LocalNEWS

നാലുമാസത്തെ കുടിശിക നല്‍കാതെ ഇനി ആദിവാസി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനാവില്ല; മുന്നറിയിപ്പുമായി വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍

ഇടുക്കി: സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാതെ ഇനി ആദിവാസി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനാവില്ലെന്ന മുന്നറിയിപ്പുമായി വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍. വണ്ടി നിർത്തുന്നതോടെ അടിമാലി മേഖലയില്‍ മാത്രം എണ്ണൂറിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവർ​ഗ വകുപ്പിന്‍റെ വിശദീകരണം

പട്ടികവർ​ഗ വകുപ്പ് പണം തരുന്നില്ലാത്തിനാല്‍ അടുത്ത ആഴ്ച്ച മുതല്‍ സ്കൂളിലെത്തിക്കാനാവില്ലെന്ന് കരാറുകാര്‍ കുട്ടികളെ അറിയിച്ച ശേഷമുള്ള പ്രതികരണമാണിത്. നിര്‍ത്തിയാല്‍ വനത്തിനുള്ളില്‍നിന്ന് എങ്ങനെ സ്കൂളിലെത്തുമെന്നതാണ് കുട്ടികളുടെ ആധി. ഇത് മാങ്കുളത്തെ മാത്രമല്ല അടിമാലി, മുന്നാര്‍, ആനക്കുളം, മച്ചിപ്ലാവ് ഇരുമ്പ്പാലം എന്നിവിടങ്ങളിലെ കൂടി കാഴ്ച്ചയാണ്.

Signature-ad

നാലു മാസത്തില്‍ കൂടുതല്‍ ബാധ്യത താങ്ങാനാവില്ലെന്ന് ഇവിടങ്ങളിലെയെല്ലാം കരാറുകാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു. ചിലയിടങ്ങളില്‍ അധ്യാപകർ പണം കടം കൊടുത്താണ് കരാറുകാരെ സംരക്ഷിച്ചിരുന്നത്. എല്ലാ മാസവും പണം നല്‍കാന്‍ അധ്യാപകര്‍ക്കും പറ്റുന്നില്ല.

Back to top button
error: