NEWS
-
ബൈക്ക് അപകടം, പൊലീസടക്കം എത്തിയെങ്കിലും യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ ദാരുണാന്ത്യം
തിരുവനന്തപുരം: മാറനല്ലൂരില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മാറനല്ലൂര്‍ സ്വദേശി വിവേക് (23) ആണ് മരിച്ചത്. ആരും തിരിഞ്ഞുനോക്കാതെ അരമണിക്കൂറാണ് യുവാവ് റോഡില്‍ കിടന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച രാത്രി ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം. റോഡില്‍ വീണുകിടക്കുന്ന യുവാവിനെ അതുവഴി വന്ന ഇരുചക്ര വാഹനത്തിലുള്ളയാളും, പിന്നീട് കാറില്‍ വന്നവരുമൊക്കെ ഇറങ്ങി നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. പക്ഷേ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. പതിനഞ്ച് മിനിട്ടിന് ശേഷം ഇതുവഴി പൊലീസ് വാഹനം വന്നു. വീണ്ടും പതിനഞ്ച് മിനിട്ടിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാറിലോ അല്ലെങ്കില്‍ പിന്നീട് വന്ന പൊലീസ് വാഹനത്തിലോ യുവാവിനെ കൊണ്ടുപോയില്ലെന്നും അങ്ങനെ കൊണ്ടുപോയിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും നാട്ടുകാരും ബന്ധുക്കളും. എന്നാല്‍ ഗുരുതരമായി പരിക്കേറ്റുകഴിഞ്ഞാല്‍ മുന്‍ കരുതലില്ലാതെ ജീപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും അതിനാല്‍ ആംബുലന്‍സിനെ വിളിക്കുകയായിരുന്നുവെന്നുമാണ്…
Read More » -
തൃശ്ശൂരില്‍ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം; വഴിപാട് കൗണ്ടര്‍ കുത്തിപ്പൊളിച്ച് കാല്‍ലക്ഷം കവര്‍ന്നു
തൃശ്ശൂര്‍: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സര്‍ക്കാര്‍ വെറ്റിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ കുത്തിപ്പൊളിച്ച് കാല്‍ലക്ഷം രൂപ കവര്‍ന്നു. വെറ്റിനറി ആശുപത്രിയില്‍നിന്ന് ആയിരത്തില്‍പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരന്‍ നന്ദനാണ് വഴിപാട് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്റ്റോര്‍ മുറിയുടെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ചത് ആദ്യം കണ്ടത്. സ്റ്റോര്‍ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിന്റെ മുറിയുടെ പൂട്ടും തകര്‍ത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന കാല്‍ലക്ഷം രൂപയോളം കവര്‍ന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇതിനു സമീപം ചുമരില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ ഉണ്ടായിരുന്ന 13,000 രൂപ മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേര്‍ന്നുള്ള ദേവീ ക്ഷേത്രത്തിന് മുന്‍പിലെ ഭണ്ഡാരത്തിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് മോഹനന്‍ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനന്‍ കണ്ടേങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.…
Read More » -
മാണി സി.കാപ്പന് ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: പാലാ എംഎല്‍എ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.വി.ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അനുവദനീയമായതില്‍ കൂടുതല്‍ പണം മാണി.സി.കാപ്പന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കി, ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. 2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച മാണി സി.കാപ്പന്‍ 69,804 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണി 54,426 വോട്ടുകളും നേടിയിരുന്നു. 15,378 വോട്ടുകള്‍ക്കായിരുന്നു മാണി സി.കാപ്പന്റെ വിജയം. ഹര്‍ജിക്കാരനായ സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.
Read More » -
പാലക്കാട് ബിജെപിക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ത്ഥിക്കെതിരെ രൂക്ഷവിമര്‍ശനം, ഒറ്റപ്പാലത്തെ മുന്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു
പാലക്കാട്: സന്ദീപ് വാര്യര്‍ക്ക് ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തി ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ്. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി മണികണ്ഠനാണ് പാര്‍ടി വിട്ടത്. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് മണികണ്ഠന്‍ പാര്‍ട്ടി വിട്ടത്. സി കൃഷ്ണകുമാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നാണ് പരാതി. പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും കോക്കസ് ഉണ്ടെന്ന് ആരോപിച്ച മണികണ്ഠന്‍, സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം അതേസമയം, നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് എത്തിയതിന് പിന്നാലെ, ആര്‍എസ്എസ് വിശേഷസമ്പര്‍ക്ക് പ്രമുഖ് എ ജയകുമാര്‍ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചര്‍ച്ചയില്‍…
Read More » -
പെണ്ണല്ലിത് കട്ടായം; പാരീസ് ഒളിംപിക്‌സ് വനിതാ ബോക്‌സിംഗ് സ്വര്‍ണമെഡല്‍ ജേതാവ് ‘പുരുഷന്‍’! മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
പാരീസ് ഒളിംപിക്‌സില്‍ വനിതാ ബോക്‌സിസിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖെലീഫ് പുരുഷനാണെന്ന് സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പുറത്തായതോടെ വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഇമാനെ ഖെലീഫിന് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്നും പുരുഷ ക്രോമസേമുകളായ XY ക്രോമസോമുകളുണ്ടെന്നും ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയയ്ക്ക് ലഭിച്ച ലിംഗ നിര്‍ണയ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടല്‍ പറയുന്നു. ഇത് 5 ആല്‍ഫ റിഡക്‌റ്റേസ എന്ന എന്‍സൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇമാനെയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളും ആന്തരിക വൃഷണങ്ങള്‍ ഉള്ളതിനെക്കുറിച്ചും ഗര്‍ഭപാത്രത്തിന്റെ അഭാവത്തക്കുറിച്ചുമെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എംആര്‍ഐ സ്‌കാനില്‍ പുരുഷ ലിംഗത്തിന്റെ സാനിദ്ധ്യവും കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി റെഡക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമാനെയ്ക്ക് XY ക്രോമസോമുകള്‍ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍…
Read More » -
15 വര്‍ഷത്തിനുള്ളില്‍ തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകും; ഇതൊക്കെയാണ് സാദ്ധ്യതയേറാന്‍ പോകുന്ന മേഖലകള്‍
വിദ്യാര്‍ത്ഥിക ള്‍ താത്പര്യം, ലക്ഷ്യം, ഉയര്‍ന്ന ഫീസ് താങ്ങാനുള്ള പ്രാപ്തി, പ്രസക്തിയുള്ള കോഴ്സുകള്‍ എന്നിവ വിലയിരുത്തി മാത്രമേ വിദേശപഠനത്തിനു തയ്യാറെടുക്കാവൂ. സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ്, ബിസിനസ് സ്റ്റഡീസ്, എന്‍ജിനിയറിംഗ് എന്നിവയ്ക്ക് യു.കെ, ഓസ്ട്രേലിയ എന്നിവ മികച്ച രാജ്യങ്ങളാണ്. ജര്‍മ്മനി ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ടെക്നോളജി, എന്‍ജിനിയറിംഗ് പ്രോഗ്രാമുകള്‍ക്കും കാനഡ ലോജിസ്റ്റിക്സ്, സയന്‍സ്, ടെക്നോളജി കോഴ്സുകള്‍ക്കും മികച്ച രാജ്യങ്ങളാണ്. ലൈഫ് സയന്‍സില്‍ ഉപരിപഠനത്തിന് അമേരിക്കയില്‍ സാദ്ധ്യതയേറെയാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി പഠനത്തിനും അമേരിക്ക മികച്ച രാജ്യമാണ്. അമേരിക്കയില്‍ സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ക്കും അനന്ത സാദ്ധ്യതകളുണ്ട്. വിദേശ പഠനത്തിന് ഏതാണ് മികച്ച കോഴ്സ് എന്നതില്‍ രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും സംശയങ്ങളേറെയുണ്ട്. പ്ലസ് ടുവിനുശേഷമുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോഴും, ബിരുദ ശേഷമുള്ള ഗ്രാജ്വേറ്റ് പ്രോഗ്രാം കണ്ടെത്തുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഭാവി തൊഴില്‍ സാദ്ധ്യതകള്‍, ടെക്നോളജി, ഗവേഷണ വിടവ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം. അപേക്ഷിക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളുടെ റാങ്കിംഗ് നിലവാരം മനസിലാക്കണം. മാറുന്ന…
Read More » -
താജ്മഹല്‍ പരിസരത്തെ ക്ഷേത്രത്തില്‍ നിസ്‌കാരം; ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍
ലഖ്നൗ: ആഗ്രയില്‍ താജ്മഹലിന്റെ പരിസരത്തെ ക്ഷേത്രത്തില്‍ നമസ്‌കരിച്ച(നിസ്‌കാരം)തിന് ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. താജ്മഹലിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നമസ്‌കരിച്ചെന്ന് കാണിച്ച് ഹിന്ദു വിഭാഗത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താജ്മഹലിന്റെ കിഴക്കന്‍ ഗേറ്റിനോടു ചേര്‍ന്നുള്ള ക്ഷേത്രത്തിനകത്താണ് ഇറാനിയന്‍ ടൂറിസ്റ്റുകള്‍ നമസ്‌കരിച്ചത്. ഇവര്‍ പ്രാര്‍ഥന നിര്‍വഹിക്കുമ്പോള്‍ അകത്ത് ആരുമുണ്ടായിരുന്നില്ല. നമസ്‌കരിക്കുന്നതു ശ്രദ്ധയില്‍പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. വൃത്തിയുള്ള സ്ഥലമാണെന്നു കണ്ടാണ് അവിടെ നമസ്‌കരിച്ചതെന്നും അത് ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇറാനിയന്‍ ദമ്പതിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുറിയുടെ വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരുമുണ്ടായിരുന്നില്ല. പിന്നീട് ആളുകള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണു ക്ഷേത്രമാണെന്നു മനസിലാകുന്നത്. ഇതോടെ തങ്ങള്‍ മാപ്പുപറഞ്ഞതാണെന്നും ഇവര്‍ പറഞ്ഞു. ആരെയും പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചു ചെയ്തതല്ല. പരിസരത്തൊന്നും പള്ളികള്‍ കാണാത്തതുകൊണ്ടാണ് അവിടെ പോയതെന്നും വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നുവെന്നും ദമ്പതിമാര്‍ പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഗ്ര പൊലീസ് പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്.…
Read More » -
കുഞ്ഞിനെ വിറ്റ പണം വീതംവെക്കുന്നതില്‍ അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കം; പ്രതികള്‍ പിടിയില്‍
ചെന്നൈ: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ഇടനിലക്കാരും അച്ഛനും ഉള്‍പ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തര്‍കുളം സ്വദേശി നിത്യ (28) നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കുഞ്ഞിന്റെ അച്ഛന്‍ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാര്‍ (28), ഇടനിലക്കാരായ പെരിയസെമ്മൂര്‍ സ്വദേശികളായ എസ്. രാധ (39), ആര്‍. ശെല്‍വി (47), ജി. രേവതി (35), ലക്ഷ്മിനഗര്‍ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ആറുപ്രതികള്‍ കൂടിയുണ്ട്. അവര്‍ക്കായി അന്വേഷണം നടക്കുന്നു. നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. സന്തോഷ് ഇടനിലക്കാരെ കണ്ടെത്തുകയും അവര്‍വഴി നാഗര്‍കോവിലിലുള്ള ദമ്പതിമാര്‍ക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വില്‍ക്കുകയായിരുന്നു. തുക വീതംവെക്കുന്നതില്‍ സന്തോഷും നിത്യയും തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സന്തോഷ് തുകയുടെ വലിയഭാഗം തട്ടിയെടുത്തതോടെ നിത്യ പോലിസിനെ സമീപിക്കുകയും കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ്…
Read More » -
ജയ്ഷാ ഐ.സി.സി പ്രസിഡന്റാകും; ജെയ്റ്റ്‌ലിയുടെ മകനെ ബിസിസിഐ സെക്രട്ടറിയാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ബി.സി.സി.ഐ ജനറല്‍ സെക്രട്ടറി ജയ് ഷാക്ക് പകരക്കാരനായി രോഹന്‍ ജെയ്റ്റ്‌ലി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍. ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതോടെ രോഹന്‍ പകരക്കാരനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ രോഹന്‍ മുന്‍ കേന്ദ്രമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മകനാണ്. നാലുവര്‍ഷം മുമ്പാണ് രോഹന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അരുണ്‍ ജെയ്റ്റ്‌ലിയും 14 വര്‍ഷത്തോളം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ അനില്‍ പട്ടേലിന്റെ പേരും ജയ്ഷായ്ക്ക് പകരക്കാരനായി പരിഗണിക്കുന്നുണ്ട്. അതേസമയം, രോഹനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ ബി.സി.സി.ഐ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രോഹന്‍ തന്നെ രംഗത്തെത്തി. 2019 ഒക്ടോബര്‍ മുതല്‍ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാ 2021 ജനുവരി മുതല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂസിലാന്‍ഡുകാരന്‍ ജെഫ് ബാര്‍ക്ലേക്ക് പകരക്കാരനായാണ് ജയ് ഷാ ഐസിസി…
Read More » -
പരാതി അന്വേഷിച്ച് മടങ്ങവെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; എക്‌സൈസ് വനിതാ ഓഫീസര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകര്‍. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗര്‍ റസിഡന്‍സ് ടിസി 08/1765ല്‍ നസീറിന്റെ ഭാര്യ, എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്.എന്‍.ഷാനിദയാണ്(37) മരിച്ചത്. ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തായിരുന്നു അപകടം. പേട്ട സ്വദേശിനി നല്‍കിയ പരാതി അന്വേഷിച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു ഷാനിദ. പാറ്റൂരിലെ സിഗ്നല്‍ കഴിഞ്ഞ് ജനറല്‍ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ പാറ്റൂര്‍ പള്ളിക്കു സമീപം സ്‌കൂട്ടര്‍ ഡിവൈറില്‍ ഇടിച്ചുകയറി എതിര്‍ ദിശയിലുള്ള ട്രാക്കിലേക്കു മറിഞ്ഞു. ഈ സമയം ജനറല്‍ ആശുപത്രി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചു. തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് റേഞ്ച് ഓഫിസിലും വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം തിരുമല മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കി.…
Read More »