NEWS
-
ബംഗളൂരുവില്‍ രാത്രി യാത്രക്കാരെ തടഞ്ഞ് അതിക്രമം; കാറിന് നേരെയുണ്ടായ കല്ലേറില്‍ മലയാളി ബാലന് പരുക്ക്
ബംഗളൂരു: രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നത്. നല്‍കിയില്ലെങ്കില്‍ ആക്രമിക്കും. മനഃപൂര്‍വം അപകടങ്ങള്‍ സൃഷ്ടിച്ചു പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്, കാര്‍ യാത്രക്കാരായ മലയാളി കുടുംബത്തെ സ്‌കൂട്ടര്‍ യാത്രികന്‍ മര്‍ദിച്ചെന്ന പരാതിയുയര്‍ന്നതു 4 മാസം മുന്‍പാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ജാപുര റോഡില്‍ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിപ്പിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസവനഹള്ളിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 5 വയസ്സുകാരനു പരുക്കേറ്റു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീന്‍ കാസ്‌കേഡ് ലേഔട്ടില്‍ താമസിക്കുന്ന അനൂപ് ജോര്‍ജിനും കുടുംബത്തിനും നേരെയാണു ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകന്‍ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയില്‍ വച്ചാണ് ബൈക്കിലെത്തിയ 2…
Read More » -
ജീവിതത്തിലെ ത്രില്‍: ദിവ്യക്കു ജയിലില്‍ വിഐപി പരിഗണന, കളക്ടർ കള്ളം പറയുന്നു എന്ന് നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം ദിവ്യയ്ക്ക് വിഐപി പരിഗണനയാണ് ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിതാ ജയിലിൽ പ്രത്യേക സെല്‍ ദിവ്യക്കായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഇത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാനും അനുമതിയുണ്ട്. ബെഡ്, പുതപ്പ്, തലയിണ എന്നിവയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് റിമാന്‍ഡിലായ പിപി ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം. താനിതൊക്കെ ഒരു ത്രില്ലായി ആണ് കാണുന്നതെന്നാണ് ദിവ്യ തന്റെ സന്ദര്‍ശകരില്‍ ചിലരോട് പറഞ്ഞത്. നവീന്‍ ബാബു മരിച്ചത് അപ്രതീക്ഷിതമാണെങ്കില്‍ ഇതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള…
Read More » -
3 തവണ അംഗമായവര്‍ക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സഹകരണ സംഘം ഭരണ സമിതിയില്‍ തുടര്‍ച്ചയായി 3 തവണ അംഗമായവര്‍ക്ക് തുടര്‍ന്നു മത്സരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുന്ന സഹകരണ നിയമത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാര്‍ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദഗതികളും ശരിവച്ചു. സര്‍ക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കു കൂടുതല്‍ അനുഭവപരിചയമുണ്ടാകുന്നത് സഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീര്‍ഘകാലം ഭരണ സമിതിയിലിരുന്നാല്‍ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിഗണിക്കേണ്ടത് ജനറല്‍ ബോഡി അംഗങ്ങളാണ്. ജനറല്‍ ബോഡിക്കു ആവശ്യമെങ്കില്‍ നിയമാവലിയില്‍ വ്യവസ്ഥകള്‍ ചേര്‍ക്കാം. സര്‍ക്കാര്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഏറ്റവും മികച്ച അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയുടെ അവകാശത്തില്‍ ഇടപെടുകയാണ്. ക്രെഡിറ്റ് സൊസൈറ്റികള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ബാധകമാക്കിയത്. എന്നാല്‍ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള…
Read More » -
മലപ്പുറത്ത് ഡിഡിഇ ഓഫിസില്‍ ജീവനക്കാരന് പാമ്പു കടിയേറ്റു
മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരനെ പാമ്പുകടിച്ചു. ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കിലിരുന്ന പാമ്പുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെന്‍ ട്രിന്‍കറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പിന്‍ഭാഗത്തുള്ള ശിക്ഷക് സദന്‍ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ചുറ്റും ചപ്പുചവറുകളുള്ള സ്ഥലമാണ്. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകര്‍ന്ന കെട്ടിടങ്ങള്‍. ഇതിനുള്ളില്‍ മുന്‍പൊരിക്കല്‍ ഒരു പെരുമ്പാമ്പിനെ കണ്ടിരുന്നു.
Read More » -
കുമ്പഴയില്‍ ഡ്യൂട്ടിക്കിടെ ഹോംഗാര്‍ഡിനെ ആക്രമിച്ചു; പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെപോലീസ് പിടികൂടി. കുമ്പഴ വരുവാതില്‍ ജിന്റോ ജോര്‍ജ്(39)ആണ് അറസ്റ്റിലായത്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ഷിബു കുര്യന് ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലിന് കുമ്പഴയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് പോയിന്റില്‍ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. അസഭ്യവര്‍ഷം നടത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടര്‍ന്ന് യൂണിഫോം വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്തു. കണ്ടു നിന്നവര്‍ ഇടപെട്ടെങ്കിലും പിന്മാറാതെ ദേഹോപദ്രവം തുടര്‍ന്ന പ്രതി, കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ് ജിന്റോ. കുമ്പഴയില്‍ ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഏറ്റുമുട്ടല്‍ 2011 ലെടുത്ത വധശ്രമക്കേസില്‍ ഇയാളെ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.…
Read More » -
ആറ് ചാക്കിലായി കോടികള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍. കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫീസിലാണ് ആറ് ചാക്കുകളിലായി കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണു കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ് വ്യക്തമാക്കി. ”ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍, ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായത്. തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നു” -സതീശ് പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി.…
Read More » -
സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴ; നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട്: 01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം 02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് 03/11/2024: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്
Read More » -
സഹോദരനപ്പോലെ കണ്ടിട്ടും എന്തിനീ കൊടുംക്രൂരത? ഭര്‍തൃമതിയായ ബ്യൂട്ടീഷനെ വെട്ടിനുറുക്കി കുഴിച്ചിട്ടത് സുഹൃത്ത്
ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകത്തിലാണ് കുടുംബസുഹൃത്തായ ഗുല്‍ മുഹമ്മദിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുല്‍ മുഹമ്മദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഒക്ടോബര്‍ 27 മുതല്‍ കാണാതായ അനിത ചൗധരിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് ഗുല്‍ മുഹമ്മദിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ജോധ്പുരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരി ഒക്ടോബര്‍ 27-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാര്‍ലര്‍ അടച്ച് വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍, രാത്രി വൈകിയിട്ടും അനിത വീട്ടിലെത്തിയില്ല. ഇതോടെ ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി(56) പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അനിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം ഗുല്‍ മുഹമ്മദിലേക്കെത്തിയത്. അനിതയുടെ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ കുടുംബസുഹൃത്ത് കൂടിയായ മുഹമ്മദിന്റെ വീടിന് സമീപമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. പോലീസ്…
Read More » -
ദുരൂഹതകളിലൂടെ സഞ്ചരിക്കുന്ന ആര്‍. ശ്രീനിവാസന്‍ ചിത്രം ‘മിലന്‍’ പൂര്‍ത്തിയായി
ആധുനിക തലമുറ എല്ലാ കാര്യങ്ങളിലും മാറി ചിന്തിക്കുകയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുമാണ്. ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ പോലും വ്യത്യസ്ഥ കാഴ്ച്ചപ്പാട് അവലംബിക്കുന്നവരായിരിക്കും അവര്‍. വേറിട്ട ജീവിതവീക്ഷണങ്ങള്‍ അവരുടെ ജീവിതങ്ങളെ എത്തരത്തില്‍ ബാധിക്കുന്നുവെന്നാണ് ‘മിലന്‍’ എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ, മാടന്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ ആര്‍. ശ്രീനിവാസന്‍ ആണ്. കിരണ്‍ നായര്‍, മിലന്‍, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്‌ളൂര്‍, അഖിലന്‍ ചക്രവര്‍ത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണന്‍, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരന്‍ കാലടി, മഹേഷ് വി എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ബാനര്‍ – ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷന്‍സ്, സംവിധാനം – ആര്‍ ശ്രീനിവാസന്‍, ഛായാഗ്രഹണം – കിഷോര്‍ലാല്‍, എഡിറ്റിംഗ്, കളറിസ്റ്റ് – വിഷ്ണു കല്യാണി, തിരക്കഥ – അഖിലന്‍ ചക്രവര്‍ത്തി, സംഗീതം,…
Read More » -
ബിപിഎല്‍ സ്ഥാപക ഉടമ ടി.പി.ജി. നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍.
Read More »