LocalNEWS

ഭാര്യയെ സംശയം, ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭർത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

   എറണാകുളം വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ചുറ്റികകൊണ്ടാണ്  തലക്കടിച്ച് കൊലപ്പെടുത്തിയത്. ചെമ്പറക്കി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്.  ഞായറാഴ്‌ച ഉച്ചയോടെയാണ് കൊല നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.

ഭാര്യയെക്കുറിച്ചുള്ള സംശയവും കുടുംബ വഴക്കുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.30 കാരനായ ഭര്‍ത്താവ് രജീഷാണ് 27കാരിയായ അനുവിനെ കൊല്ലപ്പെടുത്തിയത്. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ ഭര്‍ത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലുവയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വര്‍ഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

.

Back to top button
error: