NEWS

  • പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറി; എറണാകുളം – ബംഗളൂരു റൂട്ടെന്ന് സൂചന

    ചെന്നൈ: പെരമ്ബൂർ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി (ഐ.സി.എഫ്.) യില്‍നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താനാണ് സാധ്യത. രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച്‌ ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേവൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി റയില്‍വെ തയ്യാറാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

    Read More »
  • ”ചിത്രീകരണത്തിനിടെ സംവിധായകന്‍ ബാല തല്ലുകയും ചീത്ത പറയുകയും ചെയ്തു; പടത്തില്‍നിന്നും പിന്മാറാനുള്ള കാരണം ഇതാണ്”

    മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് മമിത ബൈജുവിനോട്. സോഷ്യല്‍ മീഡിയയിലെല്ലാം താരം സജീവമാണ്.ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ കളക്ഷന്‍ 70 കോടി കടന്നിരിക്കുകയാണ്.സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലായിരുന്നു മമിത അഭിനയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ തന്നെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മമിതയുടെ വാക്കുകള്‍ വൈറലാവുകയാണ്. ക്ലബ് എഫ് എമ്മിന് ന്ല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം, താന്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകള്‍ ക്ലാഷ് ആയതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് മമിത പറഞ്ഞത്. ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം മമിതയ്ക്ക് കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു. ”വില്ലടിച്ചാംപാട്ട്…

    Read More »
  • ”സദസില്‍ ആരെങ്കിലും മലയാളികളുണ്ടോ?” മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കൊപ്പം മണിയുടെ പാട്ടുമായി സജന

    മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിലെ അവസാന പന്തില്‍ സിക്സറടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച താരമാണ് വയനാട്ടുകാരി സജന സജീവന്‍. ഇപ്പോഴിതാ മുംബൈയില്‍ ആരാധകര്‍ക്കൊപ്പം പാട്ടുപാടിയും ശ്രദ്ധേയയാരിക്കുകയാണ് ഈ 26 കാരി. കലാഭവന്‍ മണിയുടെ ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ എന്ന് തുടങ്ങുന്ന പാട്ടാണ് സജന ആലപിച്ചത്. കാണികളില്‍ ഒരാള്‍ക്കൊപ്പമാണ് വേദിയെ ഇളക്കിമറിച്ചത്. വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിക്കെതിരെയാണ് അവസാന പന്തില്‍ സിക്സറടിച്ച് ഈ ഓള്‍റൗണ്ടര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ടീമിന്റെ ഫിനിഷറുടെ റോളും മലയാളിതാരം ഉറപ്പിച്ചു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ടെത്തിയത്. മൈക്ക് കയ്യിലെടുത്ത സജന സദസില്‍ ആരെങ്കിലും മലയാളികളുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു. ആരാധകരില്‍ ഒരാള്‍ എഴുന്നേറ്റു നിന്നു. അവരെ വേദിയിലേക്ക് ക്ഷണിക്കുകയും പാട്ട് പാടാന്‍ ഒപ്പം നിര്‍ത്തുകയുമായിരുന്നു. പിന്നീട് കണ്ടത് സദനിനെ ഇളക്കിമറിക്കുന്ന കലാഭവന്‍മണിയുടെ പാട്ട്. മുംബൈ ടീമിലെ വിദേശതാരങ്ങളടക്കമുള്ളവര്‍ പാട്ടിന് താളം പിടിക്കുകയും ചെയ്തു.   View this post…

    Read More »
  • കുമ്മനവും കൃഷ്ണദാസും അടക്കം മുതിര്‍ന്ന നേതാക്കള്‍ പുറത്ത്? യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ബിജെപി

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍, മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭയെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കും എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. നിലവില്‍ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ അന്തിമ ധാരണയായത്. ഇതു പ്രകാരം ആറ്റിങ്ങലില്‍ വി മുരളീധരനും, തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും ബിജെപി സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് മണ്ഡലത്തിലേക്ക് യുവ വനിതാ നേതാവിനെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബിജെപി മസ്ദൂര്‍ മഹാസംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നവ്യ ഹരിദാസാണ്…

    Read More »
  • മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഹൈക്കോടതി ഒഴിവാക്കി

    ചെന്നൈ: നടിമാരായ തൃഷ, ഖുശ്ബു, നടന്‍ ചിരംഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മന്‍സൂര്‍ അലിഖാന്‍ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, മാനനഷ്ട നടപടി തുടരണമെന്ന മന്‍സൂര്‍ അലിഖാന്റെ ആവശ്യം തള്ളി. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്‍സൂര്‍ അലിഖാനെതിരെ തൃഷയും ഖുശ്ബുവും ചിരംഞ്ജീവിയും നടത്തിയ പ്രതികരണമാണ് കേസിന് അടിസ്ഥാനം. മൂന്ന് താരങ്ങളില്‍നിന്നും ഒരു കോടിരൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശങ്ങളുടെപേരില്‍ ഇദ്ദേഹത്തിനെതിരെ തൃഷയായിരുന്നു മാനനഷ്ട ഹര്‍ജി സമര്‍പ്പിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു.

    Read More »
  • അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ നിരുപാധികം മാപ്പുപറഞ്ഞു

    കൊച്ചി: ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിരുപാധികം മാപ്പു പറഞ്ഞു. ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ: വി.ആര്‍.റിനീഷാണ് ഇന്നലെ ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നല്‍കിയത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ താന്‍ കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ ഉണ്ടായ ‘സംഭവ’ത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചു െകാണ്ട് ഇന്ന് പുതിയ സത്യവാങ്മൂലം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന ഡിജിപിക്ക് കോടതി വീണ്ടും നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമ്പോള്‍ എന്തു നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണം നടന്നു വരികയാണെന്നാണ് ഡിജിപിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ഡിജിപി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.…

    Read More »
  • ജെഎന്‍യുവില്‍ സംഘര്‍ഷം; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

    ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. എസ്.എഫ്.ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നിയന്ത്രണാതീതമാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. ചില വിദ്യാര്‍ഥികളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരാള്‍ വടികൊണ്ട് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും മറ്റൊരാള്‍ ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സൈക്കിള്‍ എറിയുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. രണ്ടു സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണവും സ്ഥിരീകരിച്ചിട്ടില്ല.

    Read More »
  • ഫെബ്രുവരി മാസത്തെ റേഷന്‍ ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി

    തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ സംസ്ഥാനത്ത് ഇന്നു കൂടി വാങ്ങാം. ഭക്ഷ്യമന്ത്രി ജി ആന്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ മാസവും സ്റ്റോക്ക് അപ്ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച് രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്. മാര്‍ച്ച് മാസത്തില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമെ, ഒരു കാര്‍ഡിന് നാലു കിലോ അരിയും, വെള്ള കാര്‍ഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാമാസവും 19 ന് ബന്ധപ്പെട്ട താലൂക്ക്…

    Read More »
  • ട്രെയിന്‍ സ്ഫോടന പരമ്പര: ലഷ്‌കര്‍ ഭീകരന്‍ ‘ഡോ.ബോംബി’നെ കോടതി വെറുതേവിട്ടു

    ജയ്പുര്‍: 1993-ലെ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രധാനപ്രതി അബ്ദുള്‍ കരീം തുണ്ടയെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ പ്രത്യേക ‘ടാഡാ’ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ അബ്ദുള്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കിയത്. അതേസമയം, കേസിലെ മറ്റുപ്രതികളായ അമീനുദ്ദീന്‍, ഇര്‍ഫാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. 1993 ഡിസംബര്‍ അഞ്ചിനും ആറിനുമാണ് കോട്ട, കാന്‍പുര്‍, സെക്കന്ദരാബാദ്, സൂറത്ത് എന്നിവിടങ്ങളിലായി വിവിധ ട്രെയിനുകളില്‍ സ്ഫോടനം നടന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബ അംഗമായ അബ്ദുള്‍ കരീം തുണ്ടയായിരുന്നു സ്ഫോടന പരമ്പര കേസിലെ പ്രധാനപ്രതി. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ തുണ്ടയെ ‘ഡോ. ബോംബ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഇയാളുടെ ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. രാജ്യത്തെ ഒട്ടേറെ സ്ഫോടനക്കേസുകളില്‍ അബ്ദുള്‍ കരീം തുണ്ട പ്രതിയാണ്. നിലവില്‍ 1996-ലെ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ്…

    Read More »
  • ഷിന്‍ഡെയെും ഉപമുഖ്യമന്ത്രിമാരെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയില്‍ പുതുനീക്കം?

    മുംബൈ: എന്‍സിപി (ശരത്ചന്ദ്ര പവാര്‍) വിഭാഗം നേതാവ് ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരെയും തന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിനു ക്ഷണിച്ച് കത്തയച്ചു. മഹാരാഷ്ട്രയില്‍ ബാരാമതി മണ്ഡലത്തില്‍ നാളെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേതാക്കള്‍ എത്താനിരിക്കെയാണ് അപ്രതീക്ഷിത ക്ഷണം. പുണെ ജില്ലയിലെ ബാരാമതിയില്‍ വിദ്യാപ്രതിസ്താന്‍ കോളജില്‍ നടക്കുന്ന തൊഴില്‍മേള ഉള്‍പ്പെടുയുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് ബാരാമതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്നും ബാരാമതിയിലെ നമോ മഹാരോജര്‍ പരിപാടിയില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ ശരദ് പവാര്‍ പറയുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള കോളജാണ് വിദ്യാപ്രതിസ്താന്‍. അതിനാല്‍ തന്നെ തന്റെ വസതയില്‍ ഒരുക്കുന്ന വിരുന്നില്‍ മറ്റു ക്യാബിനറ്റ് അംഗങ്ങളുമായി ചേര്‍ന്നു പങ്കെടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. 1999ല്‍ ശരദ് പവാര്‍ രൂപീകരിച്ച എന്‍സിപിയെ പിളര്‍ത്തി, എന്‍സിപിയുടെ ചിഹ്നവും പേരുമായി ശിവസേന ബിജെപി…

    Read More »
Back to top button
error: