Pravasi

  • യുവതിയെ സാമൂഹികമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി സൗദിയില്‍ അറസ്റ്റില്‍

    മസ്‌കത്ത്: യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ പ്രവാസി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലൂടെയായിരുന്നു അധിക്ഷേപം. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ മക്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ളയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശമായ വാക്കുകള്‍ ഉപയോഗിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.  

    Read More »
  • ജോലിക്കിടെ പരിക്കേറ്റ പ്രവാസിയായ നിര്‍മാണ തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം

    അബുദാബി: യുഎഇയില്‍ ജോലിക്കിടെ വെയര്‍ഹൗസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പരിക്കേറ്റ ഏഷ്യക്കാരനായ തൊഴിലാളി തനിക്ക് സംഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. മേല്‍ക്കൂരയില്‍ നിന്ന് വീണ് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റെന്നും മാസങ്ങളോളം ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും തൊഴിലാളി പറഞ്ഞു. ഇയാളുടെ തലച്ചോറിന് 40 ശതമാനം വൈകല്യവും പരാലിസിസ് മൂലം മുഖം വികൃതമായെന്നും ഇടത് കണ്ണ് അടയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ഇടത് കണ്ണിന് 50 ശതമാനം വൈകല്യവും കേള്‍വിശക്തി കുറവും മൂക്കിന് ഒടിവും സംഭവിച്ചതായും മണം, രുചി എന്നിവ അറിയാനുള്ള ശക്തി പൂര്‍ണമായും നഷ്ടമായതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൂടാതെ ഇടത് കൈക്ക് 50 ശതമാനം വൈകല്യവും സംഭവിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്ത നിര്‍മ്മാണ സ്ഥാപനത്തിനെതിരെ നേരത്തെ പിഴ…

    Read More »
  • വിസ തട്ടിപ്പ്: പരാതികള്‍ നേരിട്ടറിയിക്കാം

    തിരുവനന്തപുരം: കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്. വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം. വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം മുൻപ് വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ…

    Read More »
  • മക്കയില്‍ ശുചീകരണ കമ്പനിയുടെ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

    റിയാദ്: സൗദി അറേബ്യയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. മക്കയില്‍ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നയിടത്താണ് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മക്കയിലെ ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ്. ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സൗദി റെഡ്ക്രസന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

    Read More »
  • കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

    കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഓണ്‍ലൈനായി വിസ്‍ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവുകയില്ല. വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായ ശേഷം അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • യുഎഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി; എംബസിയുടെ വ്യാജ ഐഡികളില്‍നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണം; പണം തട്ടുന്ന സംഘങ്ങള്‍ സജ്ജീവം

    അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്. @embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും [email protected] എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് പ്രവാസികളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. https://twitter.com/IndembAbuDhabi/status/1559522908690587649?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559522908690587649%7Ctwgr%5E1f2224f9136cc8ecdc636051f1e6bfe7a22dcc7a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndembAbuDhabi%2Fstatus%2F1559522908690587649%3Fref_src%3Dtwsrc5Etfw എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി പുറത്തിറക്കിയ…

    Read More »
  • മൂന്ന് മാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന്‍ ജലീല് റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്. അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് – സുബൈദാ ബീവി. ഭാര്യ – ഫസീല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  

    Read More »
  • യുഎഇയില്‍ റെഡ് അലര്‍ട്ട്; ഒമാനിലും യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

    അബുദാബി: പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെടുന്ന യുഎഇയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാല്‍ നിറഞ്ഞു. ദൂരക്കാഴ്ച പലയിടത്തും 500 മീറ്ററിലും താഴെയാണ്. ഇതുമൂലം പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവര്‍ വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനമോടിക്കരുത്. ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസും മുന്നറിയിപ്പ് നല്‍കി. ഒമാനില്‍ ദോഫാര്‍ മേഖലയിലും ശക്തമായ പൊടിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു. ⚠️تنبيه:يستمر نشاط الرياح في فترة النهار خلال اليومين القادمين، مع تصاعد الأتربة والغبار، مما يؤدي إلى انخفاض مستوى الرؤية الأفقية، خصوصاً على المناطق الواقعة بين ولايتي…

    Read More »
  • ഖത്തര്‍ ലോകകപ്പ്: എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും

    ദുബൈ: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നു. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് ഉയര്‍ത്താനൊരുങ്ങുന്നത്. ദുബൈയില്‍ നിന്ന് വിമാന മാര്‍ഗം ഒരു മണിക്കൂറില്‍ ഖത്തറിലെത്താം. ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാല്‍ ആരാധകര്‍ ദുബൈയില്‍ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്കും ദുബൈയ്ക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്. അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.…

    Read More »
  • യു.എ.ഇയില്‍ വീണ്ടും പ്രളയഭീതി; വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: ഡാമുകളിലെ അധികജലം തുറന്നുവിട്ടു

    അബുദാബി: യുഎഇയില്‍ വരുംദിവസങ്ങളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ നിറഞ്ഞുനിന്നിരുന്ന ഡാമുകളിലെ അധികജലം തുറന്നുവിട്ടു. കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ താപനിലയും ഉയരുകയാണ്. تدعو وزارة الطاقة والبنية التحتية، الجمهور والقاطنين في مناطق سدود الحيل ولبن وصفد إلى اخذ الحيطة والحذر نظراً لاعتزامها فتح بوابات تلك السدود الساعه 12 ظهرا مما سيؤدي إلى جريان المياه فيها، وتأمل الوزارة من الجمهور التعاون والالتزام بتعليمات السلامة. pic.twitter.com/Q8cfTmSOP5 — وزارة الطاقة والبنية التحتية (@MOEIUAE) August 10, 2022 സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ…

    Read More »
Back to top button
error: