റാന്നി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും റാന്നി – കോട്ടയം ഓർഡിനറി സർവിസ് ആരംഭിച്ചു.ദിവസവും റാന്നിയിൽ നിന്നും കോട്ടയത്തേക്ക് രണ്ടു ട്രിപ്പ് എന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ട്രിപ്പ് 05.15 AM നു റാന്നിയിൽ നിന്നു ആരംഭിച്ച് തടിയൂർ വെണ്ണികുളം, ഇരവിപേരൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി കോട്ടയത്തിനാണ്.
തിരികെ കോട്ടയത്തു നിന്നു 07.50 AM ന് മണർകാട്, പാമ്പാടി, കറുകച്ചാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, കണ്ടൻപേരൂർ, എഴോലി ചിറക്കൽപ്പടി വഴി റാന്നിയിലേക്ക് സർവീസ് നടത്തും.
റാന്നിയിൽ നിന്നുള്ള രണ്ടാമത്തെ ട്രിപ്പ് 11.10 AM ന് ആരംഭിച്ച്, ഇതേ റൂട്ടിൽ മല്ലപ്പള്ളി, കറുകച്ചാൽ, തോട്ടയ്ക്കാട്, പുതുപ്പള്ളി വഴി കോട്ടയത്തേക്കും, തിരിച്ചു കോട്ടയത്തു നിന്നും ഉച്ചകഴിഞ്ഞ് 02.00 മണിക്ക് റാന്നിയിലേക്കും സർവിസ് നടത്തുന്നതാണ്.
കൂടാതെ റാന്നി തിരുവല്ല ഒരു അഡിഷണൽ ട്രിപ്പും വൈകിട്ട് യാത്രക്കാരുടെ സൗകര്യാർത്ഥം ക്രമീകരിച്ചിട്ടുണ്ട്.വൈകുന്നേ രം 05.20 നു റാന്നി – ചിറയ്ക്കൽപ്പടി – ഏഴോലി – കണ്ടൻപേരൂർ – എഴുമറ്റൂർ – മല്ലപ്പള്ളി – കല്ലൂപ്പാറ വഴിയാണ് തിരുവല്ല ട്രിപ്പ്.
തിരിച്ചു 07.20pm നു വെണ്ണിക്കുളം, തടിയൂർ, വഴി റാന്നിയിലേക്കുമാണ് അവസാന ട്രിപ്പ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ രാത്രി വൈകി ട്രെയിൻ, മറ്റു ദീർഘ ദൂര ബസുകളിൽ തിരുവല്ലയിൽ വന്നിറങ്ങുന്നവർക്ക് വെണ്ണിക്കുളം തടിയൂർ റാന്നി മേഖലയിലേക്ക് ബസ് സൗകര്യം ലഭിക്കും.
■ വിശദമായ സമയ വിവരങ്ങൾ
★ റാന്നി – കോട്ടയം
via: തടിയൂർ വെണ്ണികുളം, തിരുവല്ല, ചങ്ങനാശ്ശേരി
● റാന്നി: 05.15 AM
● വെണ്ണികുളം: 06.00 AM
● തിരുവല്ല: 06.30 AM
● കോട്ടയം: 07.40 AM
★ കോട്ടയം – റാന്നി
via: കഞ്ഞിക്കുഴി മണർകാട്, RIT കോളജ്, പാമ്പാടി,KG കോളജ്, മാന്തുരുത്തി, കറുകച്ചാൽ, മല്ലപ്പള്ളി,എഴുമറ്റൂർ,കണ്ടൻപേ രൂർ, ഏഴോലി, ചിറയ്ക്കൽപ്പടി.
● കോട്ടയം: 07.50 AM
● മല്ലപ്പള്ളി: 09.15 AM
● റാന്നി: 10.15 AM
★ റാന്നി – കോട്ടയം
via ചിറയ്ക്കൽപ്പടി, ഏഴോലി, കണ്ടൻപേരൂർ, എഴുമറ്റൂർ, മല്ലപ്പള്ളി, കറുകച്ചാൽ, തോട്ടയ്ക്കാട്, പുതുപ്പള്ളി
● റാന്നി: 11.10 AM
● മല്ലപ്പള്ളി: 12.15 PM
● കോട്ടയം: 01.40 PM
★ കോട്ടയം – റാന്നി
via: പുതുപ്പള്ളി, തോട്ടയ്ക്കാട്, കറുകച്ചാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, കണ്ടൻപേരൂർ, ഏഴോലി, ചിറയ്ക്കൽപ്പടി
● കോട്ടയം: 02.00 PM
● മല്ലപ്പള്ളി: 03.15 PM
● റാന്നി: 04.15 PM
★ റാന്നി – തിരുവല്ല
via: ചിറയ്ക്കൽപ്പടി, ഏഴോലി, കണ്ടൻപേരൂർ എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ, തോട്ടഭാഗം
● റാന്നി 05.20 PM
● മല്ലപ്പള്ളി 06.10 PM
● തിരുവല്ല 06.45 PM
★ തിരുവല്ല – റാന്നി
Via: വെണ്ണികുളം, തടിയൂർ
● തിരുവല്ല 07.25 PM
● റാന്നി 08.30 PM
#റാന്നി#കെഎസ്ആർടിസി#