Local
-
പെരുമ്പാവൂരിൽ മതിൽ പണിക്കിടെ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു
എറണാകുളം: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്‍റെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More » -
സ്‌കൂട്ടറില്‍നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി മരിച്ചു
കണ്ണൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേളകം പൊയ്യമലയിലെ പാറേക്കാട്ടില്‍ റീന(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കേളകത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്ത് വരികയായിരുന്നു. മക്കൾ ജീവ, ജസ്റ്റീന. സംസ്‌കാരം കേളകം സെന്റ് മേരീസ് സൂനൂറോ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തി.
Read More » -
രാത്രി റോഡിൽ വയോധികയെ ബസ്സിടിച്ച് വീഴ്ത്തി, വീണ്ടും പല വാഹനങ്ങൾ ശരീത്തിലൂടെ കയറിയിറങ്ങി, ചതഞ്ഞരഞ്ഞ മൃതദേഹം കണ്ടെത്തിയത് പിറ്റേന്ന് രാവിലെ
ദേശീയപാതയിൽ പാലക്കാട് കണ്ണാടി മണലൂർ ബസ് സ്റ്റോപ്പിനു സമീപം വാഹനമിടിച്ചു മരിച്ച വയോധികയുടെ മൃതദേഹം വേറെയും വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞു. ഇന്നലെ പുലർച്ചെ 1.45ന് ഉണ്ടായ ദാരുണ സംഭവം പുറത്തറിഞ്ഞത് 8 മണിക്കൂറിനു ശേഷം. കണ്ണാടി മണലൂർ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85) മരിച്ചത്. ആദ്യം ഒരു ബസാണ് വയോധികയെ ഇടിച്ചു വീഴ്ത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ കാണപ്പെട്ടു. പിന്നീട് അതുവഴി പോയ ദേശീയപാതാ മെയിന്റനൻസ് ജീവനക്കാർ മനുഷ്യശരീരമാണെന്നു പോലും മനസ്സിലാകാതെ മൃതദേഹ അവശിഷ്ടങ്ങൾ രാവിലെ 9.30ന് റോഡരികിലേക്കു മാറ്റിയിട്ടു. പഞ്ചായത്ത് അംഗം കെ.എസ്.അനീഷും പരിസരവാസികളും ചേർന്നു നടത്തിയ പരിശോധനയിലാണ് അരക്കിലോമീറ്റർ അകലെ താമസിക്കുന്ന പൊന്നുക്കുട്ടിയുടെ (85) മൃതദേഹമാണെന്നു സംശയം ഉയർന്നത്. മകൻ എത്തി തിരിച്ചറിഞ്ഞു. കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമായത്. ഇടിച്ച ബസ് കണ്ടെത്താനായി അന്വേഷണം തുടരുകയാണ് പൊലീസ്. ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു…
Read More » -
ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞു; ഒരു ഗർഭിണി അടക്കം 11 പേർക്ക് പരിക്ക്
കോട്ടയം: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം ഫയര്‍ഫോഴ്സെത്തി റോഡില്‍ വെള്ളം ചീറ്റിച്ചു. മഴ പെയ്തതോടെ റോഡിലുണ്ടായിരുന്ന ഓയില്‍ പരന്ന് തെന്നലുണ്ടായതായിരിക്കാമെന്നാണ് കരുതുന്നത്.
Read More » -
റാന്നി കുറുമ്പൻമുഴിയിൽ നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു
പത്തനംതിട്ട: റാന്നി കുറുമ്പൻമുഴിയിൽ നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴാണ് ചെരിഞ്ഞത്. അണുബാധയാണ് കാരണമെന്നാണ് സംശയം. പ്രസവശേഷം അമ്മയാന ഉപേക്ഷിച്ചുപോയ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്രയും നാള്‍ പരിപാലിച്ചുപോന്നത്. കുറുമ്പന്‍മുഴിയില്‍ റബ്ബര്‍ തോട്ടത്തിലെ ചെരിവിലാണ് ആന പ്രസവിച്ചത്. ഉയര്‍ന്ന പ്രദേശത്തു നിന്ന് കുട്ടിയാന താഴേക്ക് വീഴുകയായിരുന്നു. തള്ളയാന ഉപേക്ഷിച്ചുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയാനയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫിസിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചത്. പ്രസവിച്ചയുടൻ അമ്മയിൽ നിന്ന് വേർപെട്ടുപോയ കുഞ്ഞിന് ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫുമൊക്കെയാണ് ആ കരുതൽ നല്‍കിയിരുന്നത്. ഡോക്ടർമാര്‍ നിർദേശിക്കും പോലെയായിരുന്നു ഭക്ഷണരീതി. ഒന്നരമണിക്കൂർ ഇടവിട്ട് പാല് കുടിപ്പിച്ചു.ഇളം വെയിൽ കൊള്ളിച്ചു.ലാക്ടോജനാണ് കൊടുത്തിരുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെയാണ് നോക്കിയിരുന്നത്. ഇടയ്ക്കവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ ആരെയും കണ്ടില്ലെങ്കിൽ വിളിയും ബഹളവുമൊക്കെയായിരുന്നു. ആ സ്നേഹ പരിചരണവും…
Read More » -
അതിരപ്പിള്ളിയിൽ വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ
തൃശൂര്‍: അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്കുപോസ്റ്റിന് സമീപം വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് തള്ളിയിട്ട് കട്ടപ്പ റോഡില്‍ നിന്നത് ഒന്നരമണിക്കൂറോളമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ സഞ്ചാരികളും പ്രദേശവാസികളും സ്ഥലത്ത് കുടുങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. അവധിദിനമായതിനാല്‍ അതിരപ്പിള്ളിയിലേക്ക് പോകാനെത്തിയ നിരവധി സഞ്ചാരികളാണ് റോഡില്‍ കുടുങ്ങി കിടന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി കട്ടപ്പ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം കട്ടപ്പ സ്വമേധയ കാടിനുള്ളിലേക്ക് കയറി പോവുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
Read More » -
തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണം അത്ര സ്മാർട്ട് അല്ല! സംഗീതജ്ഞൻ എംജി രാധാകൃഷ്ണന്‍റെ വീട്ടുമുറ്റവും ഇടിഞ്ഞു താഴ്ന്നു, മതിൽ തകർന്നു
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണം മൂലം സംഗീതജ്ഞൻ എംജി രാധാകൃഷ്ണന്‍റെ വീട്ടുമുറ്റവും ഇടിഞ്ഞു താഴ്ന്നു. വീട്ടു മതില്‍ തകരുകയും ചെയ്തു. മോഡൽ സ്കൂൾ മുതൽ ഭാരത് ഭവൻ വരെ നീളുന്ന റോഡിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെയാണ് മലയാളിയുടെ പാട്ടുവീടായ എംജി രാധാകൃഷ്ണന്‍റെ തിരുവനന്തപുരത്തുള്ള മേടയിൽ തറവാട് പുതുക്കിപ്പണിതത്. മതിലിനോട് തൊട്ട് സ്മാര്‍ട് സിറ്റി പദ്ധതിയിൽ പെടുത്തി റോഡ് നവീകരണം നടക്കുകയാണ്. ഓട കീറുമെന്ന് അറിഞ്ഞപ്പോൾ തന്നെ സൂക്ഷിച്ച് വേണമെന്ന് വീട്ടുകാര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍, മതിലിന്‍റെ ഓരം ചേര്‍ന്ന് മണ്ണ് മാന്തിപ്പോയി മിനിറ്റുകൾക്ക് അകം വലിയൊരു ശബ്ദത്തോടെ മതിൽ നിലം പൊത്തുകയായിരുന്നു. വീട്ടുമുറ്റം ഇടിഞ്ഞു താഴ്ന്നതോടെ അവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പോര്‍ച്ചും ഭാഗികമായി തകര്‍ന്നു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഒരു വശം കുഴിയിലേക്ക് വീണു വീണില്ല എന്നനിലയിലാണ് നിന്നത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് കുടുങ്ങിക്കിടന്ന കാറ് പുറത്തെടുത്തത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന…
Read More » -
ഉപതെരഞ്ഞെടുപ്പ്: റാന്നിയിലും മല്ലപ്പുഴശേരിയിലും എല്‍ഡിഎഫ് വിജയം
റാന്നി: ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് പുതുശേരിമല കിഴക്ക് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ അജിമോൻ പുതുശേരിമല 251 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത് ഒരു വോട്ടിന്. സിപിഐ സ്ഥാനാര്‍ഥി അശ്വതി പി. നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അശ്വതിക്ക് 201 വോട്ടും കോണ്‍ഗ്രസിലെ സുജ കുമാരിക്ക് 200 വോട്ടും ലഭിച്ചു. ബിജെപിക്ക് 106 വോട്ടുകളാണ് ലഭിച്ചത്.റാന്നിയിൽ വെറും 35 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.
Read More » -
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
തൊടുപുഴ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.പോണ്ടിച്ചേരിയില്‍നിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ – ഈരാറ്റുപേട്ട റോഡില്‍ ചാലമറ്റത്തിനു സമീപമാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം 50 ഓളം പേര്‍ ബസിലുണ്ടായിരുന്നു. ബസ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇന്ന് പുലർച്ചെയാണ് സംഭവം.
Read More » -
നവ കേരള സദസ്സിനായി ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് വിവാദമായതോടെ പൊലീസ് പിൻവലിച്ചു
കോട്ടയം: നവ കേരള സദസ്സിനായി ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് നോട്ടീസ് പിൻവലിച്ചത്. കടകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് പുതിയ അറിയിപ്പ്. നവ കേരള സദസ്സ് നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന വിശദീകരണത്തോടെയാണ് കടകൾ തുറക്കരുതെന്ന് ആദ്യം പൊലീസ് ഉത്തരവിട്ടത്. ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകൾ ഇന്ന് രാവിലെ 6 മുതൽ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു ആവശ്യപ്പെട്ടത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പൊലീസ് പറഞ്ഞിരുന്നു. ഈ നോട്ടീസാണ് വാര്‍ത്തയായതോടെ പൊലീസ് പിൻവലിച്ചത്.
Read More »