NEWS

  • പൊലീസുകാരിയായി നവ്യ നായർ, മൾട്ടിസ്റ്റാർ ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക്

    നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ കാണിച്ചു തന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” ഒരു അർദ്ധരാത്രിയിൽ നടക്കുന്ന…

    Read More »
  • ഗ്ലോബൽ പബ്ലിക് സ്കൂളിൽ ഒരാഴ്ചക്കാലത്തെ ‘ദാൻ ഉത്സവ്’ സമാപിച്ചു; വിദ്യാർത്ഥികളിൽ ദയയും സഹാനുഭൂതിയും വളർത്തിയെടുക്കുക ലക്ഷ്യം ‘

    കൊച്ചി: വിദ്യാർത്ഥികളിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.) സംഘടിപ്പിച്ച ദേശീയതലത്തിലുള്ള ‘ദാൻ ഉത്സവ്’ ഒരാഴ്ചക്കാലത്തെ ശ്രദ്ധേയമായ കാരുണ്യപ്രവൃത്തികളോടെ സമാപിച്ചു. ഒക്ടോബർ 6 മുതൽ 10 വരെ നടന്ന ഈ സേവന പരിപാടിയിൽ, സ്കൂളിലെ 1,000-ത്തിലധികം വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് 25-ൽ അധികം കാരുണ്യപ്രവൃത്തികളിൽ പങ്കെടുത്തു. സ്കൂളിന്റെ 20-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായാണ് ‘ദാൻ ഉത്സവ്’ സംഘടിപ്പിച്ചത്. ഈ വർഷത്തെ ‘ദാൻ ഉത്സവ്’ പരിപാടിയുടെ പ്രധാന പ്രത്യേകത കാരുണ്യപ്രവൃത്തികളിലെ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തമായിരുന്നു. രക്ഷിതാക്കൾ അവരുടെ പ്രൊഫഷണൽ കഴിവുകൾ പങ്കുവെച്ചുകൊണ്ട് (Skill-Sharing) കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അട്ടിനിക്കരയിലെ ഗവൺമെൻറ് എൽ.പി. സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനോപകരണങ്ങൾക്കുമായുള്ള സഹായങ്ങൾ നൽകി. കൂടാതെ, വിദ്യാർത്ഥികളും ജീവനക്കാരും ആദർശ് സ്പെഷ്യൽ സ്കൂൾ, ഡോൺ ബോസ്കോ സ്നേഹഭവൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. “ബുദ്ധിശാലികളെ മാത്രമല്ല,…

    Read More »
  • ചേന്ദമംഗലത്തെ തറികളുടെ കഥകൾ ഇനി ലോകമറിയും!! റിമ കല്ലിങ്കലിന്റെ ‘മാമാങ്കം’ ഡാൻസ് കമ്പനി ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

    കൊച്ചി:ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകം ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ശ്രദ്ധാകേന്ദ്രമാകും. പ്രശസ്തമായ മാമാങ്കം ഡാൻസ് കമ്പനിയുടെ “നെയ്തെ” (നെയ്ത്തിന്റെ നൃത്തം) എന്ന അവതരണം 14-ന് രാജ്യത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തും. നർത്തകിയും നടിയും സംരംഭകയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച മാമാങ്കം ഡാൻസ് കമ്പനി, കേരളത്തിലെ പ്രമുഖ സമകാലിക നൃത്ത കൂട്ടായ്മകളിൽ ഒന്നായി വളർന്നു. കേരളത്തിന്റെ ശാസ്ത്രീയ, നാടോടി, കായിക പാരമ്പര്യങ്ങളിൽ വേരൂന്നിയതും ആധുനിക കലാ-സാംസ്കാരിക ആവിഷ്കാരങ്ങളോട് പ്രതികരിക്കുന്നതുമായ ഒരു ഇന്ത്യൻ സമകാലിക നൃത്തഭാഷ സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തിൽ “നെയ്ത്ത്” എന്നർത്ഥം വരുന്ന “നെയ്തെ” 2018-ലെ പ്രളയത്തിൽ തറികളും ഉപജീവനമാർഗ്ഗങ്ങളും താറുമാറായ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമകാലിക നൃത്ത നിർമ്മാണമാണ്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങളെയും ഉപകരണങ്ങളെയും താളങ്ങളെയും നൃത്തഭാഷയിലേക്ക് മാറ്റിക്കൊണ്ട്, സമൂഹത്തിന്റെയും, അതിജീവനത്തിന്റെയും, സർഗ്ഗാത്മകതയുടെയും ഒരു രൂപകമായി ഇതിനെ അവതരിപ്പിക്കുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്ത ശിൽപ്പത്തിൽ എട്ട് നർത്തകരാണ് അണിനിരക്കുന്നത്. ഭരതനാട്യം,…

    Read More »
  • ഈജിപ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടം; ഖത്തര്‍ അമീറിന്റെ അടുപ്പക്കാര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്; മരിച്ചത് ഗാസ സമാധാന ചര്‍ച്ചയ്ക്ക് എത്തിയവര്‍; ഇസ്രയേല്‍ പിന്‍മാറിയതിനു പിന്നാലെ വിമതരെ അടിച്ചമര്‍ത്തി ഹമാസ്; അറസ്റ്റും കൊലയും വ്യാപകം

    കെയ്‌റോ: ഗാസയിലെ സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഖത്തര്‍ ഉദേ്യാഗസ്ഥര്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത. ഖത്തര്‍ അമീറിന്റെ ഉദേ്യാഗസ്ഥരായ മൂന്നുപേരാജ് ഹമാസ്- ഇസ്രയേല്‍ ചര്‍ച്ച നടന്ന ഷരാം അല്‍ ഷെയ്ക്കിലെ റെഡ് സീ റിസോര്‍ട്ടിനു സമീപം മരിച്ചത്. ഖത്തര്‍ എംബസി എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റെന്നും ഇവര്‍ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ദോഹയില്‍ എത്തിക്കും. നഗരത്തില്‍നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുള്ള വളവില്‍വച്ചാണ് അപകടമുണ്ടായതെന്നു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഖത്തര്‍, ഈജിപ്റ്റ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കെത്തിയവരാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യഘട്ട നീക്കങ്ങള്‍ക്കു തീരുമാനമായിരുന്നു. തിങ്കളാഴ്ച ഈജിപ്റ്റിലെ സിറ്റിയില്‍ കരാറിന്റെ അവസാനഘട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആഗോള നേതാക്കള്‍ എത്താനിരിക്കേയാണ് അപകടമെന്നതും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. നേരത്തേ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ നടന്ന അപകടത്തില്‍…

    Read More »
  • സ്ത്രീകള്‍ക്ക് ഒരിടവും ഇല്ലെന്നു താലിബാന്‍; വനിതാ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ മൗനം; അഫ്ഗാനിലും വനിതകളുടെ മാധ്യമ പ്രവര്‍ത്തനത്തിന് വിലക്ക്; 12 വയസിനു മുകളില്‍ വിദ്യാഭ്യാസവും ഇല്ല

    ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹിയിലെ  വാർത്താസമ്മേളനത്തില്‍ നിന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ രാജ്യമാകെ വിമര്‍ശനമുയരുമ്പോഴും പ്രതികരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം.  പൊതുധാരയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിടവുമില്ലാതെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം.  രാജ്യാന്തര സമ്മര്‍ദങ്ങളെ താലിബാന്‍ അവഗണക്കുകയാണ്. ബെഹസ്ത അർഗന്ദ്. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ചാനലില്‍ അവതാരകയായിരുന്ന ബെഹസ്ത അർഗന്ദിന്  താലിബാന് വീണ്ടും അധികാരത്തിലെത്തിയ 2021 ഓഗസ്റ്റ് അവസാനം നാടുവിടേണ്ടിവന്നു.  ബെഹസ്ത അർഗന്ദിനൊപ്പം അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ മാധ്യമപ്രവര്‍ത്തനത്തിനും ഏതാണ്ട് തിരശീലവീണു.  വീണ്ടും അധികാരത്തിലേക്ക് വന്ന താലിബാന്‍റെ ആദ്യനടപടികളിലൊന്ന് വനിതകളെ പൊതുധാരയില്‍ നിന്നും നിഷ്കാസനം ചെയ്യുകയായിരുന്നു. 12 വയസിനുമേല്‍  വിദ്യാഭ്യാസത്തിന്  വിലക്കേര്‍പെടുത്തി. പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധം.  സര്‍ക്കാര്‍ ജോലികളില്‍ നിയമനമില്ല. കായികമല്‍സരങ്ങള്‍ക്ക് വിലക്ക്. സ്ത്രീകള്‍ക്ക്  ചികില്‍സ ഉള്‍പ്പെടെ പൊതുസേവനങ്ങള്‍ തേടണമെങ്കിലോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനോ ബന്ധുവായ പുരുഷന്‍  ഒപ്പം വേണം.  പാര്‍ക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകളെ വിലക്കി ‘ദുരാചാര സദാചാര’ മന്ത്രാലയം ഉത്തരവുമിറക്കി. സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ…

