NEWS

  • കുഴല്‍നാടന്റെ ഹര്‍ജിയില്‍ തെളിവില്ല : മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ് പ്രത്യേക വിജിലൻസ് കോടതിയില്‍ ഫയല്‍ ചെയ്ത ഇടക്കാല റിപ്പോർട്ടില്‍ വ്യക്തമാക്കി. ദുരന്ത നിവാരണനിയമത്തിന്റെ മറവില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍ നാടൻ നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി നിയമപരമായി നിലനില്‍ക്കുന്നതല്ല. പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാൻ പര്യാപ്തമായ തെളിവുകള്‍ പരാതിയിലില്ല. അഴിമതി നിരോധനനിയമത്തിലെ ഒരു വകുപ്പു പോലും നിലനില്‍ക്കാൻ പ്രാപ്തമായ തെളിവ് ഹർജിയില്‍ ഉന്നയിച്ചിട്ടില്ല. സമാനസ്വഭാവമുള്ള പരാതി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.  ഹർജിയില്‍ കോടതി വിശദമായ വാദം ഈ‌ മാസം 27 ന് കേള്‍ക്കും.

    Read More »
  • വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

    ഗൂഡല്ലൂർ: ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തില്‍ നിന്നും ഇറങ്ങി വന്ന കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ  രാവിലെ ആറ് മണിയോടെയായിരുന്നു മരണം.

    Read More »
  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍

    പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍. അനില്‍ ആന്റണിയുടെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ പ്രമാടം സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗ്ഗം ജില്ലാ സ്റ്റേഡിയത്തില്‍ എത്തും. ജില്ലാ സ്റ്റേഡിയത്തിലെ പൊതു സമ്മേളന വേദിയിലാകും പ്രധാനമന്ത്രി എത്തുക. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും ആറ്റിങ്ങലില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും. പത്തനംതിട്ടയിലെ പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 19-ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയില്‍ പങ്കെടുക്കും.

    Read More »
  • രാജീവ് ചന്ദ്രശേഖര്‍ സ്വന്തം മണ്ഡലത്തില്‍ പോകുന്നത് ഗൂഗിള്‍ മാപ്പിട്ട്: കെ.ബി. ഗണേഷ്കുമാര്‍

    തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖരൻ ഗൂഗിള്‍ മാപ്പ് ഇട്ടാണ് സ്വന്തം മണ്ഡലത്തില്‍ എത്തുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. പാർലമെന്‍റില്‍ മോദിക്കെതിരെ വിമർശിച്ചെന്ന് അവകാശപ്പെടുന്ന ടി.എൻ. പ്രതാപൻ എംപിക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കാതെ ചവറ്റുകൊട്ടയിലെറിഞ്ഞെന്നും ഗണേഷ്കുമാർ പരിഹാസിച്ചു. ഉമ്മൻ‌ ചാണ്ടിയുടെ മകൻ എംഎല്‍എ ആയതുകൊണ്ട് ഇപ്പോള്‍ ബിജെപിയില്‍ പോകുന്നില്ല. അത് കഴിഞ്ഞാല്‍ അയാളും പോകുമെന്നാണ് താൻ കരുതുന്നത്. ബിജെപിക്ക് ആളെ പിടിച്ചു കൊടുക്കുന്ന പാർട്ടി ആയി കോണ്‍ഗ്രസ് മാറിയെന്നും ഗണേഷ്കുമാർ പറഞ്ഞു. എല്‍ഡിഎഫിന്‍റെ 99 എംഎല്‍എമാരെ ചലിപ്പിക്കാൻ ബിജെപിക്ക് കഴിയുമോയെന്ന് ഗണേഷ് കുമാർ ചോദിച്ചു. പണത്തിനു വഴങ്ങില്ല ഞങ്ങള്‍, ഒറ്റക്കെട്ടാണ്. എല്‍ഡിഎഫില്‍ നിന്ന് ആരേയും കിട്ടില്ല. കിട്ടുന്നെങ്കില്‍ അത് വല്ല കൂതറയുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച്‌ അമേരിക്കയും ഐക്യരാഷ്‌ട്ര സഭയും രംഗത്ത്

    ന്യൂയോർക്ക്: ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച്‌ അമേരിക്കയും ഐക്യരാഷ്‌ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചനസ്വഭാവമുള്ളതാണു നടപടിയെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് ചൂണ്ടിക്കാട്ടി. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമഭേദഗതി വിജ്ഞാപനം പുറത്തുവന്നതില്‍ ആശങ്കയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. ജനാധിപത്യ തത്വങ്ങളില്‍ എല്ലാ വിഭാഗത്തോടും തുല്യസമീപനമാണു വേണ്ടതെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനം അനിവാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും ആഘാതമാണ് പൗരത്വ നിയമഭേദഗതിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണല്‍ ചൂണ്ടിക്കാട്ടി.

    Read More »
  • ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

    ന്യൂഡൽഹി: ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇൻഡ്യ മുന്നണി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെയും ഇവർ വിമര്‍ശിച്ചു. വിളിക്കു മുമ്ബേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് നേതാക്കള്‍. കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോണ്‍ഗ്രസുകാര്‍ക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും അവർ പറയുന്നു.

    Read More »
  • ജമ്മുവില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു 

    ശ്രീ നഗർ: ജമ്മു കാശ്‌മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്‌തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിൻ ആണ് ജീവനൊടുക്കിയത്.27 വയസായിരുന്നു. 20 ദിവസം മുമ്ബാണ് വിപിൻ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ പോയത്. ഈ മാസം 12ന് രാത്രിയാണ് സൈനികനെ ക്വാർട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വർഷം മുമ്ബാണ് വിപിൻ ജോലിയില്‍ പ്രവേശിച്ചത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

    Read More »
  • പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  സ്ത്രീ മരിച്ചു; കൂട്ടയടി

    പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെച്ചൊല്ലി കുടുംബാംഗങ്ങളും  ബന്ധുക്കളും തമ്മില്‍ തര്‍ക്കം. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമള (53) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ശ്യാമളയുടെ ഭര്‍ത്താവും മകളും ആരോപിച്ചപ്പോള്‍, അല്ലെന്നാണ് മറ്റ് ബന്ധുക്കളുടെ വാദം. ഇതേച്ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് ആശുപത്രി വാര്‍ഡിന് മുന്നിലുണ്ടായത്. രണ്ട് ചേരിയായി തിരിഞ്ഞതോടെ ഇടയ്ക്ക് അടിയും പൊട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്റോ ആന്റണി എം പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതിഷേധമുണ്ടായി. ബന്ധുക്കളാണ് എം പി യടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എം പി എത്തിയതെന്നായിരുന്നു അവരുടെ ആരോപണം. എന്നാല്‍, കുടുംബാംഗങ്ങള്‍ വിവരമറിയിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്ന് ആന്റോ ആന്റണി പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറു ദിവസം മുമ്ബാണ് ശ്യാമളയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ശ്യാമളയെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…

    Read More »
  • ലൈംഗികാതിക്രമം;കര്‍ണാടക മുൻ മുഖ്യമന്ത്രിയായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

    ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് 17കാരിയുടെ മാതാവ് ലൈംഗികാതിക്രമം സംബന്ധിച്ച്‌ പരാതി നല്‍കിയത്. വഞ്ചനാ കേസില്‍ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെണ്‍കുട്ടിയും 81കാരനായ യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. 2008 മുതല്‍ 2011 വരെയും 2019 മുതല്‍ 2021 വരെയും 2018ല്‍ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് 2021ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേല്‍ക്കുകയുമായിരുന്നു.

    Read More »
  • കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചതായി പരാതി

    കൊല്ലം:  യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിതായി പരാതി.കുളത്തൂപ്പുഴ സ്വദേശിനിയായ വിവാഹിതയായ യുവതിയുടേതാണ് ആരോപണം. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു ഇവർ പീഡന പരാതി നൽകിയത്. സംഭവത്തിൽ  സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്.അതേസമയം പരാതി വിവരം അറിഞ്ഞതോടെ സുധീപ് ചന്ദ്രൻ ഖത്തറില്‍ നിന്ന് ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം. ജോലിക്കെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ ഈടാക്കിയാണ് സുധീപ് ചന്ദ്രൻ യുവതിയെ ഖത്തറിലെത്തിച്ചത്. മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്‌ളാറ്റില്‍ താമസിപ്പിച്ചു പീഡനത്തിനിരയാക്കിയ ശേഷം പരിചയക്കാർക്ക് നല്‍കി സുധീപ്ചന്ദ്രൻ പണം സമ്ബാദിച്ചു വരികയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകളുടെ ശമ്ബളം എന്ന പേരില്‍ സുധീപിന്റെ അക്കൗണ്ടില്‍ നിന്നാണു തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്കു പോയത്.

    Read More »
Back to top button
error: