NEWSPravasi

കുവൈറ്റില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍

ആലപ്പുഴ: കുവൈറ്റില്‍ നാലുദിവസം മുമ്ബ് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലില്‍ രാഘവന്‍റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടില്‍ ഷൈജു രാഘവ(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ നാലുദിവസങ്ങളായി ഷൈജുവിനെ കാണ്‍മാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ സമീപ പ്രദേശത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുവൈറ്റിലെ അല്‍ഗാനിം എന്ന കമ്ബനിയില്‍ ടെക്നീഷ്യനായിരുന്നു. എസ്‌എച്ച്‌ബിസി- കമ്ബനിയില്‍നിന്ന് ആറുമാസം മുമ്ബാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഒഐസിസി കുവൈറ്റിന്‍റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ചെയ്തു വരികയാണ്.

ഭാര്യ: രാധിക, മക്കള്‍: അമൃത, ആദിദേവ്.

Back to top button
error: