NEWS
-
വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനനില്‍ വ്യോമാക്രമണം: ഹിസ്ബുള്ള തലവനെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊല്ലപ്പെട്ടത് ചീഫ് ഓഫ് സ്റ്റാഫ് അലി തബാതബയി; പേജര്‍ ഓപ്പറേഷനുശേഷം ഐഡിഎഫിന്റെ നിര്‍ണായക നീക്കം; തലപൊക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍. ബെയ്‌റൂട്ടില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ…
Read More » -
ആളുകളെ സ്പായില്‍ എത്തിച്ച് ബോഡി മസാജിംഗ്; പോലീസിന്റെ നേതൃത്വത്തില്‍ സ്പാ നെക്‌സസ്; എസ്‌ഐയും ജീവനക്കാരിയും ഒളിവില്‍
കൊച്ചിയിൽ സ്പായിലെത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയക്കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണം വിധേയമായി സസ്പെൻഡ് ചെയ്തത്. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ എസ്ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്‍റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ബൈജുവിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയില്‍ നിന്നാണ് മൂന്നംഗ സംഘം നാലു ലക്ഷം രൂപ തട്ടിയത്. ഇതില്‍ രണ്ട് ലക്ഷം രൂപയും ബൈജു പോക്കറ്റിലാക്കിയെന്ന് പിടിയിലായ കൂട്ടാളി ഷിഹാം മൊഴി നല്‍കി. ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാം. കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്.…
Read More » -
അവന്റെ കറക്കം നിര്‍ത്തിച്ച് പോലീസ്; ഇനിയവന്‍ അഴിക്കുള്ളില്‍; സ്‌കൂട്ടറിലെത്തി സ്ത്രീകളെ പീഡിപ്പിച്ച കേസുകളിലെ അക്രമി പിടിയില്‍; പരാതിയുമായെത്തിയത് നിരവധി സ്ത്രീകള്‍
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂര്‍ പോലീസിന് ഒരുപാട് പരാതികള്‍ ഒരു അജ്ഞാതനെക്കുറിച്ച് കിട്ടിക്കൊണ്ടിരുന്നു. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീകള്‍ക്കു നേരെ ലൈംഗീകാതിക്രമം നടത്തുന്ന ഒരു നികൃഷ്ടനെക്കുറിച്ച്. പരാതികളിന്മേല്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണം ഒടുവില്‍ അവനെ കുടുക്കി. സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃശൂര്‍ ചൊവല്ലൂര്‍ കിഴക്കേകുളം സ്വദേശി അബ്ദുല്‍ വഹാബിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഗുരുവായൂരിലും പരിസരത്തുമുള്ള സ്ത്രീകള്‍ക്ക് ആശ്വാസമാവുകയായിരുന്നു. സന്ധ്യയായാല്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാള്‍. വിദ്യാര്‍ത്ഥിനികളേയും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ലഭിച്ച പരാതികളില്‍ പറഞ്ഞ വിവരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങള്‍…
Read More » -
ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്; ആരെയോ കാത്തിരിക്കുന്ന ആരോ; രഞ്ജിത്തിന്റെ കയ്യൊപ്പും ആരോയും ഒരു തുടര്‍ച്ചയാണ്; മനോഹരമായ ഒരു തുടര്‍ച്ച
കയ്യൊപ്പിലെ ബാലനെന്ന ബാലചന്ദ്രന്റേയും പത്മയുടേയുമൊക്കെ ഒരു തുടര്‍ച്ചയല്ലേ സത്യത്തില്‍ ആരോ എന്ന രഞ്ജത്ത് സിനിമ. ആണെന്ന് തോന്നിപ്പോകുന്ന ഒരുപാട് ഫ്രെയമുകളും സാധ്യതകളും ആരോയില്‍ രഞ്ജിത് ചേര്‍ത്തുവെച്ചിട്ടുണ്ട്. കയ്യൊപ്പിലെ ബാലന്റെ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയോട് ഏറെ സാമ്യമുണ്ട് ആരോ എന്ന കൊച്ചു ചിത്രത്തിലെ ശ്യാമപ്രസാദിന്റെ വീട്ടിലെ മുറിക്ക്. കയ്യൊപ്പില്‍ ബാലന്‍ അവസാന യാത്രക്കൊരുങ്ങും മുന്‍പ് മഴ പെയ്യുന്നുണ്ട്. ആരോയിലും ഒരു അവസാനയാത്രയുടെ തുടക്കത്തില്‍ മഴ തിമര്‍ത്തുപെയ്യുന്നുണ്ട്. ബാലന് എഴുതാന്‍ സാധിക്കാതെ അസ്വസ്ഥനായി പേജുകള്‍ എഴുതിയ ശേഷം കീറിയെറിയുന്ന റൈറ്റേഴ്‌സ് ബ്ലോക്കിനെ ഓര്‍മിപ്പിച്ച അതേ മാനസികാവസ്ഥ ശ്യാമപ്രസാദിന്റെ കഥാപാത്രത്തിനുമുണ്ടാകുന്നുണ്ട്. കയ്യൊപ്പിലും ആരോയിലും ഓട്ടോറിക്ഷ ബാലനേയും ശ്യാമപ്രസാദിനേയും കൊണ്ടുപോകാനെത്തുന്നതും കൗതുകസാദൃശ്യമായി തോന്നി. അതിലെല്ലാമുപരി കാത്തിരിപ്പാണ് കയ്യൊപ്പിന്റെ ക്ലൈമാക്‌സ് എങ്കില്‍ ആരോ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഒരു എക്‌സ്്റ്റന്‍ഷന്‍ ആണെന്ന് പറയാം. കയ്യൊപ്പില്‍ ഒരിക്കലും എത്താത്ത ബാലചന്ദ്രനെന്ന ബാലനെ കാത്ത് അയാള്‍ക്കേറെ പ്രിയപ്പെട്ട പത്മയും കിളിപ്പാട്ട് പബ്ലിക്കേഷന്‍സിലെ ശിവദാസനും ലളിതയും ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറാന്‍ പൈസയടക്കാന്‍…
Read More » -
ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി
തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്‌ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്‍പ്പിച്ചാല്‍ കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍…. സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്‌നിംഗോ നല്‍കിയാല്‍ അവരത് ഭംഗിയായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്‌ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്. കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്‌സ്പീരിയന്‍സുമാകും. വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്‌കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന…
Read More » -
വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്
പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്. പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്‍മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും….. ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്‍പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ. ടി.പി.ചന്ദ്രശേഖരനേറ്റ…
Read More » -
ഏഴാമന്‍ സെനുരാന്‍ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍; ഇന്ത്യന്‍ വംശജന്റെ വിജയഗാഥ; നാഗപട്ടണത്തുണ്ട് സെനുരാന്റെ ബന്ധുക്കള്‍; കൂട്ടുകാരുടെ പ്രിയപ്പെട്ട സണ്ണി
ഗുവാഹത്തി : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ടിവിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരുന്ന ആ വീട്ടുകാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ദിനത്തിലെ ബാറ്റിംഗ് അടിച്ചുകയറുമ്പോള്‍ ആര്‍പ്പുവിളിച്ചു, കയ്യടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇവരെന്തിന് കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു എന്ന് തൊട്ടപ്പുറത്തെ വീട്ടുകാര്‍ സംശയിച്ചു. അതിനുള്ള ഉത്തരം അപ്പോള്‍ ബാറ്റിംഗ് ക്രീസില്‍ ആടിത്തിമര്‍ത്ത് പൂണ്ടുവിളയാടുകയായിരുന്നു – സെനുരാന്‍ മുത്തുസ്വാമി. അഥവാ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തണ്ടെല്ലുറപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസ്വാമി ക്രീസ് വിട്ടത്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ടിവിയില്‍ തങ്ങളുടെ മുത്തുസ്വാമിയെന്ന മുത്തുഅണ്ണന്റെ മകന്‍ അടിച്ചു കളിക്കുന്നത് കാണുമ്പോള്‍ അവരെങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കും, എങ്ങിനെ കയ്യടിക്കാതിരിക്കും. ഇന്ത്യന്‍ വംശജനെങ്കിലും രണ്ടാം ദിനത്തില്‍ ഇന്ത്യയെ മൂലക്കിരുത്തിയതും ഈ ഇന്ത്യന്‍…
Read More » -
ചെങ്കോട്ട സ്‌ഫോടനം: ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങി; സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍; ബോബുകള്‍ നിര്‍മിക്കാന്‍ പ്രത്യേക ശൃംഖല; ബോംബ് നിര്‍മാണത്തിനുള്ള ക്ലാസുകള്‍ കിട്ടിയത് തുര്‍ക്കിയില്‍നിന്നെന്നും അന്വേഷണ സംഘം
ലക്‌നൗ: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങിയെന്നും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഫ്രീസര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍, ഡോ. അദീല്‍, അമീര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാള്‍ വഴി മുസമ്മില്‍ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങിയിരുന്നു. പിന്നീട് ഡോ. അദീലിന്റെ ലോക്കറില്‍നിന്ന് ഈ ആയുധം കണ്ടെടുത്തിരുന്നു. മറ്റൊരു റഷ്യന്‍ നിര്‍മിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍, ഏകദേശം 2,900 കിലോ സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ നേരത്തേ ഫരീദാബാദില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഉമറിന്റെ ആവശ്യപ്രകാരം ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡോ. ഷഹീന്‍ ആണ് റഷ്യന്‍ അസോള്‍ട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയം ഒഴിവാക്കാന്‍ വിതരണക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്…
Read More » -
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു മുമ്പ് ക്യാപ്റ്റനായി സഞ്ജു; കേരള ടീമിനെ നയിക്കും; സാലി സാംസണും ടീമില്‍; ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമോ എന്നതില്‍ ആശയക്കുഴപ്പം; രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്നത് തിരിച്ചടി
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സഞ്ജു നായകനായിട്ടുള്ള പതിനെട്ടംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസിഎ) പ്രഖ്യാപിച്ചു. സഞ്ജു തന്നെയാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും. മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് മറ്റു കീപ്പര്‍മാര്‍. യുവതാരം അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന്റെ സഹോദരനും കെഎസിഎലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനുമായ സാലി വി.സാംസണും ടീമിലുണ്ട്. വിഘ്‌നേഷ് പുത്തൂര്‍, രോഹന്‍ എസ്.കുന്നുമ്മല്‍, കെ.എം.ആസിഫ്, നിധീഷ് എം.ഡി. തുടങ്ങിയവരും ടീമിലിടം പിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡിസംബര്‍ 9 മുതലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര. ഇന്ത്യന്‍ ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു, കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ പുറത്തായിരുന്നു. രാജ്യാന്തര താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ കടുംപിടിത്തം പിടിക്കുന്നതിനിടെയാണ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു…
Read More »
