Local
-
ലൈഫ് പദ്ധതിയില്‍ അവഗണിച്ചു, വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
പേരാമ്പ്ര: ചെറുവണ്ണൂരില്‍ ലൈഫ് പദ്ധതിയില്‍ തങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ച് വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കക്കറമുക്ക് റോഡില്‍ കുതിരപ്പെട്ടി ഭാഗത്ത് കുന്നത്ത് മീത്തല്‍ ഷെര്‍ലി (46) ആണ് പത്ത് വയസ്സുകാരനായ മകനോടൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയത്. അർഹരെ തഴഞ്ഞ് ലൈഫ് ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയതായി ഷെര്‍ലി ആരോപിച്ചു. ഗ്രാമപഞ്ചായത്തില്‍ മെച്ചപ്പെട്ട വീടുള്ളവര്‍ക്കും ജോലിയുള്ളവര്‍ക്കും ജോലിയുള്ള മക്കളുള്ളവര്‍ക്കും ആദ്യപരിഗണന നല്‍കി. എന്നാൽ, തന്നെയും മറ്റുള്ളവരെയും പിന്തള്ളി തന്റെ വയസ്സ് കുറച്ചാണ് പട്ടികയിൽ കാണിച്ചിരിക്കുന്നതെന്നും ലൈഫ് പദ്ധതിക്ക് പരിഗണിക്കുമ്പോള്‍ വയസ്സും ഒരു ഘടകമായതിനാല്‍ അതും തനിക്ക് പ്രതികൂലമായെന്നും ഷെര്‍ലി പറഞ്ഞു. 15 വര്‍ഷത്തോളമായി വീടിന് അപേക്ഷിച്ച് അധികൃതരുടെ പിന്നാലെ നടക്കുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ വീട് അനുവദിച്ചുകിട്ടിയില്ലെന്നും ഇവർ ആരോപിച്ചു. ബാങ്കില്‍നിന്ന് ലോണെടുത്ത് സ്ഥലം വാങ്ങുകയായിരുന്നു. അത് ജപ്തിനടപടികള്‍ വരെയെത്തി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവർ…
Read More » -
18 കാരിയായ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി, ബന്ധുവായ യുവാവ് അറസ്റ്റില്‍
ഓയൂര്‍ (കൊല്ലം): കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധു കോട്ടുക്കല്‍ അജിതാ ഭവനില്‍ ശരതി (27) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിസാസ്പദമായ സംഭവം. കൊല്ലം എസ്.എന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി, ഓടനാവട്ടം കളപ്പില കാവേരിഭവനില്‍ (ചരുവിള പുത്തന്‍വീട്) സാബു-സീമ ദമ്പതികളുടെ മകള്‍ കാവേരിയെ(18) മരുതമണ്‍പള്ളിയിലെ വാടക വീട്ടിലെ കിടക്ക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൂയപ്പള്ളി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് മുന്‍പ് ശരത് ഫോണില്‍ വിളിച്ചിരുന്നതായി കണ്ടെത്തി. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാവേരിയും ശരത്തുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരും തമ്മില്‍ വിവാഹിതരാകാനായി തീരുമാനിച്ചിരുന്നുവെന്നും പറയുന്നു. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാവേരി മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ട ശരതും കാവേരിയുമായി വഴക്കുണ്ടാക്കുകയും…
Read More » -
12 കാരൻ ബൈക്കോടിച്ചു, പിതാവിന് പതിമൂന്നായിരത്തി അഞ്ഞൂറു രൂപ പൊലിസ് പിഴ ചുമത്തി
ഇരിട്ടി: പന്ത്രണ്ടുകാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കി പൊലിസിൻ്റെ ശിക്ഷ. ആറളം പൊലിസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ കക്കോടിലെ താഴെക്കാട്ട് യോഹന്നാനിൽ നിന്നും പതിമൂവായിരത്തി അഞ്ഞൂറു രൂപ പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്.ഐ വി.വി.ശ്രീജേഷിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടർന്ന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്ത് പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനൽകുകയും ചെയ്തു.
Read More » -
(no title)
സംസ്ഥാനത്ത് വെള്ളിവരെ വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യത സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മലയോര പ്രദേശങ്ങളിലും മഴ തുടരുന്നു. വെള്ളിവരെ വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം ഒഡിഷ, ഛത്തീസ്‌ഗഢ് മേഖലയിലൂടെ സഞ്ചരിച്ച് ചൊവ്വയോടെ തീവ്ര ന്യൂനമർദമാകും. തെക്കൻ മഹാരാഷ്ട്ര തീരംമുതൽ കർണാടക തീരംവരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണം. ചൊവ്വ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലയിൽ ജാഗ്രത തുടരണം. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. നിലവിൽ 254 ക്യാമ്പിലായി 11,229 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെ 48 വീട് പൂർണമായും 390 വീട് ഭാഗികമായും തകർന്നു.
Read More » -
കർഷകൻ കുളത്തിൽവീണ് മരിച്ചു, മീനുകൾക്ക് തീറ്റകൊടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു
സുൽത്താൻ ബത്തേരി: മത്സ്യക്കർഷകൻ കുളത്തിൽവീണ് മരിച്ചു. ചീരാൽ താഴത്തൂരിലെ തുമ്പിക്കാട് ജയപ്രകാശാണ് (55) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ വീടിനുസമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്. ഭാര്യ ചന്ദ്രികയോടൊപ്പം മീനുകൾക്ക് തീറ്റകൊടുക്കാൻപോയ ജയപ്രകാശ് അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ചന്ദ്രികയുടെ നിലവിളികേട്ട് പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി ജയപ്രകാശിനെ മുങ്ങിയെടുത്ത്, ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: യഥു, ആതിര.
Read More » -
റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രികർക്ക് ദാരുണാന്ത്യം, ഇന്നലെ അങ്കമാലിയിലും സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ ഉടമയുടെ ജീവൻ പൊലിഞ്ഞു
കേരളത്തിലെ ദേശിയ പാതകൾ ഉൾപ്പടെ പ്രധാന നിരത്തുകളെല്ലാം കുണ്ടും കഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്നിട്ട് മാസങ്ങളായി. റോഡുകളിലെ അഗാധഗർത്തങ്ങളിൽ വീണ് പലർക്കും ഒരുണാന്ത്യം സംഭവിച്ചിട്ടും അധികതർക്ക് അനക്കമില്ല. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ദേശിയ പാതയിൽ യുവാവിൻ്റെ ജീവൻ പൊലിഞ്ഞത്. ഇന്നലെ അങ്കമാലി ദേശീയപാതയിലെ ഭീമൻ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്കും ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ എ.എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ് രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കനത്ത മഴയിൽ വെള്ളം കെട്ടി കിടന്നതിനാൽ കുഴി…
Read More » -
ദീപക്കിൻ്റെ തിരോധാനം, ഡിവൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
നാദാപുരം: കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മേപ്പയ്യൂർ സ്റ്റേഷനിലെ സി.ഐ കെ.ഉണ്ണികൃഷ്ണൻ ഉൾപ്പെടെ പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ജൂൺ 6നാണ് ദീപക്കിനെ കാണാതായത്. തുടർന്ന് ജൂലൈ 9തിന് ബന്ധുക്കൾ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജൂലൈ 17ന് തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ദീപക്കിൻ്റെതാണെന്നു കരുതി ബന്ധുക്കൾക്ക് വിട്ടു നൽകി സംസ്കരിക്കുകയായിരുന്നു. പിന്നീടാണ് ഡി.എൻ.എ ഫലം വന്നപ്പോൾ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്നിരിക്കര സ്വദേശി ഇർഷാദിൻ്റെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് കിട്ടിയ വിവരമാണ് ഇതിലേക്ക് വെളിച്ചം വീശിയത്. ദീപക്കിൻ്റെ അമ്മ ശ്രീലത തൻ്റെ മകൻ്റെ മൃതശരീരമല്ലെന്ന് അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ഡി.എൻ.എ ഫലം വരാതെ മൃതദേഹം സംസ്കരിക്കാൻ വിട്ടു കൊടുത്തത് പോലീസിൻ്റെ അനാസ്ഥയാണെന്ന ആരോപണവുമായി…
Read More » -
ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു
ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയും തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും കുടുംബവും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ച് ഒടുവിൽ വഴി തെറ്റി കാർ തോട്ടിലേയ്ക്കു മറിഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലാണ് സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് കാർ ഓടിച്ചത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈ്പ്പാസിൽ എത്തുകയായിരുന്നു. തുടർന്ന് കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിയുകയായിരുന്നു. ഈ സമയം സമീപവാസികൾ ചേർന്ന് വടം ഇട്ടു കൊടുത്ത് വലിച്ച് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി പുറത്തെടുത്തു. തുടർന്നു ഇവരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു. ഈ വീട്ടിൽ നിന്നും അപകടത്തിൽപ്പെട്ടവർക്ക് ധരിക്കാനുള്ള വസ്ത്രം അടക്കം നൽകി. ഈ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ഇവിടെ നിന്നും ബന്ധുക്കളോടൊപ്പം നാട്ടിലേയ്ക്ക്…
Read More » -
യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു, ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു, പൊലീസ് അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍, ഇടയ്‌ക്കോട് കാവുവിള വീട്ടില്‍ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകള്‍ ഷീന(34)യാണ് ഭര്‍ത്താവിന്റെ വീടായ പവിത്രേശ്വരം വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്കു പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരിയുടെ ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍ദിക്കുമായിരുന്നുവെന്നാണ് ഷീനയുടെ ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ മുന്നിൽവച്ചു പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു. സംഭവത്തില്‍ ഷീനയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുകയും പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ്, പുത്തൂര്‍ ഐ.എസ്.എച്ച്.ഒ ജി. സുഭാഷ്‌കുമാര്‍, എസ്.ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു പ്രവേശിപ്പിച്ചു. ഷീനയുടെ ഭര്‍ത്താവ് രാജേഷ് സൗദിയിലാണ്. 3 മാസം…
Read More » -
ഗ്രാമപഞ്ചായത്തിലെ ഡ്രൈവറെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് അകാരണമായി മര്‍ദ്ദിച്ചു, പഞ്ചായത്ത് കമ്മറ്റിയില്‍ ബഹളം; ആറന്മുള പൊലീസ് കേസെടുത്തു
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഡൈവര്‍ ജിജി എന്ന സേവ്യറിനെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജു കോഴഞ്ചേരിയിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം പൊയ്യാനില്‍ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. ഇതേച്ചൊല്ലി പഞ്ചായത്ത് കമ്മറ്റിയില്‍ രൂക്ഷമായ വാഗ്വാദം നടന്നു. വൈസ് പ്രസിഡന്റ് ഫോണില്‍ ജിജിയെ വിളിച്ച് പഞ്ചായത്ത് ജീപ്പില്‍ കോഴഞ്ചേരിയിലേക്ക് വരുത്തുകയായിരുന്നു. വണ്ടി വരാന്‍ വൈകി എന്നു പറഞ്ഞാണ് ഡ്രൈവറെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജു പഞ്ചായത്ത് ജീപ്പിനുള്ളില്‍ കയറി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ വൈസ് പ്രസിഡന്റും ഭര്‍ത്താവും തങ്ങളുടെ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് ആറന്മുള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഈ സംഭവം ഗ്രാമ പഞ്ചായത്ത് കമ്മറ്റിയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ജീവനക്കാരും പ്രതിഷേധത്തിലാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് സജു മദ്യപിച്ച് ഗ്രാമപഞ്ചായത്ത് കമ്മറ്റി നടന്നുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ കയറിച്ചെന്നു ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. പഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്കിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണവും ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. വൈസ്…
Read More »