Local

  • ഭാര്യയെ സംശയം, ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭർത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

       എറണാകുളം വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ചുറ്റികകൊണ്ടാണ്  തലക്കടിച്ച് കൊലപ്പെടുത്തിയത്. ചെമ്പറക്കി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്.  ഞായറാഴ്‌ച ഉച്ചയോടെയാണ് കൊല നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി. ഭാര്യയെക്കുറിച്ചുള്ള സംശയവും കുടുംബ വഴക്കുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.30 കാരനായ ഭര്‍ത്താവ് രജീഷാണ് 27കാരിയായ അനുവിനെ കൊല്ലപ്പെടുത്തിയത്. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ ഭര്‍ത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വര്‍ഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. .

    Read More »
  • റെയിൽ പാളത്തിലെത്തിയത് കൂട്ട ആത്മഹത്യക്ക്, മാതാവിനെയും 2 കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി പൊലീസ്

          കുടുംബ പ്രശ്‌നത്തെ തുടർന്ന് റെയിൽ പാളത്തിൽ കൂട്ട ആത്മഹത്യക്ക് എത്തിയ മാതാവിനെയും രണ്ട് കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി നീലേശ്വരം പൊലീസ്. നിയമപാലകരെത്തിയപ്പോൾ കണ്ടത് മക്കളെയും കെട്ടിപിടിച്ച് റെയിൽ പാളത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിനെയും കുട്ടികളെയും. കാസർകോട് ജില്ലയിലെ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടമ്മയെയും കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം പേരോലിലാണ് മാതാവും കൈകുഞ്ഞുങ്ങളും ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത്. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിലെ ജി.ഡി പൊലീസ് ചാർജിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരായ വിശാഖും വിനോദ് കുമാറും, പൊലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നിവരും കുതിച്ചെത്തി പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും വിശദമായ പരിശോധന നടത്തിയതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽ പാളത്തിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ…

    Read More »
  • ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി മിഠായി നൽകി വിളിച്ചുകൊണ്ടുപോയി, ഭാഗ്യത്തിന് കോളജ് വിദ്യാർത്ഥിനി കണ്ടു ഒച്ചവച്ചു

    ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇതര സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല.

    Read More »
  • കൂട്ടുകാരോടെത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 14-കാരന്റെ മരണത്തിൽ തേങ്ങലടക്കാനാവാതെ മാന്നാര്‍

    മാന്നാർ: കൂട്ടുകാരോടെത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 14-കാരന്റെ മരണത്തിൽ തേങ്ങലടക്കാനാവാതെ മാന്നാര്‍. ചെന്നിത്തല ഒമ്പതാം വാർഡ് ചെറുകോൽ കണ്ണാടി കിഴക്കേതിൽ സെബാസ്റ്റ്യന്റെയും മേരി ജാൻസിയുടെയും മകൻ ആൽബിൻ സെബാസ്റ്റ്യൻ (14) ആണ് അപ്രതീക്ഷിത അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഗ്രാമം മഠത്തിൽക്കടവ് ആറ്റിൽ കൂട്ടുകാരോടൊത്ത് കുളിക്കാൻ എത്തിയതായിരുന്നു ആൽബിൻ. കുളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് പോയി. ആൽബിനെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടികൂടി ആറ്റിൽ താണ ആൽബിന് എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിയ സെബാസ്റ്റ്യൻ, ജോസൻ സെബാസ്റ്റ്യൻ.  

    Read More »
  • കാസർകോട് വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ

    കാസർകോട്: കാസർകോട് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം.

    Read More »
  • റാന്നി താലൂക്കിൽ കാട്ടുപന്നി ശല്യം രൂക്ഷം.

    പത്തനംതിട്ട: ജില്ലയിലെ  മലയോര പട്ടണമായ റാന്നിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വളരെയധികം രൂക്ഷമായിരിക്കയാണ്.കാർഷിക വിളകൾ സംരക്ഷിക്കാനുള്ള കർഷകരുടെ ഒരു മാർഗ്ഗവും ഫലം കാണുന്നില്ല. ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ തന്നെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഉണ്ടെങ്കിലും തോക്ക് ലൈസൻസ് ഉള്ള പ്രദേശവാസികൾ ഇല്ലാത്തത് സർക്കാരിനും തലവേദന ആകുകയാണ്.   റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം.അതിനാൽത്തന്നെ ടാപ്പിംഗ് നടത്തുവാനോ പരിസരപ്രദേശങ്ങളിൽ മറ്റെന്തെങ്കിലും കൃഷികൾ ഇറക്കുവാനോ സാധിക്കുന്നില്ല.രാത്രികാലങ്ങളിൽ റബർത്തോട്ടങ്ങളിൽ നിന്നും കൂട്ടത്തോടെ എത്തി സമീപ പ്രദേശങ്ങളിലെ കൃഷികൾ മുഴുവൻ നശിപ്പിച്ച് ഇവ നേരം വെളുക്കുന്നതോടെ മടങ്ങും.പലരും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്.അങ്ങനെയുള്ളവർ തങ്ങളുടെ വിളകൾ സംരക്ഷിക്കാനോ തുടർന്നും കൃഷിയിറക്കാനോ ആവാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്.രാത്രിയിൽ തങ്ങളുടെ കൃഷിയിടങ്ങളിൽ കാവൽ കിടക്കുന്നവർപോലും കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നു.അതുപോലെ പുലർച്ചെ ജോലിക്കു പോകേണ്ടവർ,പാൽ-പത്ര വിതരണക്കാർ.. തുടങ്ങിയവരും കാട്ടുപന്നിയുടെ ആക്രമണത്തിന്  ഇരയാകുന്നുണ്ട്.കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണം സംഭവിച്ചവർ പോലും ധാരാളം.കപ്പ,കാച്ചിൽ, ചേമ്പ്,വാഴ.. തുടങ്ങി കണ്ണിൽ കണ്ട കൃഷികളെല്ലാം നശിപ്പിച്ചാണ് ഇവറ്റകളുടെ മടക്കം.  പൂവൻമല,അരുവിക്കൽ,മടത്തകം മുക്കുഴി,…

    Read More »
  • ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം, യുവതി മരിച്ചു

       പയ്യന്നൂര്‍: ശസ്ത്രക്രിയയിലൂടെ ആൺ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാങ്കോല്‍ നോര്‍ത്ത് വായനശാലക്ക് സമീപത്തെ വി ആതിര (28) ആണ് മരിച്ചത്. പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിനുശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. ഇതിനിടയില്‍ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് യുവതി കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ ബന്ധുക്കള്‍ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ് വിദേശത്തിലുള്ള ഭര്‍ത്താവ് കെ വി അഭയ് ഇന്നലെ നാട്ടിലെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം  ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പാപ്പാരട്ട സമുദായ ശ്മാശനത്തില്‍ സംസ്‌കരിച്ചു.. യുവതിയുടെ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണ്. കാങ്കോല്‍ നോര്‍ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ…

    Read More »
  • ഗുരുവായൂര്‍ ആനത്താവളത്തിലെ ആനകള്‍ക്ക് പാദരോഗത്തില്‍നിന്ന് രക്ഷനേടാന്‍ ഇനി റബര്‍ മെത്ത; ആദ്യ ഘട്ടത്തില്‍ ആന മുത്തശി നന്ദിനിക്കാണ് റബര്‍ മെത്ത ഒരുക്കിയിരിക്കുന്നത്

    തൃശൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ ആനകള്‍ക്ക് പാദരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ഇനി റബര്‍ മെത്ത. ആദ്യ ഘട്ടത്തില്‍ ആന മുത്തശി നന്ദിനിക്കാണ് റബര്‍ മെത്ത ഒരുക്കിയിട്ടുള്ളതെങ്കിലും ഉടന്‍തന്നെ മറ്റാനകള്‍ക്കും ഇത്തരത്തിലുള്ള വിഐപി. സൗകര്യമൊരുക്കാനാണ് ദേവസ്വം തീരുമാനം. കോണ്‍ക്രീറ്റ് തറ കെട്ടിപ്പൊക്കിയതിന് മുകളില്‍ റബര്‍ ഷീറ്റ് വിരിച്ചാണ് മെത്ത തയാറാക്കിയിരിക്കുന്നത്. ആനയ്ക്ക് ഇരുഭാഗത്തേക്കും ചെരിഞ്ഞുകിടക്കാന്‍ പാകത്തിലാണ് നിര്‍മാണം. എട്ടു ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഗുരുവായൂരപ്പ ഭക്തനായ കോയമ്പത്തൂര്‍ സ്വദേശി മാണിക്യന്റെ വഴിപാടായാണ് തറയില്‍ മെത്ത നിര്‍മിച്ചു നല്‍കിയത്. എറണാകുളം ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്‌സ് ആറു മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണ്ണിലെ ചെളിയില്‍ നിന്നാണ് ആനകള്‍ക്ക് പാദരോഗം വരുന്നതെന്നാണ് വിദഗ്ധരുടെ അനുമാനം. ആനകളുടെ മരണത്തിനുവരെ പാദരോഗം കാരണമാകാറുണ്ട്. നന്ദിനി ദീര്‍ഘനാളായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന നന്ദിനിക്കിപ്പോള്‍ രോഗശമനമായെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തറ റബറാക്കാന്‍ ദേവസ്വം തീരുമാനിച്ചത്. കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന റബര്‍ ഷീറ്റുകളാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. റബര്‍ കൊണ്ടൊരുക്കിയ…

    Read More »
  • എതിർ ശബ്ദമുയർത്തുന്നവരെ പോലീസിനെയും സിപിഎം ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചൊതുക്കുവാനുള്ള സർക്കാരിന്റെ ഗുണ്ടായിസത്തെ അതേ നാണയത്തിൽ നേരിടും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം: എൽഡിഎഫ് സർക്കാരിനെതിരേ എതിർ ശബ്ദമുയർത്തുന്നവരെ പോലീസിനെയും സിപിഎം ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചൊതുക്കുവാനുള്ള പിണറായി സർക്കാരിന്റെ നീക്കം സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകർത്തിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കി ഭരണം തുടരാമെന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ടന്നും തിരുവഞ്ചൂർ പറഞ്ഞു. സർക്കാരിന്റെ ഗുണ്ടായിസത്തെ അതേ നാണയത്തിൽ നേരിടാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്ക് കെൽപ്പുണ്ടന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വയോഗം കോട്ടയം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ , ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ടി സി അരുൺ , തമ്പി ചന്ദ്രൻ, ടി ആർ മധൻലാൽ, ടോമി വേദഗിരി, കുഞ്ഞ് ഇല്ലംപള്ളി, പ്രൊഫ: ഗ്രേസമ്മ മാത്യു, വി ജെ ലാലി, സിബി ജോൺ ,പി.എസ്.ജയിംസ്, ചെറിയാൻ ചാക്കോ, സിബി ചേനപ്പാടി,…

    Read More »
  • പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് പാഞ്ഞ് കയറി; ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് ഡ്രൈവർ, യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്ക്

    കൊല്ലം: കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് പാഞ്ഞ് കയറി അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. കായംകുളത്ത് നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തിയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തില്‍ യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. അപകട സമയത്ത് 69 പേർ ബസ്സിൽ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണ ഇടവേളയായതിനാൽ മാവേലി സ്റ്റോറിൽ ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

    Read More »
Back to top button
error: