LocalNEWS

പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെത്തിയ മരുമകൻ ഭാര്യാപിതാവിനെ കുത്തിപ്പരിക്കേച്ചു, തടയാനെത്തിയ ഭാര്യാമാതാവിനും പരിക്ക്

ഇടുക്കി: പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു. കരിമ്പന്‍ സ്വദേശി രതിഷ് (39) ആണ് ഭാര്യാ പിതാവ് അനിയൻ എന്നരാജശേഖരനെ കുത്തിപ്പരിക്കേല്പിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പഗിരി കിഴക്കേപ്പറമ്പില്‍ രാജശേഖരന്‍ (അനിയന്‍-60) കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജശേഖരനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ഓമനയ്ക്കും പരിക്കേറ്റു.

Signature-ad

രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15-ദിവസം മുമ്പാണ് രണ്ട് കുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലേക്ക് ഭാര്യ രാഖിയെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പറഞ്ഞു. കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പലതവണ തന്നെ വിളിച്ച് പറഞ്ഞിരുന്നതായും രാഖി നല്‍കിയ പരാതിയില്‍ പറയുന്നു.

Back to top button
error: