NEWS

  • സംസ്ഥാനത്ത് പാല്‍വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം; കര്‍ഷക ക്ഷേമത്തിനായി നേരിയ വിലവര്‍ധയെന്നു മന്ത്രി ചിഞ്ചു റാണി

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാല്‍ വില കൂടും. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പറഞ്ഞു. വിലവർധന നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്. ഇതേത്തുടർന്ന് വർധന പഠിക്കാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രകാരം ലീറ്ററിന് 6 രൂപവരെ കൂട്ടാം. വില കൂട്ടാൻ മന്ത്രി തന്നെ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ മിൽമ വൈകാതെ ശുപാർശ സമർപ്പിക്കും. മന്ത്രിസഭയിൽ അജണ്ടയാക്കി നിരക്ക് വർധനയ്ക്ക് സർക്കാർ അനുമതി നൽകും. കുടുംബ ബജറ്റിൽ എത്ര രൂപയുടെ നിയന്ത്രണം വേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

    Read More »
  • ‘ഇന്നു കിഫ്ബിയെ തള്ളിപ്പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാളെ കിഫ്ബികള്‍ ഉണ്ടാകും; കേരളത്തില്‍ സമയബന്ധിതമായി കൊണ്ടുവന്നത് മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍’; 25-ാം വാര്‍ഷികത്തില്‍ കിഫ്ബിയെക്കുറിച്ച് മുരളി തുമ്മാരുകുടി

    തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്നു ചിന്തിച്ചിരുന്ന മൂന്നുകോടി ജനങ്ങളുടെ കണ്‍മുന്നില്‍ പ്രത്യക്ഷ രൂപത്തില്‍ സമയബന്ധിതമായി സ്‌കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെയായി കിഫ്ബി മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍ കൊണ്ടുവന്നെന്നു എഴുത്തുകാരനും ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധനുമായ മുരളി തുമ്മാരുകുടി. കിഫ്ബിയുടെ 25-ാം വാര്‍ഷിക വേളയില്‍ എഴുതിയ കുറിപ്പിലാണ് കേരളത്തില്‍ വിവാദപരമായും വികസനപരമായും ഏറെ ചര്‍ച്ച ചെയ്ത കിഫ്ബിയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്. ഇന്ന് കിഫബിയെ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളി പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാളെ കിഫ്ബി മാതൃക പഠിക്കാന്‍ കേരളത്തില്‍ എത്തും, മറ്റു സംസ്ഥാനങ്ങളില്‍ കിഫബികള്‍ ഉണ്ടാകുമെന്നും തുമ്മാരുകുടി പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സാകുമ്പോള്‍ Kerala Infrastructure Investment Fund Bond (KIIFB) യൂടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ശ്രദ്ധിക്കുന്നു. കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സായി എന്നത് സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. കാരണം കഴിഞ്ഞ പത്തുവര്ഷമായിട്ടാണ് കിഫ്ബിയെ പറ്റി നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത്. പക്ഷെ കഴിഞ്ഞ ഒമ്പത്…

    Read More »
  • ഇനി രക്ഷകന്‍ ക്രിസ്തു മാത്രം; കന്യാമറിയത്തെ ‘സഹരക്ഷക’യെന്നു വിശേഷിപ്പിക്കരുതെന്നു വത്തിക്കാന്‍ നിര്‍ദേശം; ഉത്തരവ് അംഗീകരിച്ച് ലിയോ മാര്‍പാപ്പ; ‘ക്രൂശിക്കപ്പെട്ടതിലൂടെ ലോകരക്ഷകനായത് യേശുക്രിസ്തു, ദൈവപുത്രനു ജന്‍മം നല്‍കിയതിലൂടെ മറിയം മോചനത്തിന്റെ വാതായനം തുറന്നു’

