NEWS
-
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ഇതിലും നല്ല നിര്‍വചനം ഇനിയുണ്ടാവില്ല; ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ്ഇന്‍ റിലേഷന്‍ഷിപ്പുകളെന്ന് മോഹന്‍ ഭാഗവത്; വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നും ആര്‍എസ്എസ് മേധാവി
കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷനുകളെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ബന്ധത്തിന് വേറിട്ട നിര്‍വചനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. ഉത്തരരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെന്നാണ് മോഹന്‍ഭാഗവതിന്റെ നിര്‍വചനം. ഇത്രയും രസകരവും അര്‍ത്ഥവത്തായതുമായ ഒരു അര്‍ത്ഥമോ നിര്‍വചനമോ ലിവ് ഇന്‍ റിലേഷന് ഇതുവരെ ആരും നല്‍കിയിട്ടില്ലെന്ന് പറയാം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണു ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാല്‍ അതുമില്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ എങ്ങനെ നടക്കും- മോഹന്‍ ഭാഗവത് ചോദിച്ചു. ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ഒരു ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്ന…
Read More » -
ഇന്ത്യയില്‍ വകവരുത്തേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക അവര്‍ തയ്യാറാക്കിയിരുന്നുവെന്ന്; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഐഎ; സിറിയയില്‍ ആയുധ പരിശീലനം നേടിയവര്‍ ആയുധം വാങ്ങാനും ശ്രമിച്ചതായി എന്‍ഐഎ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്തുനിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചുവെന്നും പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നും ദേശീയ അന്വേഷണ ഏജന്‍സി – എന്‍.?ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രത്യേക ജഡ്ജി പ്രശാന്ത് ശര്‍മയുടെ ബെഞ്ചില്‍ നടന്ന ഇന്‍ക്യാമറ വാദം കേള്‍ക്കലിലാണ് എന്‍.ഐ.എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി ഞെട്ടിപ്പിക്കുന്ന ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. ഐ.എസില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച് ഇന്ത്യയില്‍ നടപ്പാക്കാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അണികളെ സിറിയയിലേക്ക് അയച്ചതായും രാഹുല്‍ ത്യാഗി പറഞ്ഞു ആക്രമണം നടത്തി ഇന്ത്യയില്‍ ഇല്ലാതാക്കേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക ഇവര്‍ സൂക്ഷിച്ചിരുന്നതായും ത്യാഗി കൂട്ടിച്ചേര്‍ത്തു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട്…
Read More » -
അന്നമൂട്ടിയ കൈകളെ തട്ടിമാറ്റരുതേ; റേഷന്‍ വ്യാപാരികള്‍ ഈ നേഷന്റെ ഭാഗമല്ലേ; എഴുപത് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ നിലനില്‍പ്പിന്റെ ആശങ്കയില്‍: പറഞ്ഞുവിടാതിരിക്കാന്‍ നീതിപീഠത്തിന് മുന്നില്‍
പാലക്കാട്: ഇത്രകാലം അന്നമൂട്ടിയ കൈകളില്‍ തട്ടി മാറ്റരുതേ എന്നാണ് കേരളത്തിലെ 70 വയസ്സ് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ അപേക്ഷിക്കുന്നത്. ഏതൊരു നാട്ടിലെയും സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവുമാണ് റേഷന്‍ കടകള്‍. കാലങ്ങളായി റേഷന്‍ കട നടത്തുന്ന ചില ലൈസന്‍സികളെ പ്രായത്തിന്റെ പേരില്‍ ഒഴിവാക്കാനുള്ള നീക്കം സംസ്ഥാന തൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. സംഭവം കോടതി കയറി കഴിഞ്ഞു. 70 വയസ്സ് പൂര്‍ത്തിയായ റേഷന്‍ വ്യാപാരികളെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്ക് റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള റേഷന്‍ വ്യാപാരികള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങളെ നിലനിര്‍ത്താനായി ഇവര്‍ക്ക് നീതിപീഠത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 70 വയസ്സ് പൂര്‍ത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരിക്ക് കട നടത്താന്‍ പ്രായപരിധി ഉണ്ടായിരുന്നില്ല. 2021ല്‍ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷന്‍ വ്യാപാരിക്ക് മാത്രമാണ്…
Read More » -
ഒരു കൊടും ക്രിമിനിലിനേ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാനാകൂ; ചിത്രപ്രിയയുടെ കൊലപാതകരീതി ഞെട്ടിക്കുന്നത്; തലയില്‍ 22 കിലോയുടെ കല്ലെടുത്തിട്ടെന്ന് പ്രതി; നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തല്‍; അന്ന് പുഴയില്‍ തള്ളിയിട്ടു കൊല്ലാന്‍ നോക്കി
കൊച്ചി: ഇത്രയും ക്രൂരമായ ഒരു മനസ്സ് സൈക്കോപ്പാത്തിക്കായ ഒരു കൊടും ക്രിമിനലിനേ ഉണ്ടാകു. അത്രയും ക്രൂരവും പൈശാചികവുമായാണ് അയാള്‍ ആ പെണ്‍കുട്ടിയെ ഒരു ദയവുമില്ലാതെ കൊന്നത്. മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയും ആണ്‍ സുഹൃത്തുമായ അലന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് മുമ്പാകെ നടത്തിയിരിക്കുന്നത്. ചിത്ര പ്രിയയെ കൊന്ന രീതി അലന്‍ പറഞ്ഞും കാണിച്ചും കൊടുത്തപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നു പോയത് കേരള പോലീസ് കൂടിയാണ് ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അവളുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തെത്തി തെളിവെടുത്തപ്പോള്‍ കൊലപാതകം നടത്തിയ രീതി പ്രതി അലന്‍ പോലീസിനോട് വിശദീകരിച്ചത് ഞെട്ടലോടെ മാത്രമാണ് പോലീസും കേട്ടു നിന്നത്. കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചപ്പോള്‍ ചിത്രപ്രിയ ബോധമറ്റ് വീണു. ഇതിനുശേഷം ചിത്ര പ്രിയയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല്…
Read More » -
എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം
മുംബൈ: ഇന്ത്യയില്‍ അടുത്തിടെ ഏറ്റവും അധികം കച്ചവടം കുറഞ്ഞത് ഏത് മേഖലക്കാണ് എന്ന് നോക്കിയാല്‍ ഒരു സംശയവും ഇല്ലാതെ പറയാം സ്വര്‍ണാഭരണ വില്പന മേഖല. ദിനംപ്രതി സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു എന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇത് തിരിച്ചടിയുടെ കാലം. സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജ്വല്ലറി ഉടമകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണി?ലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത. ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയില്‍ ഏറെ കച്ചവടം നടക്കുന്ന സമയത്തൊന്നും തന്നെ ഇക്കുറി കച്ചവടം ഉണ്ടായിട്ടില്ല. സാധാരണ ക്രിസ്മസ് പുതുവര്‍ഷ ആഘോഷവേളകളില്‍ സ്വര്‍ണ്ണ വില്പനയിലും കുതിപ്പ് ഉണ്ടാകാറുണ്ട്. വിവാഹ സീസണുകളിലും ഇത്തവണ കനത്ത…
Read More » -
മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അമ്മമാരാണ്; ഉത്തര്‍പ്രദേശിലെ പോലീസ് നടപടിക്ക് കയ്യടിയും വിമര്‍ശനവും; പെണ്‍കുട്ടികളെ ശല്യം ചെയ്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റു ചെയ്തു; അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച് ആണ്‍മക്കള്‍ നന്നാകുമോ എന്നും ചോദ്യം
ലക്‌നൗ: മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്് ഓര്‍മപ്പെടുത്തുകയാണ് ഉത്തര്‍പ്രദേശിലെ പോലീസ്. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് യുപി പോലീസ് ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആണ്‍മക്കള്‍ ചെയ്ത കുറ്റത്തിന് എന്തിന് അമ്മമാരെ അറസ്റ്റു ചെയ്‌തെന്ന ചോദ്യമുയര്‍ത്തി ചിലര്‍ പോലീസിനെ വിമര്‍ശിക്കുന്നുണ്ട്. അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച ആണ്‍മക്കള്‍ നന്നാകുമോ എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ യുപി പോലീസ് പറയുന്നത് മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്നു തന്നെയാണ്. ഉത്തര്‍പ്രദേശിലെ ബുദാനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യംചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് വിശദീകരിക്കുന്നു. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടര്‍ന്നതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത(ബിഎന്‍സ്) പ്രകാരവും പോക്സോ നിയമപ്രകാരവും…
Read More » -
22 കിലോയുള്ള കല്ലുകൊണ്ട് തലയ്ക്കടിച്ചു; വസ്ത്രവും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു; മുമ്പും കൊല്ലാന്‍ ശ്രമിച്ചു; ചിത്രപ്രിയ വധക്കേസില്‍ ഞെട്ടിക്കുന്ന മൊഴി
മലയാറ്റൂരില്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ പത്തൊന്‍പതുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് 22 കിലോയോളമുള്ള കല്ലുകൊണ്ട്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അലന്‍ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. കുറ്റകൃത്യത്തിന് ശേഷം അലന്‍ വസ്ത്രങ്ങളും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിത്രപ്രിയയെ നേരത്തെയും അലന്‍ കൊല്ലാന്‍ നീക്കം നടത്തിയിരുന്നു. കാലടി പാലത്തില്‍ നിന്ന് താഴേയ്ക്ക് തള്ളിയിനായിരുന്നു ശ്രമിച്ചത്. കേസില്‍ കൂടുതല്‍ വിവരശേഖരണത്തിന് അന്വേഷണ സംഘം ബെംഗളൂരുവിലേയ്ക്കുപോകും. ഈ മാസം 9ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം. അന്വേഷണത്തിനൊടുവില്‍ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലൻ പൊലീസിനു നൽകിയ മൊഴി.ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും…
Read More » -
ദീര്‍ഘദൂര യാത്രകള്‍ക്കു ചെലവേറും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; 215 കിലോമീറ്ററിനു മുകളില്‍ വര്‍ധന; പ്രതിവര്‍ഷം 600 കോടി അധിക വരുമാനം പ്രതീക്ഷ; സബര്‍ബന്‍ ട്രെയിനുകളില്‍ വര്‍ധനയില്ല
2025 ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുമാനത്തില്‍ നിന്നും 600 കോടി രൂപയുടെ നേട്ടം പ്രതീക്ഷിച്ചാണ് പുതിയ നിരക്ക് വര്‍ധന. നിലവില്‍ സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾ ഇനി ചെലവേറും. പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്. പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ പ്രകാരം റെയിൽവേയുടെ…
Read More » -
വന്ദേഭാരത് വന്നിട്ടും ദുരിതത്തിന് കുറവില്ല; ബസില്‍ സീറ്റില്ല, ട്രെയിനില്‍ ടിക്കറ്റും; സ്‌പെഷല്‍ ട്രെയിനുകളും നിറഞ്ഞു; ഉത്സവകാലത്ത് നാട്ടിലെത്താന്‍ കഴിയാതെ ഇതരസംസ്ഥാന മലയാളികള്‍; സ്വകാര്യ ബസ് നിരക്ക് 4000 വരെ
ബംഗളുരു: വന്ദേഭാരതുണ്ടായിട്ടും, ബെംഗളുരു മലയാളികളുടെ ഉത്സവകാല യാത്രാദുരിതം തുടരുന്നു. ക്രിസ്മസ് –പുതുവല്‍സര ആഘോഷക്കാലത്ത് ബെംഗളുരുവില്‍ നിന്നു നാട്ടിലെത്താന്‍ കഴിയാതെ വലയുകയാണ് മലയാളികള്‍. ഇതിനകം പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളിലും ബസുകളിലും ബുക്കിങ് പൂര്‍ത്തിയായി. ജാലഹള്ളിയിലെ കെ.എന്‍.എസ്.എസിലെ വനിതകള്‍ ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങിനെ നാടണയുമെന്നതാണു ചര്‍ച്ച. ബസുകളില്‍ സീറ്റില്ല. ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോള്‍ റിഗ്രറ്റെന്നാണ് എഴുതികാണിക്കുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ല. ശബരിമല സീസണുമായി ബന്ധപെട്ടു 5 സ്പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളുരുവില്‍ നിന്നു തെക്കന്‍ കേരളത്തിലേക്കുണ്ട്. ഇതിനു പുറമെ തിരക്കു കണക്കിലെടുത്തു 23നു ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യല്‍ പ്രഖ്യാപിച്ചു. ബുക്കിങ് തുടങ്ങി മിനിറ്റുള്‍ക്കുള്ളില്‍ വെയിറ്റിങ് ലിസ്റ്റിലായി. കേരള-കര്‍ണാടക കെ. ആര്‍. ടി.സികളുടെ അധിക സര്‍വീസുകളിലും ടിക്കറ്റ് കിട്ടാനില്ല. അവസരം മുതലെടുത്തു സ്വകാര്യ ബസ് ലോബി നിരക്കുയര്‍ത്തി തുടങ്ങി. ക്രിസ്മസിനു തൊട്ടുതലേന്നുള്ള ദിവസങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ബെംഗളുരു–എറണാകുളം റൂട്ടില്‍ നിരക്ക് 4000 കടന്നു. വരും ദിവസങ്ങളില്‍ ഇനിയും കൂടും.…
Read More »
