Pravasi
-
ഇറാനിൽ കരയാക്രമണത്തിനുള്ള തന്ത്രം മെനഞ്ഞ് യുഎസ്; ‘ അങ്ങനെ വല്ലതും സംഭവിച്ചാൽ ഒരു ഒന്നൊന്നര സർപ്രൈസ് ട്രംപിന് ഞങ്ങളുടെ വകയുണ്ടാകും’ ഇറാൻ
വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനടക്കമുള്ള അഭ്യർഥനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽവെച്ചിട്ടുണ്ട്. കരസേനയെ വിന്യസിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ആലോചന തുടരുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. ‘സൈനികരെ അയക്കുന്നില്ല’ എന്നായിരുന്നു വ്യാഴാഴ്ച ട്രംപ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു തീരുമാനം ഉണ്ടെങ്കിൽ തന്നെ നിങ്ങളോട് പറയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തുകയുണ്ടായി. യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാൻ പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഇറാനിയൻ മണ്ണിൽ ഒരു കര ആക്രമണം ഞങ്ങളുടെ റെഡ്ലൈനുകളിൽ ഒന്നാണ്, ശത്രുക്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും ഞങ്ങൾ എങ്ങനെ…
Read More » -
ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…
Read More » -
‘ഖത്തറിനെതിരെയുള്ള ആക്രമണം നിർത്തിക്കോ; അതിന് തയ്യാറല്ലയെങ്കിൽ സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനും കത്തിക്കും‘: ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലയെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങളാണ് ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചിതുന്നു. അതേസമയം, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് തന്റെ അറിവോടെയല്ലായെന്ന്ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നതുതുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നാണ് ഭീഷണി. ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതിരാജ്യമാണ് ഖത്തർ. അവർ കയറ്റിയയക്കുന്ന എൽ.എൻ.ജി.യുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് വരുന്നത്. സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. യുദ്ധം ഇതിനോടകം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ…
Read More » -
ഇറാനെതിരെ തിരിഞ്ഞ് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടാൽ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്
റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക്…
Read More » -
മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണയുത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കും; സൗദി, യുഎഇ, ഖത്തര്‍ എന്നിവര്‍ക്ക് പുതിയ മുന്നറിയിപ്പ്; ആളുകള്‍ ഒഴിഞ്ഞു പോകണം; അമേരിക്കന്‍ സൈന്യം എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
ദുബായ്: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണയുത്പാദന വിതരണ സംവിധാനങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇറാന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ ഇവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി (Samref Refinery), ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Jubail Petrochemical Complex), യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ് (Al Hons Gas Field), ഖത്തറിലെ മെസൈദ് പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Mesaieed Petrochemical Complex), മെസൈദ് ഹോള്‍ഡിംഗ് കമ്പനി (Mesaieed Holding Company), റാസ് ലഫാന്‍ റിഫൈനറി (Ras Laffan Refinery) എന്നിവയെ ലക്ഷ്യം വെച്ചാണ് മുന്നറിയിപ്പ്. ‘ഈ കേന്ദ്രങ്ങള്‍ നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു, വരും മണിക്കൂറുകളില്‍ ഇവ ആക്രമിക്കപ്പെടും. അതിനാല്‍, എല്ലാ പൗരന്മാരും താമസക്കാരും ജീവനക്കാരും ഉടനടി ഈ പ്രദേശങ്ങളില്‍ നിന്ന് മാറി സുരക്ഷിതമായ അകലത്തിലേക്ക് താമസം മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’- മുന്നറിയിപ്പില്‍ പറയുന്നു. സൗത്ത് പാഴ്‌സിലെയും (South Pars) അസലൂയയിലെയും…
Read More » -
‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി. ബുധനാഴ്ചാണ് ഇന്ത്യയിൽനിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കൽ സാധനങ്ങൾ ഇറാനിലെത്തിയതെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്നുള്ള സഹായം ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയിൽ എത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസിയും അറിയിച്ചു. സഹായമെത്തിച്ചതിന് ഇന്ത്യയിലെ ജനങ്ങളോട് ഇറാൻ എംബസി നന്ദിയും അറിയിച്ചു. ഇറാനിലെത്തിയ മെഡിക്കൽ സാമഗ്രികളുടെ ചിത്രങ്ങളും ഇറാൻ എംബസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സൈനികനീക്കത്തിന് പിന്നാലെയാണ് ഇറാനിലെ ആരോഗ്യമേഖലയും വൻ പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1300-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 7000-ലധികം പേർക്ക് പരിക്കേറ്റു. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായി. ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകാരോഗ്യസംഘടനയും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. അതിനിടെ, ഇറാനിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ നിലവിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ഹനാൻ ബാൽക്കി പറയുന്നത്. Embassy of the…
Read More » -
‘വെറുതെ വിടില്ല, തിരിച്ചടിച്ചിരിക്കും‘; ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രയേലിന് കനത്ത പ്രഹരം നല്കുമെന്ന് ഐആർജിസി
ടെഹ്‌റാൻ/ ടെൽ അവീവ്: രാജ്യത്തിന്റെ നിർണ്ണായക സ്ഥാനത്തിരുന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഐആർജിസി. പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു അലി ലാരിജാനി. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ‘ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും’ എന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ എയർ ഫോഴ്സ് കമാൻഡർ സർദാർ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആർജിസി അറിയിക്കുകയും ചെയ്തു. ടെൽ അവീവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ വിവിധയിടങ്ങളിൽ മിസൈൽ പതിച്ചും അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാരിജാനിയെ കൂടാതെ ഇറാന്റെ ബാസിജ് സേനയുടെ മേധാവി ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി…
Read More »


