Pravasi
-
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി; ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷം
ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും ഒഴിപ്പിച്ച 231 പേർ കൂടി ഇന്ന് രാജ്യത്ത് തിരിച്ചെത്തി. രാവിലെയാണ് ജിദ്ദയിൽ നിന്നും ഇത്രയും പേരെ അഹമ്മദാബാദിൽ വിമാനത്തിൽ എത്തിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സുഡാനിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറ് കടന്നു. ഇതുവരെ മൂവായിരത്തോളം പേരെ സുഡാനിൽ നിന്നും ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു. രന്‍ജന ബിനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് റിനി ബിനോയ് സ്വഗതവും, രാജിമോള്‍ സുജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ,ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. രക്ഷാധികാരി സലിം രാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മിനി ഗീവര്‍ഗ്ഗീസ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി രന്‍ജന ബിനില്‍ (ചെയര്‍പെഴ്‌സണ്‍), റിനി ബിനോയ് (സെക്രട്ടറി), ഗിരിജ അജയ് ( ട്രഷറര്‍) എക്‌സിക്യൂട്ടീവ് അംഗങ്ങളായി മിനി ഗീവര്‍ഗ്ഗീസ്, രാജിമോള്‍ സുജിത് , മഞ്ജൂ ഷാജി, രഹനാ നൈസാം, ലിറ്റി അലക്‌സാണ്ടര്‍, ഷിനി സന്ദീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം, സാല്‍മിയ യൂണിറ്റ് ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് സാല്‍മിയ യൂണിറ്റ് സമ്മേളനം പ്രസിഡന്ററ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടി . പുതിയ വര്‍ഷത്തെ ഭാരവാഹികളായി താരിഖ് അഹമ്മദ് (കണ്‍വീനര്‍) അജയ് നായര്‍ , ബിജിമോള്‍ (ആര്യ) ജോ: കണ്‍വീനേഴ്‌സ് . എക്‌സിക്യൂട്ടീവ് അംഗങ്ങളായി അലക്‌സ് മാത്യൂ , അലക്‌സാണ്ടര്‍ പി.കെ., ഷിബു മോന്‍ ഐസക് , മിനിമോള്‍ ജോയ് തോമസ്, ഡെയ്‌സി പീറ്റര്‍ , സുമലത എസ്സ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘടന സെക്രട്ടറി വര്‍ഗ്ഗീസ് വൈദ്യന്‍ സ്വാഗതവും, കേന്ദ്ര കമ്മറ്റി അംഗം നൈസാം റാവുത്തര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി ഡി ആശംസകളര്‍പ്പിച്ചു. താരിഖ് അഹമ്മദ് നന്ദി പറഞ്ഞു.
Read More » -
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു
റിയാദ്: സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരന്‍ (53) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സനൈയായ്യിൽ 22 വര്‍ഷമായി റേഡിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു, തിരുവനന്തപുരം കമുകിന്‍കോട് രോഹിണി തുണ്ടുവിള വീട്ടില്‍ ദിവാകരന്‍ – ബേബി ദമ്ബതികളുടെ മകനാണ്. ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യന്‍, അഭിഷേക്.
Read More » -
വിദേശികള്‍ക്ക് അവരുടെ രാജ്യത്തെ ലൈസന്‍സ് വച്ച് യുഎഇയില്‍ ഡ്രൈവ് ചെയ്യാം; ഇന്ത്യാക്കാർക്ക് ഇളവില്ല
അബുദാബി:യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് തേടുന്നവര്‍ക്ക് വലിയ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്.നാട്ടിലെ ലൈസന്‍സ് മതിയാകും ഇനി യുഎഇയില്‍ വാഹനം ഒടിക്കാന്‍.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഇവർക്ക് യുഎഇയിൽ റസിഡന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണംഎന്നാല്‍ എല്ലാ രാജ്യക്കാർക്കും ഈ ഇളവില്ല. നേരത്തെ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവാണ് ഇപ്പോള്‍ 43 രാജ്യക്കാര്‍ക്കായി വിപുലീകരിച്ചിരിക്കുന്നത്.താഴെ പറയുന്ന രാജ്യക്കാര്‍ക്ക് അവരുടെ ദേശീയ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാവുന്നതാണ്. യുഎഇ ഇളവ് നല്‍കിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ… എസ്റ്റോണിയ അല്‍ബേനിയ പോര്‍ച്ചുഗല്‍ ചൈന ഹംഗറി ഗ്രീസ് യുക്രൈന്‍ ബള്‍ഗേറിയ സ്ലോവാക് സ്ലോവേനിയ സൈപ്രസ് സെര്‍ബിയ ലാത്വിയ ലക്‌സംബര്‍ഗ് ലിത്വാനിയ മാള്‍ട്ട ഐസ്ലാന്റ് മോണ്ടനഗ്രോ അമേരിക്ക ഫ്രാന്‍സ് ജപ്പാന്‍ ബെല്‍ജിയം സ്വിറ്റ്‌സര്‍ലാന്റ് ജര്‍മനി ഇറ്റലി സ്വീഡന്‍ അയര്‍ലാന്റ് സ്‌പെയിന്‍ നോര്‍വെ ന്യൂസിലാന്റ് റൊമേനിയ സിംഗപ്പൂര്‍ ഹോങ്കോങ് നെതര്‍ലാന്റ്‌സ് ഡെന്മാര്‍ക്ക് ഓസ്ട്രിയ ഫിന്‍ലാന്റ് ബ്രിട്ടന്‍ തുര്‍ക്കി കാനഡ പോളണ്ട് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ
Read More » -
പ്രവാസികള്‍ക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ; പ്രയോജനം ആർക്കൊക്ക?
അടുത്ത കാലം വരെ ഒരു പ്രവാസിക്ക് യുപിഐ വഴി പണമിടപാടുകൾ നടത്തണമെങ്കിൽ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അല്ലെങ്കിൽ നോൺ റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകൾക്കായി യുപിഐ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ ഉപയോഗിയ്ക്കണമെന്ന് അറിയാമോ? ഇതിനു മുൻപ് യുപിഐ ഐഡി സജ്ജീകരിക്കാൻ ഒരു എൻആർഐക്ക് സാധുവായ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ വേണമായിരുന്നു. ഒരു ഉപയോക്താവ് യുപിഐ ഐഡി ഉപയോഗിക്കുമ്പോൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമായിരുന്നു. അതിനാൽ, വിദേശത്തേക്ക് പോയവർ അവരുടെ ഇന്ത്യൻ മൊബൈൽ നമ്പറുകൾ സജീവമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി എല്ലാമാസവും റീചാർജ്…
Read More » -
ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച വൈകുന്നേരം
മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 28 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങൾ അറിയിച്ചു. https://twitter.com/Indemb_Muscat/status/1650745892285345794?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1650745892285345794%7Ctwgr%5Ef31fa2a5db110c54211faad27afbbcdd64f3d908%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1650745892285345794%3Fref_src%3Dtwsrc5Etfw വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Read More » -
അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനങ്ങൾ വാരിക്കൂട്ടി മലയാളികൾ
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ് ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായത്. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ ബിനോജ് ഇ.കെയാണ് ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാന്‍. തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്ബറാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഏപ്രിലിലെ മൂന്നാമത്തെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഷാര്‍ജയില്‍ പ്രൊജക്‌ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദ് കൊടക്കാട്ട്. ആണ്. ഏപ്രിലിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി അനില്‍ റാഫേലാണ്. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റെടുക്കുന്നുണ്ട്.ആദ്യമായാണ് സമ്മാനം. സമ്മാനം നേടിയ മറ്റൊരാൾ ഖത്തറിൽ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ സ്വദേശിയാണ്.
Read More » -
കെ.ജെ.പി.എസ് വനിതാവേദി പുനസംഘടനയും സ്വാഗത സംഘം രൂപീകരണവും
കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടനയും സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ സ്വാഗത സംഘ രൂപീകരണവും ഏപ്രില്‍ ഇരുപത്തിയെട്ട് വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്നു.
Read More » -
റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം
റാസൽഖൈമ::യുഎഇയിലെ റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം.ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.എന്നാല്‍ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരാഴ്ച്ച മുന്‍പ് ദുബൈയിലെ തിരക്കേറിയ മാര്‍ക്കറ്റായ നൈഫിലെ ഫ്രിജ്മുറാര്‍ ഏരിയയിലെ ബില്‍ഡിങ്ങിലുണ്ടായ തീപിടുത്തത്തില്‍ നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വന്‍ അഗാനിബാധ ഉണ്ടായത്.
Read More »