Local
-
മണ്ഡലകാലത്തിന് കോട്ടയം ജില്ലാ പോലീസ് സജ്ജം; കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
കോട്ടയം: എരുമേലിയിൽ മണ്ഡലകാലത്തിനോടനുബന്ധിച്ചുള്ള എല്ലാ പോലീസ് സുരക്ഷാ സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള എരുമേലിയിലെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിരീക്ഷണ ക്യാമറകൾ, കൂടാതെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് രാത്രികാലങ്ങളിൽ വിശ്രമം നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ ഭാഷകളിലുള്ള റോഡ് സുരക്ഷയോടനുബന്ധിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഡീഷണൽ എസ്.പി വി.സുഗതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം. അനിൽകുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജോൺ സി എന്നിവരെ ഉൾപ്പെടുത്തി ഭക്തർ കടന്നുപോകുന്ന വനമേഖലകളായ കാളകെട്ടി, പേരൂർതോട്, കണമല, പമ്പാവാലി, അഴുത തുടങ്ങിയ സ്ഥലങ്ങളിൽ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുകയും ചെയ്തു. ഇത്തവണ ഡ്യൂട്ടിക്കായി പ്രത്യേകം പരിശീലനം ലഭിച്ച സ്പെഷ്യൽ പോലീസ് ഉൾപ്പെടെ 500 ഓളം പോലീസ്…
Read More » -
വേലിതന്നെ വിളവ് തിന്നുന്നുവോ? ക്ഷീര വ്യവസായ സംഘത്തിൽനിന്ന് പ്രസിഡന്‍റ് പാൽ കടത്തുന്നതായി ജീവനക്കാരുടെ പരാതി; വീഡിയോ തെളിവ് പുറത്തുവിട്ടിട്ടും നടപടിയില്ല, സംഘത്തിന് മുന്നില്‍ കര്‍ഷകർ ഫ്ലക്സ് വച്ചു
തൃശൂര്‍: ചിയ്യാരത്ത് ക്ഷീര വ്യവസായ സംഘത്തിൽ നിന്ന് പ്രസിഡന്‍റ് പാൽ മോഷ്ടിച്ച് കടത്തിയതായി ജീവനക്കാരുടെ പരാതി. കളവിന്‍റെ വീഡിയോ തെളിവ് പുറത്തുവിട്ടിട്ടും ക്ഷീര വികസന വകുപ്പ് നടപടിയെടുക്കാതെ വന്നതോടെ സംഘത്തിന് മുന്നില്‍ കര്‍ഷകര്‍ ഫ്ലക്സ് വച്ചു. അടുത്ത 21 ന് നടക്കാനിരിക്കുന്ന സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആരോപണ നാടകമെന്നാണ് പ്രസിഡന്‍റ് ഷിജോ തളിയാൻ അഞ്ചേരിയുടെ മറുപടി. നാലു പതിറ്റാണ്ടിലേറെയായി ചിയ്യാരത്ത് പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘത്തിന് മുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. സംഘത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഷിജോ തളിയത്തിനെതിരെയാണ് അഴിമതി ആരോപണമുയര്‍ത്തുന്നത്. അഞ്ച് കൊല്ലമായി ഷിജോ സംഘത്തിന്‍റെ പ്രസിഡന്‍റായിട്ട്. കഴിഞ്ഞ മാസം പാല്‍ കടത്ത് പിടികൂടിയെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം ഇങ്ങനെ: പാലു വാങ്ങാനെത്തുന്നവരോട് സ്ഥിരമായി പാലില്ലെന്ന് പറഞ്ഞയച്ചതോടെ സംശയം തോന്നി. കയറി പരിശോധിച്ചപ്പോള്‍ കാനില്‍ പത്തിരുപത് ലിറ്റര്‍ പാലിരിക്കുന്നു. ജീവനക്കാരോട് ചോദിച്ചപ്പോള്‍ പ്രസിഡന്‍റിന് കൊണ്ടു പോകാനെന്നായിരുന്നു മറുപടി. കുറേക്കാലമായി ദിവസവും 25 ലിറ്റര്‍ കടത്തിക്കൊണ്ടു പോകാറുണ്ടെന്ന് ജീവനക്കാരും വെളിപ്പെടുത്തി. ഇതോടെ കാവലായി.…
Read More » -
ഭക്ഷണാവശിഷ്ടങ്ങളുമായി പോയ എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു; കര്‍ഷകരും കോര്‍പ്പറേഷനും തര്‍ക്കത്തിൽ; ഭക്ഷണം കിട്ടാതെ വലയുന്നത് ഫാമിലെ പാവം പന്നികൾ!
കൊച്ചി: പന്നി ഫാമിലേക്ക് തീറ്റയുമായി പോയ വാഹനങ്ങള്‍ പിടിച്ചെടുത്തതിനെതിരെ കൊച്ചി കോര്‍പ്പറേഷൻ ഓഫീസില്‍ പന്നി കര്‍ഷകരുടെ പ്രതിഷേധം. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷണാവശിഷ്ടങ്ങളുമായി പോയ എട്ട് വാഹനങ്ങളാണ് കോര്‍പ്പേറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ച് പന്നികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഏറെക്കാലമായി തുടരുന്ന കാര്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതുവഴി പന്നികള്‍ക്ക് ഭക്ഷണം കിട്ടുന്നുവെന്നത് മാത്രമല്ല നഗരത്തിലെ ഹോട്ടലുകളിലെ ഏറിയ പങ്ക് മാലിന്യവും ഒഴിവാക്കാനാവുന്നുവെന്നതും ഗുണമായിരുന്നു. എന്നാല്‍ ഇത് കോര്‍പ്പറേഷൻ ഇപ്പോള്‍ തടയുകയാണ്. മാലിന്യം ശേഖരിക്കാൻ കരാറിലേര്‍പെട്ട കമ്പനികളുടെ സമ്മര്‍ദ്ദത്തിലാണ് കോര്‍പ്പറേഷൻ ഈ നിലപാട് സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ കുറ്റപെടുത്തി. എന്നാല്‍ ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ പന്നികള്‍ തിന്നാത്തത് റോഡരികില്‍ തള്ളുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം. കര്‍ഷകരും കോര്‍പ്പറേഷനും ഇങ്ങനെ തര്‍ക്കിക്കുമ്പോള്‍ ഭക്ഷണം കിട്ടാതെ വലയുന്നത് ഫാമിലെ പാവം പന്നികളാണ്.
Read More » -
കോഴിക്കോട്ടെ നടപ്പാതകൾ ഭിന്നശേഷി സൗഹൃദമാക്കി; ബാരിക്കേഡുകൾ ഇളക്കി മാറ്റി നഗരസഭ
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ വീൽചെയർ സഞ്ചാരം തടഞ്ഞ് നടപ്പാതകൾ തോറും കോഴിക്കോട് നഗരസഭ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നഗരസഭ ഇളക്കി മാറ്റി. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനെതിരെ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് നോട്ടീസയച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾ ഗതാഗതത്തിനായി നടപ്പാത ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്ന് നഗരസഭാ സെക്രട്ടി കമ്മീഷനെ അറിയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി കൊച്ചി മെട്രോ റയിലുമായി ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവൃത്തിയാണ് ഇതെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.
Read More » -
മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു
എരുമേലി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു. എരുമേലി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം. മേസ്തിരിപ്പണിക്കാരനായിരുന്നു. പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മണിമല ഭാഗത്തുനിന്ന് പൊൻകുന്നത്തേക്ക് വന്ന മീൻവണ്ടിയാണ് ഇടിച്ചത്. ഭാര്യ: മായ. മക്കൾ: സൂരജ്, പാർവതി.
Read More » -
ഗവർണറെത്തി; പള്ളിയിൽ ദേശീയഗാനം ആലപിച്ച് ഗായകസംഘം
തിരുവനന്തപുരം:ക്രിസ്ത്യന്‍ പള്ളികള്‍ക്കൊക്കെയും ഗായക സംഘങ്ങളുണ്ട്. ഞായറാഴ്ചത്തെ ആരാധനയോടനുബന്ധിച്ചുള്ള ഗാനങ്ങള്‍ ആലപിക്കുകയാണ് ചര്‍ച്ച് ക്വയറുകളുടെ പ്രധാന ദൗത്യം. പക്ഷേ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തെ പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘത്തിന് മറ്റൊരു ദൗത്യമാണു കിട്ടിയത് – പള്ളിയില്‍ ദേശീയഗാനം ആലപിക്കുക. 25 -ലേറെ വരുന്ന യുവതീയുവാക്കള്‍ വളരെ മനോഹരമായി ദേശീയഗാനം ആലപിച്ചത് വിരുന്നെത്തിയവർക്ക് പുതുമയുമായി. കോട്ടയം, കൊട്ടാരക്കര ഭാഗത്തുനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള എംസി റോഡിലൂടെ വരുമ്ബോള്‍ നഗരത്തിലേയ്ക്കുള്ള കവാടമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലമാണു പരുത്തിപ്പാറ. ജങ്ങ്ഷനു തൊട്ടടുത്ത് റോഡരികില്‍ത്തന്നെയാണു പള്ളി. 50 വര്‍ഷം മുമ്ബു സ്ഥാപിച്ച പള്ളിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനമായിരുന്നു ചടങ്ങ്. ഉല്‍ഘാടനം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ ഒരു ചടങ്ങിനെത്തുമ്ബോള്‍ ആദ്യം വേണ്ടത് ദേശീയ ഗാനാലാപനമാണ്. ചടങ്ങ് എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഗവര്‍ണര്‍ വേദിയിലെത്തായാലുടന്‍ ദേശീയഗാനം ആലപിക്കണം. വേദിയിലും സദസിലുമുള്ളവരെല്ലാവരും എഴുന്നേറ്റ് നില്‍ക്കുകയും വേണം. ചടങ്ങു തീര്‍ന്ന് ഗവര്‍ണര്‍ വേദി വിടുവാന്‍ തയ്യാറാകുമ്ബോഴും ദേശീയഗാനം ആലപിക്കണം. സാധാരണ ഇത്തരം പൊതുചടങ്ങുകളില്‍…
Read More » -
നിരവധി റൈഡും ഫുട്ബോൾ ടർഫുമായ് നവീകരിച്ച കോട്ടയത്തെ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ഇന്ന്
കോട്ടയം: ഫുട് ബോൾ ടർഫും സയൻസ് പാർക്കും നിരവധി റൈഡുകളുമായ് കോട്ടയം പബ്ലിക് ലൈബ്രറി അമ്പതു ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക് ശിശുദിനമായ ഇന്ന് (ചൊവ്വ) തുറക്കും. രാവിലെ 10ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ,അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു, ലതികാ സുഭാഷ്, റബേക്ക ബേബി ഏപ്പ് , ഷാജി വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിക്കും. കുട്ടികൾക്ക്ഫു ട് ബോൾ കളിക്കുന്നതിനുള്ള ടർഫ്, റോപ് ക്ലൈമ്പർ, നെറ്റ് ക്ലൈമ്പർ, സ്ലൈഡർ, സീസോ, ഡക്ക് സ്ലീംഗ് റൈഡർ, മേരി ഗോ, മങ്കി ബാർ തുടങ്ങിയവക്ക് പുറമേ ഫൗണ്ടനും സജ്ജീകരിച്ചിട്ടുണ്ട്. സൈക്കിൾ ചവിട്ടാൻ പ്രത്യേക ട്രാക്കും ഒരുക്കിയിട്ടുണ്ട് . നിരവധി റൈഡുകളോടെ ശാസ്തസത്യങ്ങളുടെ വിസ്മയം ലോകം…
Read More » -
റാന്നി – മല്ലപ്പള്ളി – കോട്ടയം ഓർഡിനറി സർവീസ് ആരംഭിച്ചു
റാന്നി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും റാന്നി – കോട്ടയം ഓർഡിനറി സർവിസ് ആരംഭിച്ചു.ദിവസവും റാന്നിയിൽ നിന്നും കോട്ടയത്തേക്ക് രണ്ടു ട്രിപ്പ് എന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ട്രിപ്പ് 05.15 AM നു റാന്നിയിൽ നിന്നു ആരംഭിച്ച് തടിയൂർ വെണ്ണികുളം, ഇരവിപേരൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി കോട്ടയത്തിനാണ്. തിരികെ കോട്ടയത്തു നിന്നു 07.50 AM ന് മണർകാട്, പാമ്പാടി, കറുകച്ചാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, കണ്ടൻപേരൂർ, എഴോലി ചിറക്കൽപ്പടി വഴി റാന്നിയിലേക്ക് സർവീസ് നടത്തും. റാന്നിയിൽ നിന്നുള്ള രണ്ടാമത്തെ ട്രിപ്പ് 11.10 AM ന് ആരംഭിച്ച്, ഇതേ റൂട്ടിൽ മല്ലപ്പള്ളി, കറുകച്ചാൽ, തോട്ടയ്ക്കാട്, പുതുപ്പള്ളി വഴി കോട്ടയത്തേക്കും, തിരിച്ചു കോട്ടയത്തു നിന്നും ഉച്ചകഴിഞ്ഞ് 02.00 മണിക്ക് റാന്നിയിലേക്കും സർവിസ് നടത്തുന്നതാണ്. കൂടാതെ റാന്നി തിരുവല്ല ഒരു അഡിഷണൽ ട്രിപ്പും വൈകിട്ട് യാത്രക്കാരുടെ സൗകര്യാർത്ഥം ക്രമീകരിച്ചിട്ടുണ്ട്.വൈകുന്നേരം 05.20 നു റാന്നി – ചിറയ്ക്കൽപ്പടി – ഏഴോലി – കണ്ടൻപേരൂർ – എഴുമറ്റൂർ…
Read More » -
സ്കൂളിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസ്, പ്രധാനാധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കാസർകോട് ജില്ലയിലെ ചിറ്റാരിക്കാല്‍ കോട്ടമല സ്കൂളിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാനാധ്യാപിക ഷേർളി ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാനായി മാറ്റിയിരുന്നു. ഇരയായ കുട്ടിക്ക് വേണ്ടി അഭിഭാഷകരെ ഏർപ്പാടാക്കാൻ ജില്ലാ നിയമ സഹായ വേദിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസിന് വേണ്ടി പ്രോസിക്യൂഷനും മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് രംഗത്ത് വന്നിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അധ്യാപികയ്ക്ക് ഇനി ഹൈകോടതിയെ സമീപിക്കേണ്ടി വരും. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടമല എം ജി എം എ യു പി സ്കൂളിൽ ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ അസംബ്ലി കഴിഞ്ഞ ശേഷം ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചു എന്നാണ് പരാതി. അഞ്ചാം ക്ലാസ് വിദ്യാർഥിയെ…
Read More » -
നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജര്‍ തൂങ്ങിമരിച്ചു, ജീവനൊടുക്കിയത് രാവിലെ ബാങ്കിലെത്തിയ ശേഷം ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ
ഇടുക്കിയിലെ നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരന്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെത്തിയ ആളെ കാണാത്തിനെ തുടർന്ന് ഭാര്യ നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രമ സുകുമാരന്റെയും കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്റെയും മകനാണ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
Read More »