NEWS
-
ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം യുഎഇ പ്രസിഡന്റുമായി ബന്ധപ്പെട്ടത്. ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് യുഎഇ പ്രസിഡന്റിനോട് അദ്ദേഹം നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയും യുഎഇയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം മോദി രേഖപ്പെടുത്തി. “യുഎഇ പ്രസിഡന്റും എന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.
Read More » -
ഇറാൻ മിസൈൽ ആക്രമണത്തിൽ ഗൾഫിൽ നാല് മരണം, കനത്ത ജാഗ്രതയിൽ യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു
അബുദാബി/കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേർ മരിച്ചു. മരിച്ചവർ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 58 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാർക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി പേർക്ക് പരുക്കേറ്റു. കൂടാതെ കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യുസഫ് അൽ സബാ സന്ദർശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇറാൻ- അമേരിക്ക- ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിലാണ് യുഎഇ. ഇറാൻറെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന്…
Read More » -
‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസിലാക്കണം’… ഒറ്റ ഡയലോഗിൽ കാനഡയുടെ വിലക്ക്, ഇസ്ലാമതം പചരിപ്പിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന നിലപാടുള്ള ആയത്തുല്ല അലിറീസ അറാഫി ഇറാന്റെ അടുത്ത പരമോന്നത നേതാവ്?
ടെഹ്റാൻ: ഇറാന്റെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിതനായ ആയത്തുല്ല അലിറീസ അറാഫി മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവും കൂടിയാണ്. ഇറാന്റെ സുപ്രീം ലീഡർ ആയിരുന്ന ഖമേനയിയുടെ മരണത്തിന് മണിക്കൂറുകൾക്കകം രാജ്യത്ത് ഭരണഘടനാപരമായ അടിയന്തര സംവിധാനങ്ങൾ സജീവമാക്കി ഇടക്കാല നേതൃത്വ കൗൺസിൽ രൂപീകരിച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഗാർഡിയൻ കൗൺസിലിലെ മുതിർന്ന മതപണ്ഡിതനും ദീർഘകാലം ഖമേനയിയുയുടെ അടുത്ത അനുയായിയുമായ അറാഫിയടക്കമുള്ള മൂന്നംഗ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഖമേനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. ഈ കൗൺസിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 111 അനുസരിച്ച് സ്ഥിരം സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും. ഭരണഘടനാ വ്യവസ്ഥപ്രകാരം സുപ്രീം ലീഡറുടെ മരണം, രാജി, അല്ലെങ്കിൽ അധികാരശൂന്യത സംഭവിക്കുന്ന സാഹചര്യത്തിൽ അസംബ്ലി…
Read More » -
അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച്
കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾകൊണ്ടു മുറുക്കി കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്. സംഭവശേഷം മുങ്ങിയ ഭർത്താവ് ലൈജുവിനെ കണ്ടെത്താനായി കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. വഴക്കിനിടെ ഭാര്യയുടെ കഴുത്തിൽ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്
Read More » -
‘ഒന്നെങ്കിൽ ട്രംപ് തന്നിഷ്ടം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിലെ ആക്രമണങ്ങളിൽ നിന്നും പിന്തിരിയുക‘ : അമേരിക്കയിലെങ്ങും ജനരോക്ഷം ആളിപ്പടരുന്നു
വാഷിംങ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണത്തിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് ജനം പ്രതിഷേധമുയർത്തിയത്. നിരവധിയാളുകൾ അണിനിരന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ മുദ്രാവാക്യവും പ്ലക് കാർഡുകളുമുയർത്തിയാണ് ആളുകൾ പ്രതിഷേധിച്ചത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യുഎസിന്റെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം ഒന്നിനും പരിഹാരമല്ല, ട്രംപ് അധികാരത്തിൽനിന്ന് ഇറങ്ങണം, പശ്ചിമേഷ്യയിൽ ഇനിയുമൊരു അമേരിക്കൻ യുദ്ധം വേണ്ടതില്ല എന്നെല്ലാം എഴുതിയ പ്ലക്കാർഡുകളും സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് സമിപവും പ്രതിഷേധക്കാർ തടിച്ച്…
Read More » -
‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കൊല്ലം : പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന്റെ വഴിയിലൂടെയാണ് കേരളത്തിലെ സിപിഎം പോകുന്നതെന്നും ഡൽഹിയിൽ ചേട്ടൻ ബാവ സഞ്ചരിക്കുന്ന അതേ തോണിയിലാണ് കേരളത്തിൽ അനിയൻ ബാവ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയ്ക്കു കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കവെയാണ് സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്. വർഗീയത പറയാൻ ആരെയും സമ്മതിക്കില്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സമ്മതിക്കില്ല. ഏത് കൊലകൊമ്പൻ വർഗീയത പറഞ്ഞാലും അതിനെ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് കാലമാണെങ്കിലും അതിൽ വിട്ടുവീഴ്ചയില്ല. ചിലർ കയ്യിൽ വോട്ട് ബാങ്കുണ്ടെന്ന് പേടിപ്പിക്കാൻ പറയും. വോട്ട് ബാങ്കുണ്ടെങ്കിൽ കയ്യിൽ വച്ചോ. വർഗീയത പറയരുതെന്ന് മുഖത്തു നോക്കിപ്പറയും. അതിനുള്ള ആർജവം യുഡിഎഫിനുണ്ട്. വരുന്ന തലമുറയ്ക്കും സൗഹൃദത്തോടെ ഈ നാട്ടിൽ ജീവിക്കാൻ സാധിക്കണം. കേരളം ഇന്ന് പുറകിലേക്കു നടക്കുകയാണ്. കേരളത്തിന്റെ നട്ടെല്ലായ…
Read More » -
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കാൻ ഇസ്രയേൽ തൊടുത്തത് 1200ലധികം മിസൈലുകൾ!! ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുഎഇയ്ക്കെതിരെ ഇറാൻ പ്രയോഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും… ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ചു
ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇന്നും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 1200-ലധികം മിസൈലുകൾ ഇസ്രായേൽ വ്യോമസേന വർഷിച്ചതായാണ് കണക്കുകൾ പറയുന്നത്. ടെഹ്‌റാൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ച അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനും ടെഹ്‌റാനിലേക്കുള്ള പാത സുഗമമാക്കുന്നതിനുമായി വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തിയതായി ഐഡിഎഫ് വെളിപ്പെടുത്തി. അതേസമയം ഇസ്രായേലിലെ സൈനിക ആസ്ഥാനവും അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേൽ വാർത്താ ഏജൻസിയായ ഹരീറ്റ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇറാൻ ശക്തമായ…
Read More » -
ശത്രുക്കൾക്കെതിരെ പടനയിക്കാൻ ഇറാന് പുതിയ നേതൃത്വം… ഖമനേയിയെ തീർത്ത് മണിക്കൂറുകൾക്കുള്ളിൽ താൽകാലിക പരമോന്നത ഭരണത്തലവനായി ആത്മീയ നേതാവ് അയത്തൊള്ള അറാഫി, IRGC പുതിയ തലവനായി മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി,
ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയേയും പ്രമുഖ നേതാക്കളേയും വകവരുത്തിയെങ്കിലും ശത്രുക്കൾക്കെതിരെ അതൊന്നും പോരെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇതു ഊട്ടിയുറപ്പിക്കാൻ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു. ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് അയത്തൊള്ള അറാഫി. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ പരമോന്നത നേതാവിൻ്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാൻ അറിയിച്ചു. അതേസമയം അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) പുതിയ തലവനെയും ഇറാൻ നിയമിച്ചു. മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്‌മദ് വാഹിദിയാണ് പുതിയ ഐആർജിസി തലവനായി ചുമതലയേൽക്കുന്നത്. മേഖലയിലെ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിർണായക മാറ്റമെന്നാണ് റിപ്പോർട്ട്.
Read More » -
ഇറാനിലെ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം അമേരിക്ക, അവർക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങൾക്കും – പിണറായി
കൽപറ്റ: തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂരൽമലയിൽ പറഞ്ഞു. കൽപ്പറ്റയിൽ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗൾഫ് രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദങ്ങൾ ലക്ഷക്കണക്കിനാണ് ഗൾഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്. ഇതെല്ലാമുണ്ടാക്കിയത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവർക്ക് അതിനുപറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്. രണ്ടുകൂട്ടരുമാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വല്ലാത്ത നടുക്കത്തിലാണ് നാടും ലോകവും. മനുഷ്യർ തമ്മിൽ പാലിക്കുന്ന മര്യാദപോലെ തന്നെ രാജ്യങ്ങൾ തമ്മിലും മര്യാദകൾ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതേ അഭിപ്രായം തന്നെയായിരിക്കണം മറ്റൊരു രാജ്യത്തിനെന്ന് നിർബന്ധിക്കാനാകില്ല. പക്ഷെ നമ്മുടെ നാട്ടിൽ സാധാരണ തെമ്മാടികൾ…
Read More » -
ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ? രമേശ് ചെന്നിത്തലയുടെ പുസ്തകം ‘My journey through Gandhi villages’ പ്രകാശനം ചെയ്തു
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി-പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012-ൽ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഗാന്ധിഗ്രാം. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസനപ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തിരുന്നു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ ഇവയുടെയെല്ലാം നേർക്കാഴ്ച ഈ പുസ്തകത്തിൽ കാണാം.
Read More »