    Read More »
  • ശബരിമല സ്വര്‍ണ മോഷണം: 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍; തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറെന്ന് എ. പത്മകുമാര്‍; എല്ലാവരും മറുപടി പറയേണ്ടിവരും

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍. എ.പത്മകുമാര്‍ അധ്യക്ഷനായിരുന്ന ദേവസ്വം ബോര്‍ഡ് എട്ടാംപ്രതി. കട്ടിളപ്പടിയിലെ സ്വര്‍ണക്കൊളളയിലാണ് പ്രതി ചേര്‍ത്തത്. അംഗങ്ങളുടെ പേരെടുത്ത് പറയുന്നില്ല .   ഉണ്ണികൃഷ്ണന്‍പോറ്റിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കല്‍‍പേഷ്, മൂന്നാം പ്രതി ദേവസ്വം കമ്മിഷണറും, നാലാം  പ്രതി തിരുവാഭരണം കമ്മിഷണറുമാണ്. എക്സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്.  അന്വേഷണത്തിന്റെ എസ്.ഐ.ടി സംഘം ചെന്നൈയിലെ  സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന തുടങ്ങി. അതേസമയം, കട്ടിളപ്പടി സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടവരെല്ലാം പറയേണ്ടി വരുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ദേവസ്വംബോര്‍ഡിനെ പ്രതിയാക്കി കേസ് എടുത്തിനിെന കുറിച്ച് അറിയില്ല. അങ്ങനൊരു എഫ്ഐആര്‍ ഉള്ളതായി അറിയില്ല. വ്യവസ്ഥാപിതമായല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും വീഴ്ചയുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും എ. പത്മകുമാര്‍. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തന്‍ തീരുമാനിച്ചിരിക്കുകയാണെന്നും  തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി…

    Read More »
  • ശബരിമലയില്‍ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയെന്ന് വെള്ളാപ്പള്ളി; സ്വര്‍ണ മോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരും; പ്രതിപക്ഷം അനാവശ്യമായി കലിതുള്ളുന്നെന്നും വിമര്‍ശനം

    ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വർണ്ണമോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി. കുറ്റക്കാരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്പോൾ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണ്. വിവാദത്തിൽ വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്നും കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിനും മുസ്ലിം ലീഗിനും ലീഗ് നേതാക്കൾക്കുമെതിരെ അധിക്ഷേപം തുടർന്ന് എസ്.എൻഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.എം.ഷാജി പാക്കിസ്ഥാന്റെ സ്വരത്തിലും സ്വഭാവത്തിലുമാണ് പെറുമാറുന്നതെന്നും ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവാത്തത് കൊണ്ടാണ് കോൺഗ്രസുകാർ തന്നെ ചീത്ത പറയുന്നതെന്നും വെള്ളാപ്പള്ളി തിരുവനന്തപുരം ഉഴമലയ്ക്കലിലെ എസ്എൻഡിപിയോഗം നേതൃസംഗമത്തിൽ പറഞ്ഞു.

    Read More »
  • കരിമണല്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് സമയന്‍സ് അയയ്ക്കാത്തത് എന്തുകൊണ്ട്? കേസുകള്‍ സുപ്രീം കോടതിയിലും തോറ്റതോടെ പുതിയ ആരോപണം; മുഖ്യമന്ത്രിക്ക് വീണയെക്കൂടാതെ മകന്‍കൂടിയുണ്ടെന്ന് അറിയിക്കാനാണോ സമന്‍സ് എന്നും കെ. അനില്‍ കുമാര്‍

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്ത തെളിയിക്കാന്‍ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അഗം കെ. അനില്‍ കുമാര്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു നടുവിലാണു മനോരമ മാസപ്പടി വാര്‍ത്തയുമായി ഇറങ്ങിയതെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ കള്ളപ്പണം കരിമണല്‍ കമ്പനിയില്‍നിന്നു കടത്തിയതില്‍ ചോദ്യമില്ലേയെന്നും അനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുഖ്യമന്ത്രിയോ കേരള സര്‍ക്കാരോ നാളിതുവരെ കരിമണല്‍ കമ്പനിക്ക് അനുകൂലമായ ഒരു ചെറുകാര്യം പോലും ചെയ്തിട്ടില്ല എന്ന സത്യം സുപ്രീം കോടതി പറഞ്ഞത് മനോരമക്കുള്ള സമ്മാനം കൂടിയാണ്. കരിമണല്‍ കേസില്‍ കള്ളപ്പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് ഇഡി സമന്‍സ് അയയ്ക്കാത്തത് ഡീല്‍ അല്ലേയെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു എന്നു വാര്‍ത്തയില്‍ പറയുന്നു. എത്ര രൂപ, ഏത് അക്കൗണ്ടില്‍ എന്നു കൈമാറിയെന്നു കൂടി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിനു വിദേശ പണം…

    Read More »
  • ഗാസ കരാറില്‍ തകര്‍ന്നടിഞ്ഞത് ഇറാന്റെ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; അറബ് രാജ്യങ്ങളുടെ ഐക്യത്തില്‍ ഒറ്റപ്പെട്ട് ഇസ്ലാമിക രാഷ്ട്രം; യുഎന്‍ ഉപരോധത്തിനൊപ്പം ഹിസ്ബുള്ളയും ഹൂതികളും വീഴുന്നതോടെ പതനം സമ്പൂര്‍ണം; ഖമേനി അധികാരം പിടിച്ചശേഷം നേരിടുന്ന കടുത്ത പ്രതിസന്ധി

    ടെഹ്‌റാന്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതോടെ മേഖലയില്‍ ഒറ്റപ്പെട്ട് ഇറാന്‍. ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയുമെല്ലാം ഇറാന്റെ ഭാഗത്തുനിന്നും എത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും പിന്നില്‍ പ്രത്യക്ഷത്തില്‍ ഇറാനാണെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. 1979ല്‍ അയൊത്തൊള്ള ഖമേനി ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ മാരക തിരിച്ചടിയാണ് ഇറാനു ലഭിച്ചത്. മുന്‍നിര ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇല്ലാതായി. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധവുമെത്തി. നിലവില്‍ ഗ്യാസ്, പെട്രോള്‍ വില്‍പനയിലൂടെ പണമുണ്ടാക്കാമെന്ന ആഗ്രഹവും തടയപ്പെട്ടു. ദശാബ്ദങ്ങളായി ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലാണ് ടെഹ്‌റാന്‍ മേഖലയിലെ ഇസ്ലാമിക നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇസ്രയേലിന്റെ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇപ്പോള്‍ മേഖലയിലെ പിടി അയഞ്ഞെന്നു മാത്രമല്ല, അടുത്ത നീക്കമെന്ത് എന്നതില്‍ നേതൃത്വത്തിനു വ്യക്തതയുമില്ല. ഗാസയില്‍ രണ്ടുവര്‍ഷമായി ഇസ്രയേല്‍ തുടരുന്ന ബോംബിംഗിനും ആക്രമണത്തിനും ഒടുവില്‍ ഹമാസ് തരിപ്പണമായതും…

    Read More »
  • രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന്‍ ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം

    ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന്‍ മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ നല്‍കുന്നു. അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്‌ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും. അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്‌കോര്‍ നേടിയില്ല.…

    Read More »
Back to top button
error: