കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾ ഭേദഗതി ചെയ്ത് ഉൾപ്പെടുത്തുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേയും അധ്യക്ഷന്മാർ, സെക്രട്ടറിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ പദ്ധതികൾ ഭേദഗതി ചെയ്ത് മാലിന്യപദ്ധതികൾ ഉൾപ്പെടുത്തി സമഗ്രമാക്കുന്നതിനാണു ശിൽപശാല സംഘടിപ്പിച്ചത്. 2024 മാർച്ച് 31നകം ജില്ലയെ സമ്പൂണ മാലിന്യമുക്ത ജില്ലയാക്കി മാറ്റാനുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. വാർഷിക പദ്ധതികളിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ജുലൈ 22നു മുമ്പ് പുതുക്കിയ പദ്ധതികൾ സമർപ്പിക്കണം. ജില്ലാ ആസൂത്രണ സമിതി അവ പരിശോധിച്ച് 31 നകം അംഗീകാരം നൽകണം.
തദ്ദേശ സ്വംയഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിക്ക്, മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ കോർഡിനേറ്റർ ശ്രീശങ്കർ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പി.കെ., ജയകൃഷ്ണൻ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബൾ സേവ്യർ ജോസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.