Local

  • കേരള ഫിഷറീസ് സ‍ർവകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ: പ്രതിഷേധം ശക്തമാവുന്നു

    കൊച്ചി: കേരള ഫിഷറീസ് സ‍ർവകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍. കുഫോസ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ ശുചിമുറിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് മൊബൈൽ ഫോണ്‍ ക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട പെണ്‍കുട്ടി ബഹളം വെച്ചതോടെ ഒളിച്ചു നിന്നയാള്‍ ഫോണുമായി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഹോസ്റ്റലിൽ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 157 കുട്ടികളുള്ള ഹോസ്റ്റലിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. സിസിടിവികള്‍ കാലങ്ങളായി പ്രവർത്തന രഹിതം. ഹോസ്റ്റൽ പരിസരമാകട്ടെ കാട് മൂടിയ അവസ്ഥയിലും. രാത്രിയിൽ വേണ്ടത്ര വെളിച്ചം പോലുമില്ല. ഇതാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കാൻ കാരണമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃത‍ർ പറഞ്ഞു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ പഠിപ്പ് മുടക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് കടക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം

    Read More »
  • എട്ടാം ക്ലാസുകാരൻ ആത്മഹത്യചെയ്തു; പിന്നാലെ അമ്മാവനും തൂങ്ങിമരിച്ചു, തിരുവനന്തപുരം പാച്ചല്ലൂരിലാണ് സംഭവം

       തിരുവനന്തപുരത്തെ പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ അമ്മാവനെയും മരിച്ച നിലയിൽ കണ്ടെത്തി. പാച്ചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷിനെയാണ് (36) വീടിനുള്ളിൽ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്തരവനായ സഞ്ജയ് മരിച്ചതിലെ മനോവിഷമം മൂലമാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സഞ്ജയ് ഇന്നലെയാണ് ജീവനൊടുക്കിയത്. പാച്ചല്ലൂരിൽ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ സഞ്ജയെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് സഞ്ജയുടെ മാതാവിന്റെ സഹോദരനായ രതീഷും ജീവനൊടുക്കിയത്. സഞ്ജയ് മരിച്ചതിനു പിന്നാലെ തന്നെ രതീഷും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി തന്നെ രതീഷ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് തിരികെ കൊണ്ടുവന്നു. കൂട്ടുകാർ പുലർച്ചെ മൂന്നര വരെ രതീഷിനൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം കൂട്ടുകാർ മയങ്ങിയപ്പോഴാണത്രേ രതീഷ് ആത്മഹത്യ ചെയ്തത്. അച്ഛൻ ഉപേക്ഷിച്ചുപോയ…

    Read More »
  • സാമ്പത്തിക ബാധ്യത: പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് അംഗം ജീവനൊടുക്കി

       പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  പൂക്കോട്ടുകാവ് നോർത്ത് എട്ടാം വാർഡിനെ പ്രതിനിധീകരിച്ച സിപിഎം അംഗമായ സി.പി മോനിഷി(32)നെയാണ്  വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് (തിങ്കൾ ) ഉച്ചയ്ക്ക് രണ്ടര മണിയോടെയാണു സംഭവം. അമ്മയും അച്ഛനും ഭാര്യയും സഹോദരിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വല്യച്ഛൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ക്ഷേമ പെൻഷൻ വിതരണത്തിനായി എത്തിയ ജീവനക്കാർ പഞ്ചായത്ത് മെമ്പറെ കാണാനില്ലെന്നു പറഞ്ഞപ്പോഴാണ് വല്യച്ഛൻ ഇവിടെയെത്തി പരിശോധിച്ചത്. സാമ്പത്തിക ബാധ്യതയാണു മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. മോനിഷ് പൂക്കോട്ടുകാവിൽ ഇലക്ട്രിക് കടയും നടത്തിയിരുന്നു. മൃത​ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും അച്ഛൻ: രവീന്ദ്രൻ. അമ്മ: പദ്മിനി. ഭാര്യ: ദീപ്തി.

    Read More »
  • ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ 18 കാരൻ മുങ്ങി മരിച്ചു

            പയ്യന്നൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ 18 കാരനായ യുവാവ് മുങ്ങി മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി പി സനല്‍കുമാറാണ് മരിച്ചത്. ഇന്നലെ (ഞായർ) വൈകീട്ട് 6.30 ഓടെ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം. കരിവെള്ളൂര്‍ ഓണക്കുന്നില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനല്‍കുമാര്‍ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. പയ്യന്നൂര്‍ അഗ്‌നി രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. കണ്ണൂര്‍ ഗവ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറത്തിപ്പറമ്പിലെ സുരേശന്റെയും രമണിയുടെയും മകനാണ്. മൃതദേഹം കണ്ണൂര്‍ ഗവ: മെഡികല്‍ കോളജ് മോർച്ചറിയില്‍ സുക്ഷിച്ചിട്ടുണ്ട്.

    Read More »
  • എരുമേലിയിലും പരിസരപ്രദേശങ്ങളിലും ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി

    കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി. കൊച്ചമ്പലം, വലിയമ്പലം, വാവർ പള്ളി കൂടാതെ ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ഭക്തർ കൂടുതലായി തങ്ങുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജില്ലാ ഡോഗ് സ്ക്വാഡും, ആന്റി സബോട്ടേജ് ടീമും ചേർന്നാണ് പരിശോധന നടത്തുന്നത്.

    Read More »
  • ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി

    എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി. കണമലയിൽ നടന്ന ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു. ദൂരെനിന്നു കാൽനടയായും, വാഹനങ്ങളിലും ക്ഷീണിച്ചെത്തുന്ന അയ്യപ്പഭക്തന്മാർക്കും ഡ്രൈവർമാർക്കും രാത്രികാലങ്ങളിൽ ചുക്കുകാപ്പി നൽകി യാത്ര തുടരാൻ അനുവദിക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ജില്ലാ പോലീസ് ലക്ഷ്യമിടുന്നത്. കണമല കൂടാതെ എരുമേലി, പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലും ചുക്കുകാപ്പി വിതരണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി. എം അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

    Read More »
  • മലയാളി യുവതി കുവൈത്തിൽ നിര്യാതയായി

    പന്തളം: മലയാളി യുവതി കുവൈത്തിൽ നിര്യാതയായി. കുളനട കൈപ്പുഴ കൊച്ചുതുണ്ടത്തിൽ ജിബ്ഷ വില്ലയിൽ   ജിഷ വർഗീസ് (43) (കുവൈറ്റ് ) ആണ് മരിച്ചത്. പിതാവ് കെ. എം. വർഗീസ്, മാതാവ് പൊന്നമ്മ വർഗീസ് (ടീച്ചർ കുളനട തോന്നല്ലൂർ മാന്തുക). സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ

    Read More »
  • യൂത്ത് കോണ്‍ഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് താന്‍ തന്നെയാണെന്നും അ‍ജ്ഞാതനായി തുടരുകയായിരുന്നില്ലെന്നും അവകാശവാദവുമായി കെ.കെ. മുഹമ്മദ് റാഷിദ്

    മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് കുറ്റിപ്പുറം മണ്ഡലം മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് താന്‍ തന്നെയാണെന്നും അ‍ജ്ഞാതനായി തുടരുകയായിരുന്നില്ലെന്നും അവകാശവാദവുമായി കെ.കെ. മുഹമ്മദ് റാഷിദ്. ഓൺ ലൈൻ അപേക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായതെന്നും ജയിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞത് വൈകിയാണെന്നും കെ.കെ. മുഹമ്മദ് റാഷിദ് പറഞ്ഞു. അപ്രതീക്ഷിത ജയത്തിൽ അമ്പരന്ന് രാജി വെക്കാമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനം മാറ്റി സ്ഥാനം ഏറ്റെടുക്കുന്നെന്നും കെ.കെ മുഹമ്മദ് റാഷിദ് പറഞ്ഞു. ജയിച്ചയാൾ അഞ്ജാതനായി തുടരുന്നതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് ജയിച്ചയാള്‍ തന്നെ സ്ഥാനം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ജയിച്ചത് താനാണെന്ന് വ്യക്തമാക്കി കെ.കെ. മുഹമ്മദ് റാഷിദ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഘടന തെരെഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടയാളെ രണ്ടു ദിവസത്തിലധികമായി കണ്ടെത്താന്‍ കഴിയാത്ത സംഭവം വാര്‍ത്തയായിരുന്നു. പ്രസിഡന്‍റായി തെരഞ്ഞെടുത്തയാളെ കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. 274വോട്ട് നേടി മണ്ഡലം പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഷിദ്‌…

    Read More »
  • കോവളത്ത് റോഡിൽ അവശനിലയിൽ കണ്ട തെരുവ് നായയെ യുവാവ് മൃഗാശുപത്രിയിൽ എത്തിച്ച സംഭവത്തില്‍ വിവാദം; യുവാവിനെതിരെ പീപ്പിൾ ഫോർ അനിമൽ സംഘടന പൊലീസിൽ പരാതി നല്‍കി

    തിരുവനന്തപുരം: കോവളത്ത് റോഡിൽ അവശനിലയിൽ കണ്ട തെരുവ് നായയെ യുവാവ് മൃഗാശുപത്രിയിൽ എത്തിച്ച സംഭവത്തിൽ വിവാദം. യുവാവിനെതിരെ പീപ്പിൾ ഫോർ അനിമൽ സംഘടന പൊലീസിൽ പരാതി നൽകി. അതേസമയം ചില ആക്ടിവിസ്റ്റുകൾ കാരണം നല്ല പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് തെരുവ് നായയെ ആശുപത്രിയിൽ എത്തിച്ച രോഹൻ കൃഷ്ണയും ആരോപിക്കുന്നു. അർദ്ധബോധാവസ്ഥയിലുള്ള നായയെ മൃഗാശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു കടന്നു എന്നും പബ്ലിസിറ്റിക്ക് വേണ്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് രോഹൻ കൃഷ്ണയ്ക്ക് എതിരെ പീപ്പിൾ ഫോർ അനിമൽ സംഘടനയുടെ ക്രുവൽറ്റി റസ്പോൺസ് വോളന്റിയർ പാർവതി മോഹൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, വിഴിഞ്ഞം പൊലീസ് എന്നിവർക്ക് ഇമെയിൽ മുഖേന പരാതി നൽകിയിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ച നായക്ക് വേദന സംഹാരി ഇഞ്ചക്ഷൻ നൽകിയ ഡോക്ടർ അവിടെ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നഗരത്തിലെ സർകാർ മൃഗാശുപത്രിയിലേക്ക് കൊണ്ട് പോകാൻ അറിയിച്ചെങ്കിലും അതിനു തയ്യാറാകാതെ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ച്…

    Read More »
  • വീടില്ലാത്തവർക്ക് വിടൊരുക്കാൻ ഒരേക്കർ ഭൂമി  സൗജന്യമായി വിട്ട് നൽകി അഭിഭാഷകൻ

    കാസർകോട്:വീടില്ലാത്തവർക്ക് വിടൊരുക്കാൻ ഒരേക്കർ ഭൂമി ലൈഫ് മിഷന് സൗജന്യമായി വിട്ട് നൽകി കാസർകോട്ടെ അഭിഭാഷകൻ. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ( AlLU ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായ എ ജി നായരാണ് സൗജന്യമായി തന്റെ ഒരേക്കർ ഭൂമി വിട്ടു നൽകിയത്.

    Read More »
Back to top button
error: