റിയാദ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി.
പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതല്‍ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോള്‍ പൗരന്മാരും, താമസക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍ സാധിക്കുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.