NEWS
-
പുരുഷന്മാര്‍ തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവ് എടുക്കരുത്, ജിമ്മിലും യോഗാ ക്ലാസിലും വനിതകൾക്ക് പുരുഷന്മാർ പരിശീലനം നല്‍കരുത്: യുപി വനിതാ കമ്മീഷന്‍
സ്ത്രീകള്‍ക്ക് ജിമ്മിലും യോഗാ ക്ലാസുകളിലും പുരുഷന്മാർ പരിശീലനം നല്‍കാൻ പാടില്ല, തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവുകള്‍ പുരുഷന്മാര്‍ എടുക്കരുത് എന്നിങ്ങനെ സ്ത്രീസുരക്ഷ ഉറപ്പാക്കാനുളള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ക്ക് പകരം വനിതാ ജീവനക്കാരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ നിര്‍ദേശങ്ങളാണ് കമ്മിഷന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും നിര്‍ദ്ദേശങ്ങളുടെ പ്രായോഗികത പരിശോധിച്ച് കരട് നയം തയ്യാറാക്കാനായി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കുമെന്നു വനിതാ കമ്മീഷന്‍ അംഗം മനീഷ അഹ്ലാവത് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകളെ ഫാക്ടറികളില്‍ ജോലി ചെയ്യിക്കുന്നതില്‍ നിന്ന് വിലക്കുന്ന നടപടി 2022 ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. രാത്രി 7മണിക്ക് ശേഷവും പുലര്‍ച്ചെ 6 മണിക്ക് മുമ്പും ജോലി ചെയ്യുന്നതിന് സമ്മതമാണെന്ന്…
Read More » -
സുഹൃത്തിനൊപ്പം സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ചു: ജന്മദിനത്തിൽ 19കാരൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊല്ലം: ജന്മദിനത്തിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകൻ അൽത്താഫ് (19) ആണ് മരിച്ചത്. കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചാമ്പക്കടവ്- മാരാരിത്തോട്ടം റോഡിൽ കല്ലേലിഭാഗം സ്‌കൂളിനു സമീപമായിരുന്നു അപകടം. ജുമുഅ നമസ്കാരത്തിനായി അൽത്താഫ് സുഹൃത്ത് നിഹാസിനൊപ്പം മസ്‌ജിദിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടം. ചാമ്പക്കടവിൽ നിന്ന് വന്ന പിക്ക് വാനും മാരാരിത്തോട്ടത്തേക്ക് വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ക്രോസ് റോഡിൽ അമിത വേഗത്തിൽ ആണ് വാൻ മറി കടന്നത്. സംഭവ സ്ഥലത്തുവച്ച് തന്നെ അൽത്താഫ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന നിഹാസിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും വൈകീട്ട് അൽത്താഫിന്റെ ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണ വാർത്ത ഇവരെ തേടിയെത്തിയത്. കബറടക്കം ഇന്ന് (ശനി) തേവലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്തിൽ നടക്കും.
Read More » -
വിദ്യാര്‍ത്ഥി സംഘടനയെ നയിക്കാന്‍ 112 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന്‍! ഇത് പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ തനത് ശൈലി
മുംബൈ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എ.ബി.വി.പി)ന്റെ ദേശീയ അധ്യക്ഷനായി പ്രഫ. രാജ്ശരണ്‍ ഷാഹിയും ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിങ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച മുംബൈയിലെ എബിവിപി ആസ്ഥാനത്ത് നടന്ന സംഘടനാ തെരഞ്ഞെടുപ്പിലാണ് ദേശീയ അധ്യക്ഷനെയും ദേശീയ ജനറല്‍ സെക്രട്ടറിയെയും നിശ്ചയിച്ചത്. വിദ്യാര്‍ത്ഥി പ്രസ്ഥാനമാണെങ്കിലും അധ്യക്ഷ സ്ഥാനത്ത് അധ്യാപകരെ നിയോഗിക്കുന്നതാണ് എബിവിപിയിലെ രീതി. കുട്ടികളെ മികച്ച രീതിയില്‍ നയിക്കുകയും കാര്യപ്രാപ്തിയുള്ളവരുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടാണ് പ്രെഫസറായ രാജ് ശരണ്‍ ഷാഹി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റാകുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നവംബര്‍ 22, 23 24 തീയതികളില്‍ നടക്കാനിരിക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തില്‍ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പ്രഫ പ്രശാന്ത് സേത്ത് അറിയിച്ചു. ഗോരഖ്പൂര്‍ സ്വദേശിയായ പ്രഫ. ഷാഹി ലഖ്നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ 112- ഓളം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ…
Read More » -
അപ്പോള്‍ റ്റാറ്റാ ബൈബൈ ഒകെ സീ യു! ട്രംപിന്റെ വിജയത്തിനു പിന്നാലെ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ അമേരിക്ക വിടുന്നു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്രവിജയത്തിനു പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍. രണ്ടു വര്‍ഷം മുന്‍പ് മസ്‌കുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ച വിവന്‍ ജെന്ന വില്‍സണ്‍ ആണ് അമേരിക്കയില്‍ ഇനി ഭാവിയില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന ഫണ്ടറായിരുന്നു മസ്‌ക്. ഇതിനു പുറമെ പരസ്യമായി പ്രചാരണത്തിനും ഇറങ്ങിയിരുന്നു. ‘കുറച്ചു കാലമായി ഞാനിത് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെത്തോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. ഇനി അമേരിക്കയില്‍ കഴിയുന്നതില്‍ ഞാന്‍ ഭാവി കാണുന്നില്ല’-ഇങ്ങനെയായിരുന്നു വിവന്‍ ജെന്ന വില്‍സണ്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ത്രെഡ്സി’ലൂടെയാണു പ്രഖ്യാപനം. നാലു വര്‍ഷം മാത്രമേ ട്രംപ് ആ പദവിയിലുണ്ടാകുകയുള്ളൂവെങ്കിലും, അത്ഭുതകരമായി ട്രാന്‍സ് വിരുദ്ധ നിയന്ത്രണങ്ങളൊന്നും നടപ്പാക്കുന്നില്ലെങ്കിലും അദ്ദേഹത്തിനു വോട്ട് ചെയ്ത ജനങ്ങള്‍ അവിടെയുണ്ടല്ലോ എന്നും വിവന്‍ ചൂണ്ടിക്കാട്ടി. അവര്‍ അടുത്തൊന്നും എവിടെയും പോകില്ലെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കെതിരെ കടുത്ത നിലപാടുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരത്തെ തന്നെ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ പേരുമാറ്റത്തെ…
Read More » -
സി.ബി.ഐയില്‍ നിന്നെന്നെ വ്യാജേന ഭീഷണി; 1.65 കോടി കവര്‍ന്നത് വന്‍ സംഘം
കണ്ണൂര്‍: സി.ബി.ഐ. ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസിലെ പ്രതികള്‍ വന്‍ തട്ടിപ്പ് സംഘാംഗങ്ങളെന്ന് സൈബര്‍ ക്രൈം പോലീസ്. കേസില്‍ എട്ട് പ്രതികളെ പിടിക്കാനായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പോലീസ് പറഞ്ഞു. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷര്‍ ഖാനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികള്‍ കശ്മീര്‍ സ്വദേശികളായ മൂമിന്‍ നാസര്‍, ഫായിസ് അലി എന്നിവര്‍ കശ്മീര്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായി പോലീസ് പറയുന്നു. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നു മാത്രം 118-ഓളം തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഗുജറാത്തിലെ രേഷ്മ ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്. പരാതിക്കാരിയെ ക്രെഡിറ്റ് കാര്‍ഡ് മേധാവിയാണെന്ന് ആദ്യം വിശ്വസിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ അടക്കാന്‍ വീഴ്ച വന്നിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് സി.ബി.ഐ.യില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.…
Read More » -
”ജസ്റ്റ് മിസ്! കള്ളപ്പണം വരുന്ന വിവരം ചോര്‍ന്നത് ഹോട്ടലില്‍ ഉണ്ടായിരുന്ന 4 പേരില്‍ നിന്ന്, ട്രോളില്‍ വിഷമമില്ല”
പാലക്കാട്: കോണ്‍ഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോര്‍ന്നത് ഹോട്ടലില്‍ ഉണ്ടായിരുന്ന 4 പേരില്‍ നിന്നെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, വി.കെ. ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ മാത്രം അറിഞ്ഞുള്ള രഹസ്യ ഇടപാട് ഇവരില്‍ ഒരാളിലൂടെ മാത്രമേ പുറത്തുപോവുകയുള്ളൂ. ഹോട്ടലില്‍ രാത്രി നടന്ന സംഭവങ്ങളുടെ പേരില്‍ ട്രോളുന്നതില്‍ ഒട്ടും വിഷമമില്ലെന്നും റഹീം പറഞ്ഞു. ”ജസ്റ്റ് മിസാണ്. ജസ്റ്റ് മിസില്‍ കോണ്‍ഗ്രസ് ആശ്വസിക്കുന്നുണ്ട്. പൊലീസിന്റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോര്‍ഡ് റൂമില്‍ ചേര്‍ന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ്ങില്‍ എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോര്‍ഡ് റൂമില്‍ സിസിടിവി ഇല്ല. നാലു പേര്‍ക്കിടയില്‍ പോലും രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം മാറി” -റഹീം പറഞ്ഞു. കള്ളപ്പണ ഇടപാടിനെ മറച്ചുവയ്ക്കാനാണ് സിപിഎം ബിജെപി ബന്ധം ആരോപിക്കുന്നത്. ഹൃദയവിശാലതയോടെ ട്രോളുകളെ ഉള്‍ക്കൊള്ളുന്നുണ്ടെന്നും റഹീം…
Read More » -
‘പാതിര റെയ്ഡി’ന്റെ സംവിധായകന്‍ ഷാഫി തന്നെ; സരിന്റെ ആരോപണം തള്ളാതെ ഗോവിന്ദന്‍
കണ്ണൂര്‍: ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്റെ ആരോപണം തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗൂഢാലോചനയ്ക്ക് പിന്നിലെ സംവിധായകന്‍ ഷാഫിയാണെന്നും റെയ്ഡ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ റെയ്ഡിന് ശേഷം കോണ്‍ഗ്രസിന്റെ ശുക്രദശ മാറി. റെയ്ഡിന് ശേഷം എല്‍ഡിഎഫിനാണ് ശുക്രദശ. കുഴല്‍പ്പണത്തില്‍ കേസെടുക്കണമെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു. മന്ത്രി എസ്പിയെ വിളിച്ചെങ്കില്‍ എന്താണ് തെറ്റ്? മന്ത്രിക്ക് എസ്പിയെ വിളിച്ചു കൂടെ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും എസ്പിയെ വിളിക്കാന്‍ പാടില്ല എന്ന് ഒന്നും ഇല്ലല്ലോ? ഏത് പെരുമാറ്റ ചട്ടത്തിലാണ് അങ്ങനെ ഉള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. പി.പി ദിവ്യക്കെതിരായ നടപടികള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. ദിവ്യക്ക് ഒരു തെറ്റുപറ്റി . ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. സിപിഎം തുടക്കം മുതല്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന നിലപാട് സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ…
Read More » -
അമ്മാവനെ വിവാഹം കഴിച്ച യുകെ യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ശരീഅത്ത് കോടതി
ഇസ്ലാമാബാദ്: അമ്മാവനെ വിവാഹം കഴിച്ച യു.കെ സ്വദേശിയായി യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. 2021 ഏപ്രിലില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കവെയാണ് 30കാരി തന്റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായത്. പാകിസ്ഥാനില്‍ നിന്ന് യു.കെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമതടസം നീക്കുന്നതിനായാണ് അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന് ശേഷം ഒരുമാസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി താമസിക്കുകയും ചെയ്തു, ഇതിനിടെ ഗര്‍ഭിണിയുമായി. പ്രസവത്തിനായി യുവതി യു.കെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവന്‍ പാകിസ്ഥാനില്‍ തുടര്‍ന്നു. ഇതിനിടെ അയല്‍വാസികള്‍ ഇരുവര്‍ക്കുമെതിരെ മതകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശരീഅത്ത് കോടതി ഇവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തിയത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വിശദീകരണവുമായി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചു, യു.കെയിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സമ്പാദിക്കുന്നതിനായാണ് അമ്മാവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് യുവതി ആരോപിച്ചു. പിന്നീട് വീഡിയോ യുവതി നീക്കം ചെയ്തിരുന്നു. ഇംഗ്ലണ്ടിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചാല്‍ ഒരു കാറും…
Read More » -
കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കുറഞ്ഞ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യാം എന്ന പേരില്‍ നടക്കുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്. ‘ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം.’- കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. കുറിപ്പ്: മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യു.പി.ഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന്…
Read More » -
പുതിയ ഹെയര്‍സ്‌റ്റൈല്‍ പിടിച്ചില്ല; കാമുകിയെ കുത്തിക്കൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി 49-കാരന്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാര്‍മെനിന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാര്‍മെനെ, അവിടെയെത്തിയാണ് ബെഞ്ചമിന്‍ കൊലപ്പെടുത്തിയത്. സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാര്‍മെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാര്‍മെനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുടിമുറിച്ച് പുതിയ ഹെയര്‍ സ്‌റ്റൈലില്‍ കാര്‍മെന്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പുതിയ രൂപം ബെഞ്ചമിന് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കിയ കാര്‍മെന്‍, ഇയാളുടെ രോഷം ഭയന്ന് ഉടന്‍ തന്നെ വീടുവിട്ടിറങ്ങുകയായിരുന്നു. നേരേ മകളുടെ വീട്ടിലേക്കാണ് കാര്‍മെന്‍ ആദ്യം പോയത്. രാത്രി അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം…
Read More »