Local
-
പത്തനംതിട്ടയിൽ ആംബുലൻസ് കാറിൽ ഇടിച്ച് അപകടം; കാറിലുണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്ക്
പത്തനംതിട്ട: പുത്തൻപീടികയിൽ ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ അപകടത്തിന് തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലൻസ് ഇടിച്ചിരുന്നു. അതിനിടെ, പത്തനംതിട്ട കൈപ്പട്ടൂരിൽ കെഎസ്ആര്‍ടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മറ്റൊരു അപകടവുമുണ്ടായി. ഒരു ബസിലെ ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങി. അരമണിക്കൂറിലേറെ സമയം എടുത്താണ് ഇയാളെ രക്ഷപെടുത്തിയത്. യാത്രക്കാരായ നിരവധി ആളുകൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
മലപ്പുറം നഗരത്തിലെത്തിയാല്‍ ബസ് ഇനിയെപ്പോഴുണ്ടെന്ന് തിരക്കി നടക്കേണ്ട കാര്യമില്ല; ബസുകളുടെ റൂട്ടും സമയവും മാത്രമല്ല, തത്സമയ വിവരം പോലും മുമ്പിലെ സ്ക്രീനിലെത്തും!
മലപ്പുറം: മലപ്പുറം നഗരത്തിലെത്തിയാല്‍ ബസ് ഇനിയെപ്പോഴുണ്ടെന്ന് തിരക്കി നടക്കേണ്ട കാര്യമില്ല. ബസുകളുടെ റൂട്ടും സമയവും മാത്രമല്ല, തത്സമയ വിവരം പോലും മുമ്പിലെ സ്ക്രീനിലെത്തും. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയാണ് മലപ്പുറം നഗരസഭ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. മലപ്പുറം നഗരത്തിലെ ബസ് സ്റ്റോപ്പുകളിലെത്തി ഡിജിറ്റല്‍ സ്ക്രീനിലേക്കൊന്നു നോക്കിയാല്‍ ആവശ്യമുള്ള വിവരങ്ങളെല്ലാം ലഭിക്കും. ഈ ബസ് സ്റ്റോപ്പ് വഴി വരുന്ന എല്ലാ ബസുകളുടേയും വിവരം സ്ക്രീനില്‍ തെളിഞ്ഞു കാണാം. ഓരോ റൂട്ടിലേക്കുമുള്ള ബസിന്‍റെ സമയക്രമത്തിനു പുറമേ ആ ബസ് ഇപ്പോള്‍ എവിടെയാണ്, നേരത്തെയെത്തുമോയെന്നതൊക്കെ കിറുകൃത്യമായി അറിയാം. ട്രിപ്പ് ക്യാന്‍സലായിട്ടുണ്ടെങ്കില്‍ അക്കാര്യവും ബോര്‍ഡില്‍ തെളിയും. കെ എസ് ആര്‍ ടി സി ബസുകളുടെ വിവരങ്ങളും ലഭ്യമാണ്. മലപ്പുറം നഗരസഭയുടേതാണ് ഈ പദ്ധതി. ബസുകളിലെ ജിപിഎസ് സംവിധാവുമായി ബന്ധപ്പെടുത്തിയാണ് ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളുടെ പ്രവര്‍ത്തനം. കോട്ടപ്പടി, കുന്നുമ്മല്‍, ആലത്തൂര്‍ പടി എന്നിവടങ്ങളിലാണ് ബോര്‍ഡുകള്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. പിന്നീട് കൂടതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
Read More » -
പാലായിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോട്ടയം : പാലായിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മേലമ്പാറ കുന്നേൽപുരയിടത്തിൽ ടോമി കുരുവിളയുടെ മകൻ സ്റ്റീവ് ടോം (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപ്പാലം ആറാംമൈൽ ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ സ്റ്റീവിനെ ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. അമ്മ: ടെസി സഹോദരങ്ങൾ: മനു ടോം, റിച്ചു ടോം, ജോയൽ ടോം.
Read More » -
സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം: മാലിന്യം തരം തിരിച്ചപ്പോൾ കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ച് നല്‍കി മാതൃകയായി ഹരിതകര്‍മ സേനാംഗങ്ങള്‍
തൊടുപുഴ: വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കിയ ഹരിത കര്‍മ സേനാംഗങ്ങള്‍ നാടിന്റെ അഭിമാനമായി. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്തിലെ ഹരിത കര്‍മ സേന അംഗങ്ങളായ സരിത ഗോപകുമാര്‍, അന്‍സീന ഹരി എന്നിവരെയാണ് മണക്കാട് ഗ്രാപഞ്ചായത്തും നാട്ടുകാരും അഭിനന്ദിച്ചത്. ഉടമസ്ഥന് കുറച്ച് നാളുകള്‍ക്ക് മുന്നേ നഷ്ടപ്പെട്ടുപോയ സ്വര്‍ണം, വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വന്ന മണക്കാട് പഞ്ചായതിലെ എഴാം വാര്‍ഡിലെ ഹരിത കര്‍മസേന പ്രവര്‍ത്തകരായ സരിതക്കും അന്‍സീനക്കും ലഭിക്കുകയായിരുന്നു. വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകര്‍മ സേനാംഗങ്ങളായ സരിത ഗോപകുമാറും അന്‍സീന ഹരിയും. ഇതിനിടെ ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ സ്വര്‍ണമാണെന്ന് മനസിലായപ്പോള്‍ ആ സ്വര്‍ണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചു കൊടുക്കാനായിരുന്നു അവരുടെ ചിന്ത. ഏകദേശ ധാരണ വെച്ച് അന്വേഷിച്ചുപോയി യഥാര്‍ഥ ഉടമയെ കണ്ടെത്തുകയായിരുന്നുവെന്ന് ഇവര്‍. ഹരിത കര്‍മ സേനാംഗങ്ങള്‍ അത് മണക്കാട് ഏഴാം വാര്‍ഡ് മെമ്പറായ…
Read More » -
ചാലക്കുടിയിൽ പൊലീസ് ജീപ്പിന് മുകളിൽ ‘താണ്ഡവമാടിയ’ ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിച്ച കേസിൽ സിപിഎം ഏരിയ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യുന്നു
തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പിന് മുകളിൽ താണ്ഡവമാടിയ ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിച്ച കേസിൽ സിപിഎം ഏരിയ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ജീപ്പ് തകർത്ത് ഡി വൈ എഫ് ഐ നേതാവ് നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി പൊലീസ് നോട്ടിസ് നൽകിയാണ് ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സെഷൻസ് കോടതിയിൽ ഏരിയാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതിനിടയിലാണ് പൊലീസിൻറെ ചോദ്യം ചെയ്യൽ. അതേസമയം പ്രവർത്തകർ ജീപ്പ് തകർത്ത് രക്ഷപ്പെടുത്തിയ ഡി വൈ എഫ് ഐ നേതാവ് നിധിൻ പുല്ലനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. നിധിൻ ഇപ്പോൾ റിമാൻഡിലാണ്. ഈ മാസം 22 നായിരുന്നു ചാലക്കുടിയിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത് നിധിൻ പുല്ലനെ രക്ഷപ്പെടുത്തിയത്.…
Read More » -
കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കാല്‍ കഴുകാനിറങ്ങിയ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് മുങ്ങി മരിച്ചു
തൃശൂര്‍: മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് (16) മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ. കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി: അനഘ.
Read More » -
പാതിരാത്രി മദ്യപിച്ചെത്തി യുവതിയുടെ അഴിഞ്ഞാട്ടം: അസഭ്യം പറഞ്ഞ് പൊലീസിനെ കയ്യേറ്റം ചെയ്ത 38കാരി ജയിലിലായി
മദ്യപിച്ച് അഴിഞ്ഞാടുകയും പ്രദേശവാസികളെ പുലഭ്യം പറഞ്ഞ് കാല്‍ ഉയർത്തി ചവിട്ടുകയും പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തത സംഭവത്തില്‍ 38കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ രാമന്തളി പഞ്ചായത്ത് നിവാസിയായ റസീനയെയാണ് തലശ്ശേരി എസ് ഐ വി.വി ദീപ്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസംരാത്രി തലശ്ശേരി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എസ്‌ഐയ്ക്ക് നേരെയും ഇവര്‍ പരാക്രമം നടത്തി. സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുകയാണ് യുവതി മദ്യപിച്ച് കൂത്താടുന്നതിന്റെ ദൃശ്യങ്ങള്‍. അറസ്റ്റ് ചെയ്ത യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴിയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സ്ത്രീ മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമാന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
മുൻ വൈരാഗ്യത്തിന്റെ പേരിൽ രാത്രി മര്‍ദ്ദനമേറ്റ യുവാവിനെ രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം തൃക്കരിപ്പൂരില്‍
കാഞ്ഞങ്ങാട്: ഇന്നലെ രാത്രി ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയാങ്കര നോര്‍ത്തിലെ ജനാര്‍ദ്ദനന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചക്രപാണി ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ സംശയമുള്ളതായി ബന്ധുക്കള്‍ പൊലീസിൽ പരാതിപ്പെട്ടു. ഇന്നലെ രാത്രി കൊയോങ്കരയില്‍ നടന്ന സൈക്കിള്‍ ഓട്ടത്തിനിടെ ഒരു സംഘം അഭിജിത്തിനെ അക്രമിച്ചിരുന്നു. തലക്ക് മരപ്പലക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ നടന്ന ഒരു ഗാനമേളയുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റ അഭിജിത്ത് പയ്യന്നൂരിലെ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിന് ശേഷം എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. അതിനിടയാണ് അഭിജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂർ കോളജ് മുൻ ഗോൾ കീപ്പറായിരുന്ന അഭിജിത്ത് മികച്ച ഫുട്‌ബോള്‍ താരമാണ്. ചന്തേര എസ് ഐ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്…
Read More » -
മലപ്പുറത്ത് തെരുവ് നായ ആക്രമണം; പതിനഞ്ചോളം പേര്‍ക്ക് പരുക്ക്, കാലിലും മുഖത്തുമാണ് കടിയേറ്റത്
മലപ്പുറം: പുളിക്കലില്‍ പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആലുങ്ങല്‍, മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. മുന്നിയൂര്‍ കോളനിയിലെത്തിയ നായ മൂന്നു പേരെ കടിച്ച ശേഷം ചേവായൂര്‍ റോഡിലേക്ക് പോവുകയായിരുന്നു. കൂടുതല്‍ ആളുകള്‍ക്കും കാലിലും മുഖത്തുമാണ് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Read More » -
തൃശ്ശൂരിൽ പതിനേഴുവയസുകാരൻ ക്ഷേത്ര കുളത്തിൽ വീണ് മുങ്ങി മരിച്ചു
അയ്യന്തോൾ: തൃശ്ശൂരിൽ പതിനേഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗർ താമസിക്കുന്ന വല്ലച്ചിറ വീട്ടിൽ സുരേന്ദ്രൻ മകൻ 17 വയസുള്ള സിദ്ധാർത്ഥ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്. പടിക്കെട്ടിൽ നിന്നും സിദ്ധാർത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാർത്ഥ് വെള്ളത്തിൽ വീണതുകണ്ട് സുഹൃത്തുക്കൾ കുളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചളിയും പുല്ലും നിറഞ്ഞ കുളമായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Read More »