LocalNEWS

മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു

എരുമേലി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു.
എരുമേലി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം.
മേസ്തിരിപ്പണിക്കാരനായിരുന്നു. പണി കഴിഞ്ഞ്  വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മണിമല ഭാഗത്തുനിന്ന് പൊൻകുന്നത്തേക്ക് വന്ന മീൻവണ്ടിയാണ് ഇടിച്ചത്. ഭാര്യ: മായ. മക്കൾ: സൂരജ്, പാർവതി.

Back to top button
error: