NEWSPravasi

ആശുപത്രികൾ വിറ്റഴിച്ച് ആസ്റ്റര്‍ ഗ്രൂപ്പ്;  ഗള്‍ഫിലെ 15 ആശുപത്രികൾ വിറ്റത് 8400 കോടി രൂപയ്‌ക്ക് 

തിരുവനന്തപുരം: തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന  ആശുപത്രികൾ വിറ്റഴിച്ച് ആസ്റ്റര്‍ ഗ്രൂപ്പ്.നേരത്തെ കേരളത്തിലെ ആശുപത്രികൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയ ആസ്റ്റർ ഗ്രൂപ്പ് ഇപ്പോൾ ഗള്‍ഫിലെ 15 ആശുപത്രികളും വിറ്റിരിക്കുകയാണ്.
8400 കോടി രൂപയ്‌ക്കായിരുന്നു കൈമാറ്റം.

ആരോഗ്യരംഗത്ത് അത്യാധുനിക ആശുപത്രികളും അനുബന്ധ സേവനങ്ങളുമായി ശക്തമായി നിലയുറപ്പിച്ച കമ്ബനിയാണ് ആസാദ് മൂപ്പന്റെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍.

ആല്‍ഫ ജിസിസി ഹോള്‍ഡിംഗ്സ് എന്ന കമ്ബനിക്കാണ് ആശുപത്രികൾ വില്‍ക്കാന്‍ ധാരണയായത്. 15 ആശുപത്രികൾക്കൊപ്പം, 131 ക്ലിനിക്കുകളും 276 ഫാര്‍മസികളും ഇതിന്റെ കൂട്ടത്തില്‍ പുതിയ കമ്ബനി ഏറ്റെടുക്കും. ഗള്‍ഫില്‍ ദുബായ് ഉൾപ്പെടെ, ജിസിസി രാജ്യങ്ങളായ ഒമാന്‍, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ജോര‍്ദാന്‍ എന്നിവിടങ്ങളിലും ആസ്റ്റർ ഗ്രൂപ്പിന് ആശുപത്രികളുണ്ട്.

Signature-ad

എന്നാൽ പുതിയ കമ്പനിയിലും 35 ശതമാനം ഓഹരികള്‍ ആസാദ് മൂപ്പന്റെ അഫിനിറ്റി ഹോള്‍ഡിംഗ്സിനാണ്. 65 ശതമാനം ഓഹരി കൈവശം വെയ്‌ക്കുന്ന ഫജ്ര്‍ കാപിറ്റല്‍ അഡ്വൈസേഴ്സ് ആണ് ഈ ബിസിനസ് നിയന്ത്രിക്കുക. എങ്കിലും ആസ്റ്ററിന്റെ ഇന്ത്യയിലെ ഗ്രൂപ്പിന്റെയും ആസ്റ്ററിന്റെ പുതിയ ഗള്‍ഫ് ഗ്രൂപ്പിന്റെയും ചെയര്‍മാനും എംഡിയുമായി ഡോ. ആസാദ് മൂപ്പന്‍ തുടരും. മകള്‍ അലീഷ മൂപ്പന്‍ ഗള്‍ഫ് ബിസിനസിന്റെ ചുക്കാന്‍ പിടിക്കും.

1987ല്‍ ദുബായില്‍ ഒരു ചെറിയ ക്ലിനിക്കില്‍ നിന്നാണ് ആസാദ് മൂപ്പന്‍ ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇന്ത്യയില്‍ ആസ്റ്റര്‍ ഡിഎമ്മിന് 19 ആശുപത്രികളുണ്ട്. ഏകദേശം 4855 കിടക്കകളുമുണ്ട്. ഗള്‍ഫില്‍ 15 ആശുപത്രികളുണ്ട്. ഇവിടെ 1449 കിടക്കകള്‍ ഉണ്ട്.

Back to top button
error: