ഇടുക്കിയിലെ നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരന്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു.
വീട്ടിലെത്തിയ ആളെ കാണാത്തിനെ തുടർന്ന് ഭാര്യ നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രമ സുകുമാരന്റെയും കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്റെയും മകനാണ്
നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും