Local

  • കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കാല്‍ കഴുകാനിറങ്ങിയ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് മുങ്ങി മരിച്ചു

    തൃശൂര്‍: മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് (16) മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ. കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി: അനഘ.

    Read More »
  • പാതിരാത്രി മദ്യപിച്ചെത്തി യുവതിയുടെ അഴിഞ്ഞാട്ടം: അസഭ്യം പറഞ്ഞ് പൊലീസിനെ കയ്യേറ്റം ചെയ്ത 38കാരി ജയിലിലായി

         മദ്യപിച്ച് അഴിഞ്ഞാടുകയും പ്രദേശവാസികളെ പുലഭ്യം പറഞ്ഞ് കാല്‍ ഉയർത്തി ചവിട്ടുകയും പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തത സംഭവത്തില്‍ 38കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ രാമന്തളി പഞ്ചായത്ത് നിവാസിയായ റസീനയെയാണ് തലശ്ശേരി എസ് ഐ വി.വി ദീപ്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസംരാത്രി തലശ്ശേരി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എസ്‌ഐയ്ക്ക് നേരെയും ഇവര്‍ പരാക്രമം നടത്തി. സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുകയാണ് യുവതി മദ്യപിച്ച് കൂത്താടുന്നതിന്റെ ദൃശ്യങ്ങള്‍. അറസ്റ്റ് ചെയ്ത യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴിയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സ്ത്രീ മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമാന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • മുൻ വൈരാഗ്യത്തിന്റെ പേരിൽ രാത്രി മര്‍ദ്ദനമേറ്റ യുവാവിനെ രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം തൃക്കരിപ്പൂരില്‍

       കാഞ്ഞങ്ങാട്: ഇന്നലെ രാത്രി ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയാങ്കര നോര്‍ത്തിലെ ജനാര്‍ദ്ദനന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചക്രപാണി ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ സംശയമുള്ളതായി ബന്ധുക്കള്‍ പൊലീസിൽ പരാതിപ്പെട്ടു. ഇന്നലെ രാത്രി കൊയോങ്കരയില്‍ നടന്ന സൈക്കിള്‍ ഓട്ടത്തിനിടെ ഒരു സംഘം അഭിജിത്തിനെ അക്രമിച്ചിരുന്നു. തലക്ക് മരപ്പലക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ നടന്ന ഒരു ഗാനമേളയുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റ അഭിജിത്ത് പയ്യന്നൂരിലെ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിന് ശേഷം എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. അതിനിടയാണ് അഭിജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂർ കോളജ് മുൻ ഗോൾ കീപ്പറായിരുന്ന അഭിജിത്ത് മികച്ച ഫുട്‌ബോള്‍ താരമാണ്. ചന്തേര എസ് ഐ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്…

    Read More »
  • മലപ്പുറത്ത് തെരുവ് നായ ആക്രമണം; പതിനഞ്ചോളം പേര്‍ക്ക് പരുക്ക്, കാലിലും മുഖത്തുമാണ് കടിയേറ്റത്

    മലപ്പുറം: പുളിക്കലില്‍ പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആലുങ്ങല്‍, മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. മുന്നിയൂര്‍ കോളനിയിലെത്തിയ നായ മൂന്നു പേരെ കടിച്ച ശേഷം ചേവായൂര്‍ റോഡിലേക്ക് പോവുകയായിരുന്നു. കൂടുതല്‍ ആളുകള്‍ക്കും കാലിലും മുഖത്തുമാണ് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

    Read More »
  • തൃശ്ശൂരിൽ പതിനേഴുവയസുകാരൻ ക്ഷേത്ര കുളത്തിൽ വീണ് മുങ്ങി മരിച്ചു

    അയ്യന്തോൾ: തൃശ്ശൂരിൽ പതിനേഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗർ താമസിക്കുന്ന വല്ലച്ചിറ വീട്ടിൽ സുരേന്ദ്രൻ മകൻ 17 വയസുള്ള സിദ്ധാർത്ഥ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്. പടിക്കെട്ടിൽ നിന്നും സിദ്ധാർത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാർത്ഥ് വെള്ളത്തിൽ വീണതുകണ്ട് സുഹൃത്തുക്കൾ കുളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചളിയും പുല്ലും നിറഞ്ഞ കുളമായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

    Read More »
  • ഭാര്യയെ സംശയം, ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭർത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

       എറണാകുളം വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ചുറ്റികകൊണ്ടാണ്  തലക്കടിച്ച് കൊലപ്പെടുത്തിയത്. ചെമ്പറക്കി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്.  ഞായറാഴ്‌ച ഉച്ചയോടെയാണ് കൊല നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി. ഭാര്യയെക്കുറിച്ചുള്ള സംശയവും കുടുംബ വഴക്കുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.30 കാരനായ ഭര്‍ത്താവ് രജീഷാണ് 27കാരിയായ അനുവിനെ കൊല്ലപ്പെടുത്തിയത്. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ ഭര്‍ത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വര്‍ഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. .

    Read More »
  • റെയിൽ പാളത്തിലെത്തിയത് കൂട്ട ആത്മഹത്യക്ക്, മാതാവിനെയും 2 കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി പൊലീസ്

          കുടുംബ പ്രശ്‌നത്തെ തുടർന്ന് റെയിൽ പാളത്തിൽ കൂട്ട ആത്മഹത്യക്ക് എത്തിയ മാതാവിനെയും രണ്ട് കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി നീലേശ്വരം പൊലീസ്. നിയമപാലകരെത്തിയപ്പോൾ കണ്ടത് മക്കളെയും കെട്ടിപിടിച്ച് റെയിൽ പാളത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിനെയും കുട്ടികളെയും. കാസർകോട് ജില്ലയിലെ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടമ്മയെയും കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം പേരോലിലാണ് മാതാവും കൈകുഞ്ഞുങ്ങളും ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത്. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിലെ ജി.ഡി പൊലീസ് ചാർജിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരായ വിശാഖും വിനോദ് കുമാറും, പൊലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നിവരും കുതിച്ചെത്തി പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും വിശദമായ പരിശോധന നടത്തിയതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽ പാളത്തിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ…

    Read More »
  • ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി മിഠായി നൽകി വിളിച്ചുകൊണ്ടുപോയി, ഭാഗ്യത്തിന് കോളജ് വിദ്യാർത്ഥിനി കണ്ടു ഒച്ചവച്ചു

    ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇതര സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല.

    Read More »
  • കൂട്ടുകാരോടെത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 14-കാരന്റെ മരണത്തിൽ തേങ്ങലടക്കാനാവാതെ മാന്നാര്‍

    മാന്നാർ: കൂട്ടുകാരോടെത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 14-കാരന്റെ മരണത്തിൽ തേങ്ങലടക്കാനാവാതെ മാന്നാര്‍. ചെന്നിത്തല ഒമ്പതാം വാർഡ് ചെറുകോൽ കണ്ണാടി കിഴക്കേതിൽ സെബാസ്റ്റ്യന്റെയും മേരി ജാൻസിയുടെയും മകൻ ആൽബിൻ സെബാസ്റ്റ്യൻ (14) ആണ് അപ്രതീക്ഷിത അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഗ്രാമം മഠത്തിൽക്കടവ് ആറ്റിൽ കൂട്ടുകാരോടൊത്ത് കുളിക്കാൻ എത്തിയതായിരുന്നു ആൽബിൻ. കുളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് പോയി. ആൽബിനെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടികൂടി ആറ്റിൽ താണ ആൽബിന് എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിയ സെബാസ്റ്റ്യൻ, ജോസൻ സെബാസ്റ്റ്യൻ.  

    Read More »
  • കാസർകോട് വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ

    കാസർകോട്: കാസർകോട് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം.

    Read More »
Back to top button
error: