Local

  • കോഴിക്കോട് ഫറോക്ക് മുന്‍സിപ്പാലിറ്റി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് പതിവായി മുടങ്ങുന്നു; വില്ലൻ വീകരണ പ്രവ‍ർത്തനങ്ങൾക്കിടയിലെ വൈദ്യുതി നിയന്ത്രണം!

    ഫറോക്ക്: കോഴിക്കോട് ഫറോക്ക് മുന്‍സിപ്പാലിറ്റി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് പതിവായി മുടങ്ങുന്നതിനാൽ രോഗികള്‍ വലയുന്നു. ആശുപത്രിയുടെ നവീകരണ പ്രവ‍ർത്തനങ്ങൾക്കിടയിലെ വൈദ്യുതി നിയന്ത്രണമാണ് ഡയാലിസിസ് മുടങ്ങാന്‍ കാരണം. ഇതോടെ കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ളവർ ദുരിതത്തിലാണ്. ആശുപത്രിയിലെ പഴയകെട്ടിടം പൊളിച്ച് പുതിയതിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. വെള്ളവും വെളിച്ചവും മിക്ക ദിവസങ്ങളിലും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഇടവിട്ട് മാത്രമാണ് ലഭ്യത. അതിനാല്‍ ഡയാലിസിസ് മിക്ക ദിവസങ്ങളിലും മുടങ്ങുകയോ വൈകുകയോ ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഡയാലിസിസ് സെന്‍ററിലേക്കുള്ള വഴിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നതും പരസഹായത്തോടെ ആശുപത്രിയിലെത്തുന്ന രോഗികളെ ഉള്‍പ്പെടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. ആശുപത്രിയിലെ ജനറേറ്റര്‍ കേടായിട്ട് കുറച്ച് നാളായി. ഇതിന്‍റെ അറ്റകുറ്റപണിയും വൈകുകയാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഡയാലിസിസ് ഉള്ളത്. മിക്കവരും വര്‍ഷങ്ങളായി ഇവിടെ എത്തി ഡയാലിസിസ് ചെയ്യുന്നവരാണ്. കൂടുതല്‍ ഡയാലിസിസ് രോഗികള്‍ ഉണ്ടായിട്ടും ഒരു നെഫ്രോളജി വിദ്ഗ്ദന്‍ ഈ ആശുപത്രിയില്‍ സേവനത്തിനില്ല. നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായത്. അത് ഉടന്‍…

    Read More »
  • കോട്ടയം ജില്ലാതല കേരളോത്സവം ഉദ്ഘാടനം 17ന്

    കോട്ടയം: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് അഞ്ചിന് നടക്കും. കുമരകം സാംസ്‌കാരിക നിലയത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. കേരളോത്സവത്തിന്റെ പ്രചാരണത്തിനായി ഗ്രാമപഞ്ചായത്തിൽ നിന്ന് സാംസ്‌കാരിക നിലയത്തിലേക്ക് സംഘടിപ്പിക്കുന്ന ഘോഷയാത്ര മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. 11 ബ്ലോക്ക് പഞ്ചായത്തിലെയും ആറു നഗരസഭകളിലെയും പ്രാഥമികമത്സരങ്ങൾക്ക് ശേഷമാണ് ജില്ലാതല മത്സരങ്ങൾ. കലാമത്സരങ്ങൾ നവംബർ 18നും 19നും കുമരകത്തും കായികമത്സരങ്ങൾ നവംബർ 25നും 26നും കോട്ടയത്തും നടക്കും. 65 കലാ ഇനങ്ങളിലും 35 കായിക ഇനങ്ങളിലുമാണ് മത്സരം. ജില്ലാതല മത്സരവിജയികൾക്ക് സംസ്ഥാനതല കേരളോത്സവത്തിൽ പങ്കെടുക്കാം.

    Read More »
  • കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിന് പാലായിൽ തുടക്കമായി

    പാലാ: രണ്ട് ദിവസത്തെ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിന് പാലായിൽ തുടക്കമായി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പതാക ഉയർത്തി. വിഷയനിർണയ കമ്മിറ്റിയോഗം കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം.പി, സ്റ്റേറ്റ് അഡ്വൈസർ തോമസ് കണ്ണന്തറ, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജയ്സൺ ജോസഫ്, വി.ജെ. ലാലി, ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, പി.സി. മാത്യു, പ്രസാദ് ഉരുളികുന്നം, ജോയി സി. കാപ്പൻ, സാബു പീടികേക്കൽ, ജോസ് വേരനാനി, ബാബു മുകാല, ജോബി കുറ്റിക്കാട്ട് , ജോഷി വട്ടക്കുന്നേൽ, ജോസ് എടേട്ട്, കുഞ്ഞുമോൻ ഒഴുകയിൽ, സിബി നെല്ലൻകുഴിയിൽ, നിതിൻ സി വടക്കൻ, ഡിജു സെബാസ്റ്റ്യൻ, ഷിജു പാറയിടുക്കിൽ, നോയൽ ലുക്ക്, സന്തോഷ് വി കെ,…

    Read More »
  • മോഷണം വ്യാപകം, വീടിന്റെ വാതിൽ തകർത്ത്  ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു

       വടകര: ചോമ്പാലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു. ബ്ലോക്ക് ഓഫീസിനു പിന്നിൽ റെയിൽവെ ട്രാക്കിനു സമീപം നടുക്കണ്ടി ഫൗസിയ, സഹോദരി സുഹറ എന്നിവരുടെ കഴുത്തിലെ രണ്ടര പവനോളം തൂക്കമുള്ള മാലകളാണ് കവർന്നത്. ട്രെയിൻ കടന്നുപോവുമ്പോഴുള്ള ശബ്ദത്തിന്റെ മറവിൽ വീടിന്റെ പിൻഭാഗം വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മാലകൾ കവരുകയായിരുന്നു. വീട്ടുകാർ ഞെട്ടിയുണർന്നപ്പോഴേക്കും മോഷ്ടാവ് പിന്നിലെ വാതിൽ വഴി തന്നെ രക്ഷപ്പെട്ടു. സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പരിസരമാകെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ വടകര നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ  നിരവധി കടകളിൽ മോഷണം നടന്നു. മാത്രമല്ല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നു. ഇത് കണ്ടുപിടിക്കാനും തടയാനുമായി വടകര നഗരം സി.സി.ടി.വി നിരീക്ഷണത്തിലാക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്ത ആലോചനായോഗം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഇന്ന് നടന്നു. നഗരഹൃദയത്തിൽ മാർക്കറ്റിൽ മുൻപ് മോഷണത്തിനിടെ കൊലപാതകം നടന്ന ഘട്ടത്തിൽതന്നെ…

    Read More »
  • സഹപ്രവർത്തകനുമായി 9 വർഷമായി പ്രണയത്തിലായിരുന്ന ഭര്‍തൃമതിയായ അധ്യാപിക ഒടുവിൽ മകളോടൊപ്പം ജീവനൊടുക്കി: കാമുകനായ അധ്യാപകന്‍ അറസ്റ്റില്‍

      കാസർകോട്: കളനാട്ട് അധ്യാപികയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ രഹസ്യകാമുകനായ അധ്യാപന്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപിക അരമങ്ങാനത്തെ റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരാണ് മരിച്ചത്. യുവതിയുടെ സുഹൃത്ത് ബാര എരോല്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സഫ്‌വാന്‍ ആദൂറിനെ (29) മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് സഫ്‌വാനെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ സെപ്തംബര്‍ 15നായിരുന്നു കേസിനാസ്പദമായാ സംഭവം. റുബീനയെയും മകളെയും അരമങ്ങാനത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് പിതാവ് അബ്ദുള്‍ റഹ്മാന്‍ മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെയും മകളുടെയും മൃതദേഹം സമീപത്തെ കിണറില്‍ നിന്നും അഗ്‌നി രക്ഷാസേന കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണം എന്ന് ബോധ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍…

    Read More »
  • വെട്ടുകാട് തിരുനാള്‍: 17 ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

    തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച്‌ നവംബർ 17 നു തിരുവനന്തപുരം, നെയ്യാറ്റിൻകര താലുക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്ന അമ്ബൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിൻകീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ വില്ലേജ് പരിധിയിലുള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുൻനിശ്ചിയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

    Read More »
  • കുടുംബ കലഹം തീർക്കാൻ കൗൺസിലിങ്ങിനെത്തിയ യുവതിക്ക്  പാസ്റ്ററുടെ മർദ്ദനം; കൗൺസിലിങ്ങിന് പാസ്റ്ററുടെ അടുത്ത് പറഞ്ഞയച്ച എസ്.ഐക്ക് സസ്പെൻഷൻ

       കുടുംബ കലഹത്തെയും  ഭർതൃ പീഡനത്തെയും കുറിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കൗൺസലിങ്ങിനായി പാസ്റ്ററുടെ അടുത്തേക്കു പറഞ്ഞയച്ച എസ്ഐക്കു സസ്പെൻഷൻ. കൗൺസലിങ്ങിനിടെ ചിരിച്ചു എന്ന കാരണത്താൽ യുവതിയെ പാസ്റ്റർ  മർദ്ദിച്ചതിന്റെ പേരിൽ പാസ്റ്റർക്കും ഭാര്യക്കുമെതിരെ പൊലീസ് കേസ്. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഏബ്രഹാം ഐസക്കിനെയാണു ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. 6 മാസം മുമ്പാണ് വെള്ളത്തൂവൽ സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയെത്തിയത്. ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്നപരിഹാരത്തിന് എസ്.ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദ്ദിച്ചെന്നാണു പരാതി. ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ 18നു യുവതി പരാതി നൽകി. ഇതോടെ ആദ്യ പരാതിയിൽ എസ്ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഇടുക്കി ഡിവൈഎസ്പിക്കു നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും…

    Read More »
  • ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണം : ജോസ് കെ. മാണി

    കോട്ടയം : രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് ഭാരവാഹികളുമായി നടത്തിയ ചാറ്റ് വിത്ത് ചെയർമാൻ ആശയവിനിമയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഭീഷണി അതിജീവിക്കാൻ മുന്നിൽ നിൽക്കേണ്ടത് യുവാക്കൾ ആണ്. ലഹരി ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുന്നതിന് ഒപ്പം അപകടകരമായി ലഹരിയിലേക്ക് പോകുന്നവരെ തടയാനും യുവാക്കൾക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ: ലോപ്പസ് മാത്യു,ടോബിൻ കെ അലക്സ് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ഷിബു തോമസ്, ശരത് ജോസ്, സുനറ്റ് കെ വൈ, ഡാവി സ്റ്റീഫൻ,അജിതാ സോണി,അമൽ ജോയി, ചാർളി ഐസക്,…

    Read More »
  • ഓരോ വിഷയത്തെയും ഹാസ്യാത്മകായി സമീപ്പിക്കുമ്പോഴും മാധ്യമ പ്രവർത്തനത്തിൽ ഔന്നത്യം പത്മനാഭൻ നായർ പുലർത്തിയിരുന്നു: മന്ത്രി വീണാ ജോർജ്; കെ.പത്മനാഭൻ നായരുടെ മൂന്നാം ചരമവാർഷികം ‘സ്മൃതിപത്മം2023’ ആചരിച്ചു

    കോട്ടയം: സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് മാധ്യയമപ്രവർത്തനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.പത്മനാഭൻ നായരുടെ മൂന്നാം ചരമവാർഷികം ‘സ്മൃതിപത്മം2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനാധിപത്യ സംവിധാനങ്ങളിൽ ആരോഗ്യപരമായ വിമർശനം മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. അത് എങ്ങനെയാവണമെന്ന് പത്മനാഭൻ നായർ കാട്ടിക്കൊടുത്തു. ഓരോ വിഷയത്തെയും ഹാസ്യാത്മകായി സമീപ്പിക്കുമ്പോഴും മാധ്യമ പ്രവർത്തനത്തിൽ ഔന്നത്യം അദ്ദേഹം പുലർത്തി. സാഹിത്യ മണ്ഡലത്തിൽ നിറഞ്ഞു നിന്ന പത്മനാഭൻ നായർ മാധ്യമ പ്രവർത്തകർക്ക് മാതൃകയായിരുന്നു. മൂന്നരപ്പതിറ്റാണ്ട് കാലം കുഞ്ചുക്കുറിപ്പിന് അടിക്കുറിപ്പ് എഴുതി. പരാമർശിക്കുന്ന വ്യക്തിയെപ്പോലും അദ്ദേഹം ചിരിപ്പിച്ചു. മാധ്യമ വിദ്യാർത്ഥിയായി തുടങ്ങുമ്പോൾ ഫോണിലാണ് ആദ്യമായി പത്മൻസാറുമായി സംസാരിച്ചത്. പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു പത്മൻ സാർ. വീട്ടിൽ പതിവായി കേട്ടിരുന്ന പേരായിരുന്നു പത്മനാഭൻ നായരുടേതെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിക്കുള്ള ഉപഹാരം പത്മനാഭൻ നായരുടെ മകനും മാധ്യമപ്രവർത്തകനുമായ പി. ജയകൃഷ്ണൻ നായർ നൽകി. കെ.സുരേഷ് കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.…

    Read More »
  • ‘ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ രാത്രിയാത്ര നിരോധനം’, ഗതാഗതം നിരോധിച്ചത് ഉടുമ്പൻചോല മുതൽ ചേരിയാർ വരെ; ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച വരെ മഞ്ഞ അലര്‍ട്ട്

    ഇടുക്കി: മൂന്നാർ – കുമളി സംസ്ഥാനപാതയിൽ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ആറു വരെയാണ് ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചത്. നിരോധന കാലയളവിൽ യാത്രക്കാർക്ക് മറ്റ് സമാന്തര പാതകൾ ഉപയോഗിക്കാം. പൊലീസ് ഇത് സംബന്ധിച്ച് നിർദേശം നൽകും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ അപകടം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് കലക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച വരെ മഞ്ഞ അലർട്ട് ജില്ലയിൽ വ്യാഴാഴ്ച വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പൊലീസ്, ഫയർ ഫോഴ്‌സ്, റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ…

    Read More »
Back to top button
error: