NEWS

  • ബിപിഎല്‍ സ്ഥാപക ഉടമ ടി.പി.ജി. നമ്പ്യാര്‍ അന്തരിച്ചു

    ബെംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍.    

    Read More »
  • ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

    കോട്ടയം: ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. പാലാ പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്. ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചത്. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. രാജു തല്‍ക്ഷണം മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

    Read More »
  • മെഡി. കോളേജ് ശൗചാലയത്തില്‍ നിന്നും സ്ത്രീയുടെ ചിത്രം പകര്‍ത്തിയ സംഭവം; പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മള്‍ട്ടിസ്‌പെഷാലിറ്റി ബ്ലോക്കിലെ ശുചിമുറിയില്‍ സ്ത്രീ വസ്ത്രം മാറുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുദ്യോഗസ്ഥനെ തിരികെയെടുക്കാന്‍ ഉത്തരവായി. ചെങ്കല്‍ സ്വദേശിയും സിപിഒയുമായ പ്രിനുവിനെയാണ് വീണ്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ഉത്തരവായിരിക്കുന്നത്. അന്വേഷണ നടപടിക്കെതിരെ പ്രിനു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ കേസിനെത്തുടര്‍ന്നാണ് ഇയാള്‍ക്കനുകൂലമായി വിധി ഉണ്ടായിരിക്കുന്നത്. ഉത്തരവ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ ഇയാളെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവ്. പോസ്റ്റിങ്ങിനായി പ്രിനുവിനോട് ജില്ലാപോലീസ് മേധാവി മുന്‍പാകെ ഹാജരാകാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 2023 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ മൊബൈല്‍ഫോണില്‍ സ്ത്രീയുടെ ഫോട്ടോയെടുത്തതിനാണ് പ്രിനുവിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ജെറിയാട്രിക് വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ബന്ധുവിന് കൂട്ടിരിക്കാന്‍ എത്തിയ പ്രിനു ശുചിമുറിക്ക് പുറത്തുനിന്ന് വെന്റിലേറ്റര്‍…

    Read More »
  • കറിയിലെ കോഴിയിറച്ചി വെന്തില്ല, ഹോട്ടലില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; ഉടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു

    ഇടുക്കി: മദ്യലഹരിയിലെത്തിയ സംഘം ഹോട്ടലില്‍ നടത്തിയ അക്രമത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ചായിരുന്നു സംഘം ഹോട്ടലില്‍ അതിക്രമം നടത്തിയതെന്നാണ് പരാതി. കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌പെപ്പര്‍ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. അക്രമത്തില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, ഹോട്ടലില്‍ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ബൈസണ്‍വാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് മദ്യലഹരിലെത്തിയ മൂന്ന് യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവര്‍ വാങ്ങി കഴിച്ച കറിയിലെ കോഴിയിറച്ചി കഷണങ്ങള്‍ വെന്തില്ലെന്ന് പറഞ്ഞുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയും പ്ലേറ്റുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തത്. കൂടാതെ കടയില്‍ ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും ഇവര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചു; കാണാതായ ‘ഷിന്‍ഡെ സേന’ എംഎഎല്‍എ വീട്ടില്‍ തിരിച്ചെത്തി

    മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കാണാതായ ഷിന്‍ഡെ ശിവസേന എംഎല്‍എ ശ്രീനിവാസ് വംഗ രണ്ടു ദിവസത്തിന് ശേഷം വീട്ടില്‍. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ വംഗ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ‘എനിക്ക് വിശ്രമം ആവശ്യമാണ്, അതിനാല്‍ വീട്ടില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കുറച്ച് ദിവസത്തേക്ക് മാറിനില്‍ക്കാന്‍ തീരുമാനിച്ചു.’ വംഗ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസമായി താന്‍ എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അന്തരിച്ച ബിജെപി എം.പി ചിന്താമന്‍ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല്‍ഘറില്‍ (പട്ടികവര്‍ഗം) നിന്ന് അവിഭക്ത ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. പിളര്‍പ്പിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തോടൊപ്പം ചേര്‍ന്നു. പാല്‍ഘര്‍ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കുമെന്ന് വംഗ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്‍ എംപി രാജേന്ദ്ര ഗാവിത്തിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ഉദ്ധവ് താക്കറെയ്ക്കെതിരായ ‘കലാപത്തില്‍’ ഏതാനും എംഎല്‍എമാരെ ഷിന്‍ഡെ പക്ഷത്താക്കാന്‍ പ്രയത്‌നിച്ച നേതാവാണ്…

    Read More »
  • പത്തുമാസത്തിനിടെ 635 കോടിയുടെ സൈബര്‍ തട്ടിപ്പ്; വീണ്ടെടുത്തത് 87 കോടി മാത്രം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ സ്വകാര്യ ജീവനക്കാര്‍ (613), വീട്ടമ്മമാര്‍ (338), ബിസിനസുകാര്‍ (319), എന്‍ആര്‍ഐകള്‍ (224), ഐടി പ്രൊഫഷണലുകള്‍ (218), ഡോക്ടര്‍മാര്‍ (115), പ്രതിരോധ ഉദ്യോഗസ്ഥര്‍…

    Read More »
  • മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം; നൈനിറ്റാളില്‍ യുവാക്കള്‍ക്ക് കൂട്ടത്തോടെ എയ്ഡ്സ്

    ഡെറാഡൂണ്‍: 17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവരുന്നത്. മയക്കുമരുന്നിന് അടിമയായ ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവമാണിതെന്നും പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും നൈനിറ്റാളിലെ ഒരു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നൈനിറ്റാളിലെ രാംനഗറില്‍ നിരവധി യുവാക്കള്‍ രോഗബാധിതരാവുകയും പരിശോധനയില്‍ എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രോഗലക്ഷണത്തെ തുടര്‍ന്ന് നിരവധി യുവാക്കള്‍ സര്‍ക്കാരിന്റെ പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തുകയായിരുന്നു. ടെസ്റ്റ് നടത്തിയതില്‍ വലിയൊരു വിഭാഗം യുവാക്കളിലും രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികാരികള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞത്. രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെണ്‍കുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി…

    Read More »
  • ബിഎസ്എന്‍എല്‍ സിമ്മിന്റെ വേഗം ഇരട്ടിയാകും, അഞ്ചേ അഞ്ച് കാര്യങ്ങള്‍ ഫോണില്‍ ശരിയാക്കിയാല്‍ മതി

    5ജി സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായും മറ്റും വിവിധ ടെലികോം കമ്പനികള്‍ അവരുടെ പ്‌ളാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ എന്നാല്‍ പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്‍ അവരുടെ നിരക്ക് കൂട്ടിയില്ല. 4ജി സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കമ്പനിയിലേക്ക് ഇതോടെ ധാരാളം ആളുകള്‍ നമ്പര്‍ പോര്‍ട്ട് ചെയ്തും പുതിയ കണക്ഷനെടുത്തും മറ്റും എത്തി. എന്നാല്‍ ഇങ്ങനെയെത്തിയ ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. 4ജി സേവനം മികച്ചരീതിയില്‍ നല്‍കാന്‍ ടവറുകള്‍ മെച്ചപ്പെടുത്തുന്ന ജോലികളിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍. 700 മെഗാഹെട്സ്, 2100 മെഗാഹെട്സ് എന്നിങ്ങനെ രണ്ട് ഫ്രീക്ക്വന്‍സി ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കമ്പനിക്ക് അനുവദിച്ചത്.ഇതില്‍ 2100 മെഗാഹെട്സിന് വേഗം കുറവാണ്. 700 മെഗാഹെട്സ് ആകട്ടെ 5ജി നെറ്റ്വര്‍ക്ക് ഉദ്ദേശിച്ചാണ് നല്‍കിയത്. 5ജി സപ്പോര്‍ട്ടുള്ള ഫോണില്‍ പോലും എന്നിട്ടും കണക്ഷന്‍ കിട്ടാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാന്‍ അഞ്ച് വഴികളുണ്ട്. അവ നോക്കാം. ആദ്യമായി ഫോണിന്റെ സെറ്റിംഗ്സ് എടുക്കുക. ഇതില്‍ നെറ്റ്വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍ ക്‌ളിക്ക് ചെയ്യുക.…

    Read More »
  • ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

    മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പൊന്നാനി എംവിഡിയുടെതാണ് നടപടി. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവ്വാഴ്ച് വൈകിട്ട് തിരൂരില്‍ നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.  

    Read More »
  • ഏലൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തര്‍ക്കത്തെത്തുടര്‍ന്ന്; ഓട്ടോഡ്രൈവര്‍ പിടിയില്‍

    കൊച്ചി: ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തര്‍ക്കത്തെത്തുടര്‍ന്ന്. ഏലൂര്‍ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി. ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സിന്ധുവിന് വെട്ടേല്‍ക്കുന്നത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള പ്രസിലെ ഓട്ടോ ഡ്രൈവറായിരുന്നു ദീപു. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ദീപു. ഓട്ടോയുടെ വാടക സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് ദീപു സിന്ധുവിനെ ആക്രമിക്കുന്നത്. സിന്ധുവിനൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ദീപുവിനെ അങ്കമാലിയില്‍ നിന്ന് വ്യാഴാഴ്ച്ച രാവിലെ പോലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദീപുവിനെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്ത് തെളിവെടുപ്പ് നടത്തും. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സിന്ധു.

    Read More »
Back to top button
error: