NEWSPravasi

20 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദിയില്‍ ലുലുവിന്റെ പതിനാലാം വാര്‍ഷികം

റിയാദ്: സൗദിയിൽ തങ്ങളുടെ പതിനാലാം വാര്‍ഷികം പ്രമാണിച്ച് 20 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പ്.

റിയാദ് ബോളിവാഡില്‍ വെച്ചായിരുന്നു ലുലുവിന്റെ പതിനാലാം വാര്‍ഷികാഘോഷത്തിന്റെ പ്രഖ്യാപനം. മുപ്പത്തിയാറ് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. സൗദി ലുലുവിലെ ആദ്യ സ്വദേശി ജീവനക്കാരനും അദ്ദേഹത്തിന്റെ മകനായ യൂസുഫും ചേര്‍ന്ന് ആഘോഷത്തിന് തുടക്കം കുറിച്ചു.

20 ലക്ഷം റിയാല്‍ മൂല്യം വരുന്ന 1400 സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 36 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷദിനങ്ങളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Signature-ad

അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വി.വി.ഐ.പി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍ എന്നിങ്ങിനെ പോകും സമ്മാനങ്ങളുടെ നിര. പുറമേ നിത്യോപയോഗം സാധനങ്ങള്‍, ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ലാപ്‌ടോപ് ഉപകരണങ്ങള്‍ എന്നിവക്ക് വമ്ബിച്ച വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദിയിലെ എല്ലാ ലുലുവിലും സമ്മാനങ്ങളും ഓഫറുകളും ലഭ്യമാണ്.

Back to top button
error: