LocalNEWS

സഹപ്രവർത്തകനുമായി 9 വർഷമായി പ്രണയത്തിലായിരുന്ന ഭര്‍തൃമതിയായ അധ്യാപിക ഒടുവിൽ മകളോടൊപ്പം ജീവനൊടുക്കി: കാമുകനായ അധ്യാപകന്‍ അറസ്റ്റില്‍

  കാസർകോട്: കളനാട്ട് അധ്യാപികയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ രഹസ്യകാമുകനായ അധ്യാപന്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപിക അരമങ്ങാനത്തെ റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരാണ് മരിച്ചത്. യുവതിയുടെ സുഹൃത്ത് ബാര എരോല്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സഫ്‌വാന്‍ ആദൂറിനെ (29) മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് സഫ്‌വാനെതിരെ കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ സെപ്തംബര്‍ 15നായിരുന്നു കേസിനാസ്പദമായാ സംഭവം. റുബീനയെയും മകളെയും അരമങ്ങാനത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് പിതാവ് അബ്ദുള്‍ റഹ്മാന്‍ മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെയും മകളുടെയും മൃതദേഹം സമീപത്തെ കിണറില്‍ നിന്നും അഗ്‌നി രക്ഷാസേന കണ്ടെത്തിയത്.

Signature-ad

പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണം എന്ന് ബോധ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭര്‍തൃമതിയായ യുവതി ഒമ്പത് വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ബാര അധ്യാപകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും വഴക്കിലാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നുമാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Back to top button
error: