മരണം

    റിയാദ് : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 21 മരണം. അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്. പാലത്തില്‍ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 29 പേര്‍ക്കു പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലദേശ്, പാകിസ്ഥാന്‍ സ്വദേശികളാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണിവര്‍. ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായില്‍ ചുരത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. #عاجل | وفاة 20 شخصاً وإصابة 29 آخرين في حادث حافلة بعقبة شعار شمال #عسير pic.twitter.com/KjOdWkPcyB — أخبار 24 (@Akhbaar24) March 27, 2023 ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നു. സിവില്‍ ഡിഫന്‍സ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലത്തെത്തി…

    Read More »
  • ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിന്നാലിന്റെ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിന്നാലിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സജീവ് പ്ലാക്കാടിന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിറ്റ് കണ്‍വീനര്‍ ഷിബു മാത്യൂ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി.ഒ. കോശി, ഉപദേശക സമതിയംഗം റോയ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി സാമുവല്‍ കൊച്ചുമ്മന്‍ (കേന്ദ്ര എക്‌സിക്യൂട്ടീവ്), ഷിബു മാത്യൂ (യൂണിറ്റ് കണ്‍വീനര്‍), സജീവ് പ്ലാക്കാട് (ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. റോയ് ഏബ്രഹാം സ്വാഗതവും സാമുവല്‍ കൊച്ചുമ്മന്‍ നന്ദിയും പറഞ്ഞു.

    Read More »
Back to top button
error: