NEWSPravasi

സൗദിയിൽ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം;നാലു പേർക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യാക്കാരൻ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേർന്നുള്ള പള്ളിയിലായിരുന്നു സംഭവം.ബീഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് തകർന്നു വീണത്.മുസ്തഫ അതിനടിയിൽപെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. മറ്റ് നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Signature-ad

 

സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: