NEWS

  • 34 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍

    ആലപ്പുഴ: വില്പനക്കായി സൂക്ഷിച്ചിരുന്ന മുപ്പത്തിനാല് ലിറ്റർ മദ്യവുമായി യുവാവ് പിടിയിലായി. കൊറ്റംകുളങ്ങര വാർഡ് കൊട്ടക്കാട്ട് വെളി വീട്ടില്‍ സുധീഷ് കുമാറിനെയാണ് ആലപ്പുഴ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിലും സംഘവും പിടികൂടിയത്. നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡില്‍ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയിലെ വിവിധ ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നിന്ന് വാങ്ങിയ മദ്യം ഡ്രൈ ഡേയില്‍ വില്‍ക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിവില്‍ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി.നായർ, ടി.എ..അനില്‍കുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ബി.എം.ബിയാസ്, അസി.ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, കെ.ഐ. ആന്റണി, വനിത സിവില്‍ എക്സൈസ് ഓഫീസർ എം. അനിത എന്നിവർ റെയ്ഡില്‍ പങ്കെടുത്തു

    Read More »
  • വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്ബില്‍ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്. അല്‍ഐൻ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച്‌ ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അല്‍ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

    Read More »
  • കണ്ണൂരിൽ പ്രമുഖ വ്യവസായി കിണറ്റില്‍  മരിച്ച നിലയില്‍ 

    കണ്ണൂരില്‍ പ്രമുഖ വ്യവസായിയെ കിണറ്റില്‍  മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയായ തളിപ്പറമ്ബ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കലാണ് (69)   മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മാത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.  തളിപ്പറമ്ബ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.പയ്യാവൂര്‍ സ്വദേശിയായ മത്തച്ചന്‍ വര്‍ഷങ്ങളായി തളിപ്പറമ്ബിലാണ് താമസം.  കണ്ണൂര്‍ജില്ലയിലെ പ്രമുഖ വ്യവസായ സംരഭകനായിരുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്്. സംസ്ഥാനമാകെ അറിയപ്പെടുന്ന വ്യവസായ സംരംഭമാണ് തുളുവനാനിക്കല്‍ പൈപ്പ്‌സ്. കേരളത്തില്‍ മുഴുവനും സ്ഥാപനത്തിന് വിതരണ ശൃംഖലയുണ്ട്. സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

    Read More »
  • ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കാന്‍ മോദി; രാമനാഥപുരത്തുനിന്ന് ജനവിധി തേടുമെന്ന് സൂചന

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം. രാമേശ്വരം ക്ഷേത്രം നിലനില്‍ക്കുന്നത് രാമനാഥപുരത്താണ്. തമിഴ്നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദര്‍ശിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. മുസ്ലിം ലീഗിന്റെ നവാസ് കനിയാണ് നിലവില്‍ രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങള്‍ നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്.  

    Read More »
  • സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

    കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി.…

    Read More »
  • ശരീരത്തില്‍ 46 വെട്ടുകള്‍; ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം

    കൊല്ലം: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. അഞ്ചല്‍ വിളക്കുപാറ സുരേഷ് ഭവനില്‍ സുനിത(37)യെ കുടുംബവീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചല്‍ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തില്‍ സാം കുമാറിനെ(43) യാണ് കൊല്ലം നാലാം അഡിഷനല്‍ സെഷൻസ് കോടതി ജഡ്ജി ഉഷ നായർ ശിക്ഷിച്ചത്. 2021 ഡിസംബർ 22ന് വൈകിട്ട് ആറിനായിരുന്നു സാം കുമാർ ഭാര്യ സുനിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സുനിതയുടെ പിതാവിന്റെ സഹോദരീ പുത്രൻ കൂടിയാണ് ഭർത്താവായ സാംകുമാർ. ഇയാള്‍ മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നു. ഉപദ്രവം അസഹ്യമായപ്പോള്‍ സുനിതയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറി. 2021 സെപ്റ്റംബറില്‍ കുടുംബവീട്ടിലെത്തി സുനിതയെയും ഇളയമകനെയും സുനിതയുടെ അമ്മയെയും സാം ക്രൂരമായി മർദിച്ചു. സംഭവത്തില്‍ സാം കുമാറിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിലാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ വധഭീഷണി മുഴക്കിയതിനാല്‍ സുനിത പുനലൂർ കോടതിയില്‍ നിന്നു പ്രത്യേക സംരക്ഷണ…

    Read More »
  • കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് നീക്കത്തിന് സുപ്രീംകോടതി സ്റ്റേ

    ന്യൂഡല്‍ഹി: തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യ ക്ഷേത്രം ആണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രമെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ്. സുധീറും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.    

    Read More »
  • ”ഹോസ്റ്റലുകളൊക്കെ പാര്‍ട്ടി ഗ്രാമങ്ങളായി മാറി; എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി”

    തിരുവനന്തപുരം: കേരളത്തിലെ കോളജുകളെ ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കി മാറ്റുന്നെന്ന് കെ.സി. വേണുഗോപാല്‍ എംപി. എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ പിണറായി വിജയനും ഉള്‍പ്പെടുമെന്നും വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജുകളിലേക്ക് അയയ്ക്കാന്‍ ഭയപ്പെടുന്ന സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സിദ്ധാര്‍ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഉത്തരേന്ത്യയിലൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നു നമ്മള്‍ അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് സിദ്ധാര്‍ഥന്റെ കൊലപാതകം മാറിയിരിക്കുന്നു. മൂന്നു ദിവസത്തോളം വെള്ളംപോലും കൊടുക്കാതെ ഒരു ചെറുപ്പക്കാരനെ ക്രൂരമായി ആക്രമിക്കുക, അവസാനം ആത്മഹത്യ ചെയ്ത നിലയില്‍ അവനെ കാണപ്പെടുക… എസ്എഫ്‌ഐയില്‍ ചേരാന്‍ വിസ്സമ്മതിച്ചതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണു സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞത്. നമ്മുടെ ഹോസ്റ്റലുകളൊക്കെ പാര്‍ട്ടി ഗ്രാമങ്ങളായി മാറി. പഠിക്കാന്‍ മിടുക്കാനായ സിദ്ധാര്‍ഥിനെ എസ്എഫ്‌ഐയുടെ ഭാഗമാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യത്തിലാണ് പൈശാചിക കൊലപാതകം നടത്തിയത്.…

    Read More »
  • വിഴിഞ്ഞം ബൈപ്പാസിന് സമീപം യുവാവ് മരിച്ച നിലയില്‍

    തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിന് സമീപത്തെ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലൂർ വാലൻവിള കോളനിയില്‍ പരേതനായ കൃഷ്ണൻകുട്ടിയുടെയും ലളിതയുടെയും മകൻ പൊടിയൻ എന്ന് വിളിക്കുന്ന ശ്രീകുമാർ (37) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെ മുക്കോല തലയ്ക്കോട് പാലത്തിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ടിരുന്ന യുവാവിനെക്കുറിച്ച്‌ നാട്ടുകാരാണ് വിഴിഞ്ഞം പോലീസില്‍ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ആളെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടർ അറിയിച്ചു. രാവിലെ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ ഇയാള്‍ മത്സ്യത്തൊഴിലാളിയായിരുന്നു. വിഴിഞ്ഞം പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: സന്തോഷ്, ജോണി, സന്ധ്യ.

    Read More »
  • ജന്മദിനാഘോഷത്തിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിര്‍ത്ത് ക്രൂരത

    പട്‌ന: ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനെ തുടര്‍ന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നല്‍കിയത്. എന്നാല്‍ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ബിഹാറിലെ ധര്‍ബംഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സുശീല്‍ കുമാര്‍ സഹ്നി എന്ന 22 വയസുകാരനെ അതേ ഗ്രാമത്തില്‍ തന്നെയുള്ള രാകേഷ് സഹ്നി എന്നയാള്‍ തന്റെ മകളുടെ ജന്മദിനാഘോഷം വീഡിയോയില്‍ പകര്‍ത്തുന്നതിന് വിളിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനാല്‍ സുശീലിന് മുഴുവന്‍ ചിത്രീകരിക്കാനായില്ല. കുപിതനായ രാകേഷ് യുവാവിനെ അസഭ്യം പറയുകയും തൊട്ടുപിന്നാലെ തോക്കെടുത്ത് വായിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോയതും ചികിത്സ നല്‍കിയതും. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തെ…

    Read More »
Back to top button
error: