LocalNEWS

എതിർ ശബ്ദമുയർത്തുന്നവരെ പോലീസിനെയും സിപിഎം ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചൊതുക്കുവാനുള്ള സർക്കാരിന്റെ ഗുണ്ടായിസത്തെ അതേ നാണയത്തിൽ നേരിടും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: എൽഡിഎഫ് സർക്കാരിനെതിരേ എതിർ ശബ്ദമുയർത്തുന്നവരെ പോലീസിനെയും സിപിഎം ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചൊതുക്കുവാനുള്ള പിണറായി സർക്കാരിന്റെ നീക്കം സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകർത്തിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കി ഭരണം തുടരാമെന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ടന്നും തിരുവഞ്ചൂർ പറഞ്ഞു.

സർക്കാരിന്റെ ഗുണ്ടായിസത്തെ അതേ നാണയത്തിൽ നേരിടാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്ക് കെൽപ്പുണ്ടന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വയോഗം കോട്ടയം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

Signature-ad

യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ , ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ടി സി അരുൺ , തമ്പി ചന്ദ്രൻ, ടി ആർ മധൻലാൽ, ടോമി വേദഗിരി, കുഞ്ഞ് ഇല്ലംപള്ളി, പ്രൊഫ: ഗ്രേസമ്മ മാത്യു, വി ജെ ലാലി, സിബി ജോൺ ,പി.എസ്.ജയിംസ്, ചെറിയാൻ ചാക്കോ, സിബി ചേനപ്പാടി, പോൾസൺ ജോസഫ്, ജോയി ചെട്ടിശ്ശേരി, ബേബി തുപ്പലഞ്ഞിയിൽ, പ്രൊഫ: സലാം, യൂജിൻ തോമസ്, വി.കെ.അനിൽകുമാർ , അസീസ് കുമാരനല്ലൂർ, മുണ്ടക്കയം സോമൻ ,റ്റി.എസ് അൻസാരി, സാബു ഈരയിൽ, റോയ് പനച്ചിക്കാട്, പി കെ അബ്ദുൾസലാം, ജോണി ജോസഫ്, രശ്മി വിജയൻ, ഇട്ടി അലക്സ്‌, തങ്കച്ചൻ ചിങ്ങവനം, സനൽ കാണക്കാരി തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: