NEWS
-
പീഡനശ്രമം 13 കാരൻ എതിർത്തു, കലികയറിയ 21 കാരൻ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് ഇടിച്ചു മുഖം തകർത്തു, ടെറസിൽവച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി, ആരും തിരയാതിരിക്കാൻ അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി…
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പീഡനശ്രമം എതിർത്ത13 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസിയായ റെഹാനെ (21) പോലീസ് അറസ്റ്റു ചെയ്തു. ലൈംഗികപീഡന ശ്രമം കുട്ടി എതിർത്തതോടെ കലി കയറിയ പ്രതി കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇഷ്ടിക കൊണ്ട് മുഖം തകർക്കുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി. സംശയം ഒഴിവാക്കാനായി, അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി. പിന്നാലെ കുട്ടിക്കായുള്ള തിരച്ചിലിൽ റെഹാനും പോലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ വീടിന് 30 മീറ്റർ മാത്രം അകലെയുള്ള ആറ് നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ വച്ചാണ് ക്രൂര കൊലപാതകം നടന്നത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ മൃതദേഹം പിന്നീട് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നെന്ന് പോലീസ് പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ വെള്ളിയാഴ്ച രാത്രിയാണ് വീടിനു മുന്നിൽ നിന്നും കാണാതായത്. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും…
Read More » -
ഓഹരി- കടപ്പത്ര വിപണികളിൽ വിപ്ലവകരമായ മാറ്റങ്ങൾ… വിദേശികൾക്ക് ഇനി ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാം!! വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കൈവശം വെയ്ക്കാവുന്ന ഓഹരികളുടെ പരിധിയിൽ വർധനവ്, പുതിയ മാർക്കറ്റ്-മേക്കിംഗ് ഫ്രെയിം വർക്ക് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഓഹരി- കടപ്പത്ര വിപണികളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കൈവശം വെയ്ക്കാവുന്ന ഓഹരികളുടെ പരിധി വർധിപ്പിച്ചു. അതുപോലെ കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി ) വർധിപ്പിക്കുന്നതിനായി പുതിയ മാർക്കറ്റ്-മേക്കിംഗ് ഫ്രെയിം വർക്കും പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയെ ആഗോള തലത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികളെന്നും ധനമന്ത്രി. ബജറ്റിലെ പുതിയ പ്രഖ്യാപന പ്രകാരം വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകർക്ക് ‘പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം’ വഴി നേരിട്ട് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാം.വിദേശ പങ്കാളിത്തത്തിന്റെ അടിത്തറ വിപുലീകരിക്കുകയും ആഭ്യന്തര എക്‌സ്‌ചേഞ്ചുകളെ ആഗോള മൂലധനവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. നേരത്തെ ഇത് വിദേശ നിക്ഷേപങ്ങൾ പ്രധാനമായും രജിസ്റ്റർ ചെയ്ത വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPIs) അല്ലെങ്കിൽ എൻആർഐ (NRI) വഴിയാണ് വന്നിരുന്നത്. സാധാരണക്കാരായ വിദേശ നിക്ഷേപകർക്ക് ഇത് സങ്കീർണ്ണമായ പ്രക്രിയയായിരുന്നു. അതുപോലെ ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളിൽ വിദേശ വ്യക്തികൾക്ക് കൈവശം വയ്ക്കാവുന്ന ഓഹരികളുടെ…
Read More » -
കുഞ്ഞു വിനോദിനിയുടെ വലതുഭാഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും, വാക്കുപാലിച്ച് പ്രതിപക്ഷ നേതാവ്!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. കൈയ്ക്ക് മുകളിൽ ഇടുന്ന ഗ്ലൗസും മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഈ ഉപകരണം വിനോദിനിക്ക് വലിയ സഹായമാകും. അതുപോലെ സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ദർ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ…
Read More » -
കേരളത്തെ പാടെ മറന്ന ബജറ്റ്!! അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം അടക്കം ഒന്നുമില്ല, അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു, വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്, കന്നുകാലി വളര്‍ത്തലിന് സബ്‌സിഡി, വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽനിന്ന് 2% ആക്കി, വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവഗണന. കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കുള്ള നീക്കിയിരിപ്പടക്കം ഒരു പ്രഖ്യാപനവും ധനമന്ത്രി നിർമലാ സീതാരാമന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതേസമയം ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ സഭയിൽ നടക്കുന്നത്. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. മൈക്രോവേവ് ഓവനുകളുടെ ഭാഗങ്ങൾക്ക് കസ്റ്റംസ് തീരുവയില്ല വിദേശത്തേക്ക് പണം അയക്കാൻ നികുതി കുറയ്ക്കും എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതിയില്ല സോഡിയം ആന്റിമോണേറ്റിന് കസ്റ്റംസ് തീരുവയില്ല കടൽ വിഭവങ്ങൾക്ക് വില കുറയും തുകൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും കാർഗോ നീക്കത്തിന് ജല ഇടനാഴി വരുമാനത്തെ കുറിച്ച്…
Read More » -
ഇ. ശ്രീധരന്‍ പറഞ്ഞതെല്ലാം വെറും തള്ളോ? ഹൈസ്പീഡ് റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; തമിഴ്‌നാടിനും ആന്ധ്രയ്ക്കും പദ്ധതി; കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയ്ക്ക് പതിനായിരം കോടി
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രത്യേക റെയര്‍ എര്‍ത്ത് കോറിഡോറുകള്‍ ആരംഭിക്കും. അപൂര്‍വ്വ ധാതുക്കളാല്‍ സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാകും പദ്ധതി വരിക. ഖനനം മുതല്‍ ഉല്‍പാദനം വരെ കേന്ദ്രം ധനസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സെമികണ്ടക്ടര്‍ മിഷന്‍ 1.0 രാജ്യത്തിന്റെ സെമികണ്ടക്ടര്‍ ശേഷി ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിക്കുന്നതിനും പൂര്‍ണമായ ഇന്ത്യന്‍ ഐപി വികസിപ്പിക്കുന്നതിനും, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ സെമികണ്ടക്ടര്‍ മിഷന്‍ 2.0 ആരംഭിക്കും. കണ്ടെയ്‌നര്‍ നിര്‍മാണമേഖലയ്ക്ക് 10,000 കോടി പ്രഖ്യാപിച്ചു. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിനായി മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഖാദി, ഹാന്‍ഡ്ലൂം മേഖലയ്ക്കായി പദ്ധതികള്‍ നടപ്പാക്കും. 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ കണ്ടെയ്‌നര്‍ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവതയുടെ കരുത്തില്‍ അധിഷ്ഠിതമാണ് ബജറ്റാണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ആമുഖമായി. പറഞ്ഞു. സാമ്പത്തികവളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവരുടെയും…
Read More » -
കേരളത്തെ പറ്റിച്ച് ആദ്യ പ്രഖ്യാപനം!! കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, പകരം ധാതു ഇടനാഴി, കൈത്തറിക്ക് മുൻതൂക്കം, കേരളമൊഴികെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. കേരളത്തിന് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. അതേസമയം പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉൾപ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരൻറെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികൾ മുംബൈ – പൂണെ പൂണെ – ഹൈദരാബാദ്…
Read More » -
ഇന്ത്യയുടെ കാര്യം തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡന്റോ? ഇന്ത്യ ഇനി എണ്ണ വാങ്ങുക വെനസ്വേലയിൽ നിന്ന്, ഇറാനിൽ നിന്നല്ല!! കരാർ രൂപരേഖ തയ്യാറായിക്കഴിഞ്ഞു, സ്വയം പ്രഖ്യാപനവുമായി ട്രംപ്, ഒന്നും മിണ്ടാതെ ഇന്ത്യ
ന്യൂഡൽഹി: ഇറാനിൽ നിന്നല്ല വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കരാറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുപോലെ വെനസ്വേലൻ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിൽ വെനസ്വേലയുമായുള്ള വ്യോമാതിർത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എണ്ണ വ്യവസായമേഖലയിൽ സ്വകാര്യ കമ്പനികളെയും നിക്ഷേപങ്ങളെയും അനുവദിക്കാനുള്ള ബിൽ വെനസ്വേല അംഗീകരിച്ചതിന് പിന്നാലെയും കൂടിയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ. രണ്ട് ദിവസം മുൻപാണ് വെനസ്വേലൻ ദേശീയ അസംബ്ലി ബിൽ അംഗീകരിച്ചത്. യുഎസിനെ സഹായിക്കാനാണ് ബിൽ എന്നാണ് നിരീക്ഷണം. നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി വെറും രണ്ട്…
Read More » -
നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി
താമരശ്ശേരി: നാലു വർഷം മുൻപുണ്ടായ അടിപിടിയിൽ വിരോധം തീർത്ത് ഒമ്പതാംക്ലാസുകാരൻ. ഒൻപതാം ക്ലാസ് വിദ്യാർഥി ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദ്ദിച്ച് പരുക്കേൽപ്പിച്ചു. നാല് വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധമാണ് മർദ്ദനകാരണമെന്നാണ് വിവരം. ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഫി(14)ക്കാണ് മർദ്ദനമേറ്റത്. അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. താമരശ്ശേരി ചുങ്കം ചെക്ക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമശ്ശേരി പോലീസ് വെള്ളിയാഴ്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. നാല് ദിവസം മുൻപ് ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയതായും പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒൻപതാം ക്ലാസുകാരന്റെ…
Read More »