    വത്തിക്കാന്‍: ക്രിസ്തു അമ്മയായ മറിയത്തില്‍നിന്ന് ജ്ഞാനത്തിലേക്കുള്ള വാക്കുകള്‍ കേട്ടെങ്കിലും ലോകത്തെ അന്ത്യവിധിയില്‍നിന്നു രക്ഷിക്കാന്‍ സഹായിച്ചില്ലെന്നു വത്തിക്കാന്‍. ലോകത്തിന്റെ ‘സഹ-വീണ്ടെടുപ്പുകാരി’യെന്നു വിശേഷിപ്പിക്കരുതെന്നും പോപ്പ് ലിയോ അംഗീകരിച്ച വത്തിക്കാന്റെ ഉന്നത സൈദ്ധാന്തിക ഓഫീസിന്റെ ഉത്തരവില്‍ പറയുന്നു. ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്കരെ അഭിസംബോധന ചെയ്യുന്നതാണ് ഉത്തരവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്തു മാത്രമാണ് ലോകത്തെ രക്ഷിച്ചതെന്ന പുതിയ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുതിര്‍ന്ന സഭാ നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയ ആന്തരിക ചര്‍ച്ചയ്ക്കും പുതിയ നിര്‍ദേശം അവസാനം കുറിക്കും. അടുത്തിടെ നിയമിതരായ പോപ്പുമാര്‍ക്കിടയില്‍പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ‘സഹരക്ഷകയെന്ന പ്രയോഗം യോജിക്കുന്നതല്ലെന്നും കടുത്ത ആശയക്കുഴപ്പത്തിനും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കാനും ഇതിടയാക്കുന്നെ’ന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രൂശിക്കപ്പെട്ടതിലൂടെ ക്രിസ്തുവാണ് ലോകത്തെ രക്ഷിച്ചത് എന്നതാണു ക്രൈസ്തവ വിശ്വാസം. ദൈവത്തിന്റെ അമ്മയായ മേരിയും ലോകത്തെ രക്ഷിക്കാന്‍ ക്രിസ്തുവിനെ സഹായിച്ചിട്ടുണ്ടെന്ന വാദം നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും ‘സഹരക്ഷകയെന്ന’ പദത്തെ എതിര്‍ത്തിരുന്നു. അത് വിഡ്ഢിത്തം നിറഞ്ഞ ആശയമെന്നായിരുന്നു അദ്ദേഹം…

    Read More »
  • തടഞ്ഞുവച്ച എസ്എസ്എ ഫണ്ട് ഉടന്‍ കേരളത്തിന് നല്‍കും; സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍; നിലപാട് അറിയിച്ചത് സ്‌പെഷല്‍ അധ്യാപക നിയമനത്തിലെ കേസില്‍

    ന്യൂഡൽഹി: കേരളത്തിന് നൽകാനുള്ള എസ്എസ്എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് എഎസ്ജി സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് നൽകാൻ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. സ്‌പെഷൽ അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് സമ​ഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ആവശ്യമായ തുക നൽകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

    Read More »
  • ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി അന്തരിച്ചു; അമേരിക്ക കണ്ട ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ്; ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍

    വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി (84) അന്തരിച്ചു. യുഎസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 2003ലെ ഇറാഖ് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ചെനി. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപണമുയര്‍ത്തിയ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡുമാണ് 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികള്‍. 2001 സെപ്റ്റംബര്‍ 11ന് അല്‍ ക്വയ്ദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാല്‍…

    Read More »
  • ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റിയില്ല, പ്രസവാശുപത്രിയിലെ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു ; ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍; ടെലിഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചു

    ന്യൂഡല്‍ഹി: ഒരു ഡിജിറ്റല്‍ പാസ്‌വേഡ് ഉണ്ടാക്കിയ പൊല്ലാപ്പ് രാജ്യത്തെ ഒരു ആശുപത്രിയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ എത്താന്‍ കാരണമായി. ഒരു ഡിജിറ്റല്‍ സുരക്ഷാ വീഴ്ചയാണ് ഗുജറാത്തിലെ രാജ്കോട്ടിലെ ഒരു പ്രസവാശുപത്രിയില്‍ ഗൈനക്കോളജിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പോണ്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ കാരണമായതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റാതിരുന്നതാണ് പ്രശ്‌നമായത്. ഫെബ്രുവരിയില്‍ രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമാണ് പാസ്‌വേഡ് മാറ്റാതെ കുഴപ്പത്തിലായത്. ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. തങ്ങളുടെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. ഹാക്കിംഗിന് പിന്നിലുള്ള ചിലരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, കുറഞ്ഞത് ജൂണ്‍ വരെ വീഡിയോകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു. അന്വേഷ ണത്തില്‍, ആശുപത്രിയുടെ സിസിടിവി ഡാഷ്ബോര്‍ഡ് ഡല്‍ഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലായി…

    Read More »
  • കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗം നടത്തിയ സംഭവം ; ഇരയെ കണ്ടെത്തിയത് സംഭവസ്ഥലത്ത് നിന്നും ഒരു കി.മീ. അകലെ ആള്‍താമസമില്ലാത്ത സ്ഥലത്ത് ; കുറ്റവാളികളെ പിടികൂടിയത് ഏറ്റുമുട്ടലില്‍ കാലില്‍ വെടിവെച്ച്

    കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരയെ പോലീസ് കണ്ടെത്തിയത് രാത്രി മുഴുവന്‍ തെരഞ്ഞതിന് ശേഷം. പരിക്കേറ്റ സുഹൃത്ത് വിളിച്ചത് അനുസരിച്ചായിരുന്നു പോലീസ് എത്തിയത്. രാത്രി 11 മണിക്ക് നടന്ന സംഭവത്തില്‍ പുലര്‍ച്ചെ നാലു മണി വരെ തെരഞ്ഞ ശേഷമായിരുന്നു പോലീസിന് ആളൊഴിഞ്ഞ പ്രദേശത്ത കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്താനായത്. അവശനിലയിലായിരുന്ന യുവതിയെ അപ്പോള്‍ തന്നെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാറിന്റെ വിന്‍ഡോഗ്ളാസ് തകര്‍ത്ത് സുഹൃത്തിനെ ആക്രമിച്ച ശേഷം ഇരയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററോളം മാറി ആളൊഴിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിച്ച് അക്രമികള്‍ മാറിമാറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും സുഹൃത്തും ഇരുന്ന് വര്‍ത്തമാനം, പറയുകയായിരുന്ന കാറിന് പിന്നില്‍ ഒരു മോപ്പഡിലായിരുന്നു അക്രമികള്‍ എത്തിയത്. ഈ മോപ്പഡ് പിന്നീട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മോഷ്ടിച്ചതായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. പീലാമേട് പോലീസായിരുന്നു തെരച്ചില്‍ നടത്തിയത്. പോലീസ് വെടിവെച്ച അക്രമികളെ കോയമ്പത്തൂര്‍…

    Read More »
  • എംബിഎയുമില്ല ബിസിനസ് ഡിഗ്രിയുമില്ല, മുമ്പ് തട്ടുകട നടത്തിപോലും പരിചയമില്ല ; പക്ഷേ മുംബൈയിലെ ഈ ദമ്പതികള്‍ ദോശ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത്് ഒരു കോടി രൂപ ; വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വരെ ആരാധകര്‍

    മുംബൈ: എംബിഎ അല്ലെങ്കില്‍ റസ്റ്റോറന്റ് പരിചയമില്ലാത്ത ഈ മുംബൈ ദമ്പതികള്‍ ദോശ വിറ്റുകൊണ്ട് പ്രതിമാസം സമ്പാദിക്കുന്നത് ഒരുകോടി രൂപ. മുബൈയിലെ തിരക്കേറിയ ഒരു തെരുവില്‍ ഒരു ചെറിയ ദോശ സ്റ്റാള്‍ പ്രതിമാസം ചെയ്യുന്നത് ഒരു കോടി രൂപയുടെ ബിസിനസ്. ആ ആവേശകരമായ തവയ്ക്ക് പിന്നില്‍ വീട് പോലെ രുചിയുള്ളതും ജീവിതം മാറ്റാന്‍ തക്ക ശക്തമായ ആത്മവിശ്വാസവുമുള്ള ഒരു പാചകക്കുറിപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് നഗരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ദാവന്‍ഗെരെ ശൈലിയിലുള്ള ദോശ കണ്ടെത്താന്‍ പാടുപെട്ട മുംബൈ ദമ്പതികള്‍ ഇപ്പോള്‍ എല്ലാ മാസവും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കുന്ന ഒരു ഭക്ഷണ ബ്രാന്‍ഡ് നിര്‍മ്മിച്ചു. എംബിഎ, റസ്റ്റോറന്റ് പശ്ചാത്തലം അല്ലെങ്കില്‍ നിക്ഷേപക ഫണ്ടിംഗ് ഇല്ലാതെ, അഖില്‍ അയ്യരും ശ്രിയ നാരായണയും അവരുടെ നല്ല ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ച് ഒരു ചെറിയ ദോശ കഫേ തുറന്നു, അത് വൈറലായ വിജയഗാഥയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് താമസിയാതെ, ഇരുവരും മുംബൈയിലേക്ക് താമസം മാറി, വീട്ടില്‍…

    Read More »
  • 25 വര്‍ഷത്തിനിടെ പുലി പിടിച്ചത് 55 പേരെ ; വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഫോറസ്റ്റുകാരും അനങ്ങുന്നില്ല ; കഴിഞ്ഞദിവസവും കരിമ്പിന്‍ തോട്ടത്തിനകത്തു നിന്നും വന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചു

    പൂനെ: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ ജനരോഷം. നൂറുകണക്കിന് നാട്ടുകാര്‍ പൂനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ പ്രതിഷേധ പ്രകടനം നടത്തി. പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ നാട്ടുകാര്‍ തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ടു. 13 വയസ്സുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പുലി പുറത്തുവന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന്, ഗ്രാമവാസികള്‍ സ്ഥലത്തേക്ക് ഓടിയെത്തുന്നതിനുമുമ്പ് പുള്ളിപ്പുലി രക്ഷപ്പെട്ടു. അധികാരികള്‍ പുള്ളിപ്പുലിയെ പിടികൂടി കൊന്നില്ലെങ്കില്‍ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെട്ട പ്രദേശവാസികളായ ഗ്രാമീണര്‍ പൂനെ – നാസിക് ഹൈവേ ഉപരോധിച്ചു. പുനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ തിങ്കളാഴ്ച രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. പുള്ളിപ്പുലികളെ വെടിവയ്ക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ഹൈവേയില്‍ ഗതാഗതക്കുരുക്കിന് കാരണമായി. റോഡ് വൃത്തിയാക്കാനും ഗതാഗതം സുഗമമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചതോടെ പ്രതിഷേധം രൂക്ഷമായി. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനോ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ…

    Read More »
  • കോച്ചിംഗ് സെന്ററില്‍ നിന്നും മടങ്ങുമ്പോള്‍ കൗമാരക്കാരിയെ യുവാവ് പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ വെടിവെച്ചു ; 19 കാരി കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈ തുളച്ചുകയറിയ വെടിയുണ്ട കഴുത്തില്‍ തറച്ചു

    ഫരീദാബാദ്: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കൗമാരക്കാരിക്ക് നേരെ വെടിവെയ്പ്പ്. കോച്ചിംഗ് സെന്ററില്‍ നിന്നും പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന 17 കാരിക്ക് നേരെ ബൈക്കിലെത്തിയ യുവാവ് വെടിവെയ്ക്കുകയായിരുന്നു. ഒരു നിറ പെണ്‍കുട്ടിയുടെ തോളിലും മറ്റൊന്നിലും വയറിലും കൊണ്ടു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാളെ പോലീസ് തെരയുകയാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡില്‍ ആയിരുന്നു ആക്രമണം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. ജതിന്‍ മംഗ്ല എന്നയാളാണ് വെടിവെയ്പ്പ് നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും പെണ്‍കുട്ടി നിരസിക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ദൃശ്യങ്ങളില്‍ വെടിവച്ചയാള്‍ ഒരു ബൈക്കിന് സമീപം നില്‍ക്കുന്നതായി കാണാം. അയാള്‍ തന്റെ ബാഗില്‍ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി. പെണ്‍കുട്ടി ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടയുടനെ, കയ്യില്‍ തോക്കുമായി അക്രമി പാതയുടെ മറുവശത്തേക്ക് നടന്നുവന്ന് വെടിയുതിര്‍ക്കുന്നു. പതിനേഴുകാരിയോടൊപ്പം…

    Read More »
Back to top button
error: