Local
-
അട്ടപ്പാടിയില്‍ അടിതെറ്റി റോഡിലേക്ക് വീണ് കാട്ടാനക്കുട്ടി ചെരിഞ്ഞു
അഗളി: അട്ടപ്പാടി ചുരത്തില്‍ ഒന്‍പതാംവളവിന് സമീപം അടിതെറ്റിവീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ചുവയസുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. മുകളിലത്തെ റോഡില്‍നിന്ന് അടിതെറ്റി പാറയിലൂടെ താഴത്തെറോഡിന് സമീപം പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇതുവഴിപോയ ബസിലെ യാത്രക്കാരാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയില്‍ കണ്ടത്. യാത്രക്കാരനായ ഷിബുസിറിയക് ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. മണ്ണാര്‍ക്കാട് വനംറേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാനകളുള്ള കൂട്ടമുണ്ട്. ഈ കൂട്ടത്തിലെ കുട്ടിയാണ് അടിതെറ്റിവീണ് ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ടുനിന്ന് ക്രെയിന്‍ കൊണ്ടുവന്ന് ജഡം ലോറിയില്‍ക്കയറ്റി ആനമൂളിയിലുള്ള മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. തൃശ്ശൂരില്‍നിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സമീപത്തെ വനത്തില്‍ ദഹിപ്പിച്ചു.
Read More » -
കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി, ദയാവധം നടത്തി
കണ്ണൂര്‍: പേയിളകിയ പശുവിനെ ദയാവധം നടത്തി. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേയിളകിയത്. പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയതിനെ തുടര്‍ന്ന് ചാകുന്നത്. ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കാണുന്നത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു ദിവസമായി ഈ പശു പരാക്രമം നടത്തിയിരുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് പശുവിനെ കെട്ടിയിട്ടത്. നേരത്തെ കെട്ടിയിട്ടു വളര്‍ത്തുന്ന രണ്ടു പശുക്കളാണ് പേവിഷബാധ ബാധിച്ച് ചത്തത്.
Read More » -
കായംകുളത്ത് നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു
കായംകുളം: വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് കൊല്ലാകുറ്റി പടീറ്റതില്‍ ഷൗക്കത്തിന്റെ വീട്ടിലെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. രണ്ട് ആടിനെയും 15 ഓളം കോഴികളെയുമാണ് കടിച്ചുകൊന്നത്. നൈലോണ്‍ വലകള്‍ ചാടിക്കടന്നാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് സമീപത്തെ പള്ളിയില്‍ വന്നവര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ കടന്നുകളഞ്ഞു.
Read More » -
ആസിഫ് അലിയെ ശുചിത്വ അംബാസഡറാക്കിയത് അറിഞ്ഞില്ല, വിമര്‍ശനം; തീരുമാനം പിന്‍വലിച്ചു
തൊടുപുഴ: നഗരസഭയുടെ ശുചിത്വ അംബാസഡറായി സിനിമാതാരം ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിന്‍വലിച്ചു. ആസിഫിനെ അംബാസഡറാക്കിയത് കൗണ്‍സിലോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോ, സ്റ്റിയറിങ് കമ്മിറ്റിയോ അറിഞ്ഞില്ലെന്നാണ് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതേതുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടത്തുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി തൊടുപുഴ സ്വദേശികൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പോലും പോസ്റ്റര്‍ കണ്ടാണ് വിവരം അറിഞ്ഞതെന്നാണ് വിമര്‍ശനം. എന്നാല്‍, ഈ പോസ്റ്റര്‍ കണ്ടപ്പോഴാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പോലും വിവരം അറിയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സ്വച്ഛ് അമൃത് മഹോത്സവ് റാലിയിലെ ബാനറില്‍നിന്ന് ആസിഫ് അലിയുടെ ചിത്രം നീക്കംചെയ്തു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രത്യേക അജന്‍ഡയായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.
Read More » -
കോട്ടയത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കയറി തെരുവുനായ കടിച്ചു
കോട്ടയം: പാമ്പാടി നൊങ്ങലില്‍ വീട്ടമ്മയടക്കം അഞ്ചുപേരെ തെരുവുനായ കടിച്ചു. ആക്രമിക്കാനെത്തിയ നായയെ കണ്ട് ഓടി വീടിനുള്ളിലേക്ക് കയറിയ വീട്ടമ്മയെ വീടിനുള്ളില്‍ കടന്നാണ് കടിച്ചത്. അയല്‍വാസികളായ നാലു പേരെക്കൂടി കടിച്ച നായ പിന്നീട് ചത്തു. പേവിഷബാധ സംശയിക്കുന്നതിനാല്‍ കടിയേറ്റര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികല്‍സ തേടി. പത്തനംതിട്ട ഏഴംകുളത്ത് വാക്‌സിനെക്കുന്നതിനിടെ ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടറെ തെരുവുനായ കടിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരിയില്‍ തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തൃത്താലയിലും നായ കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു.
Read More » -
വില കയറിയതോടെ കള്ളമാര്‍ക്ക് കപ്പക്കമ്പം കലശലായി
കോട്ടയം: ജില്ലയുടെ മലയോര മേഖലയിലെ ചെറുകിട കര്‍ഷകരുടെ കപ്പത്തോട്ടങ്ങളില്‍ മോഷണം വ്യാപകമായി. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയുടെ പുരയിടത്തില്‍ നിന്ന് 20 മൂട് കപ്പ മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 25 മൂട് കപ്പയാണു നട്ടിരുന്നതെന്നും മൂപ്പെത്തും മുന്‍പേയാണ് കപ്പ പറിച്ചതെന്നും കര്‍ഷകന്‍ മൂത്തേടത്ത് ചാക്കോ പറഞ്ഞു. 20 രൂപയില്‍നിന്നു കപ്പ വില 45 മുതല്‍ 50 രൂപ വരെ എത്തിയതോടെയാണു കള്ളന്മാര്‍ കപ്പയുടെ പിന്നാലെക്കൂടിയത്. റോഡിനോടു ചേര്‍ന്നുള്ള പറമ്പുകളില്‍ രാത്രി വാഹനത്തിലെത്തി കപ്പ പറിച്ച് കിഴങ്ങെടുത്തു കടന്നുകളയുകയാണു പതിവ്. ചിലയിടങ്ങളില്‍ നിന്നു വാഴക്കുലകളും തേങ്ങയും കാണാതായിട്ടുണ്ട്. ഒരു മൂട് കപ്പയില്‍ നിന്നു ശരാശരി രണ്ട് കിലോ വരെ കിഴങ്ങ് ലഭിക്കുമെന്നാണു കണക്ക്. അതിനിടെ, മുണ്ടക്കയം ടൗണിന് അടുത്തു കഴിഞ്ഞദിവസം കര്‍ഷകര്‍ കള്ളനെ കൈയ്യോടെ പിടികൂടി. ഓണത്തിന് ഒരു ദിവസം മുന്‍പാണു കപ്പ നഷ്ടപ്പെട്ടത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനു നാട്ടുകാരും കൂടി. തുടര്‍ന്നു പൈങ്ങണ മദ്യവില്‍പന ശാലയ്ക്കു മുന്‍പില്‍ കപ്പ…
Read More » -
വാക്‌സിനേഷന്‍ ക്യാംപിനിടെ ഡോക്ടറുടെ സഹായിക്ക് നായയുടെ കടിയേറ്റു
കടുത്തുരുത്തി: വളര്‍ത്തുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാംപിനിടെ ഡോക്ടറുടെ സഹായിക്കു നായയുടെ കടിയേറ്റു. പരുക്കേറ്റ കെഎസ് പുരം മങ്ങാട് മൂക്കന്‍ ചാത്തിയില്‍ രാജുവിനെ (50) കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7നു കടുത്തുരുത്തി ചിത്താന്തിയിലാണു സംഭവം. ക്യാംപില്‍ എത്തിച്ച നായയ്ക്കു കുത്തിവയ്പു നല്‍കുന്നതിനിടെ രാജുവിന്റെ ഇടതുകയ്യില്‍ കടിക്കുകയായിരുന്നു.
Read More » -
തലശ്ശേരിയിലും കൊയിലാണ്ടിയിലും ലോറി അപകടം, രണ്ട് ജീവനുകൾ പൊലിഞ്ഞു
നിരത്തുകൾ ചോരക്കളങ്ങളായി മാറുകയാണ്. പ്രതിദിനം എണ്ണമറ്റ ജീവനുകളാണ് വാഹനാപകടങ്ങിൽ പെട്ട് പെരുവഴികളിൽ പൊലിഞ്ഞു പോകുന്നത്. തലശ്ശേരിയിലും കൊയിലാണ്ടിയിലും നടന്ന വാഹനാപകടങ്ങളിൽ രണ്ടു പേരാണ് ഇന്ന് ദാരുണമായി മരണപ്പെട്ടത്. കൊയിലാണ്ടിയിൽ ലോറി തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദാണ് (21) മരിച്ചത്. ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കിന് മുന്നിൽ മറ്റൊരു വാഹനം പെട്ടെന്ന് നിർത്തിയ പ്പോൾ ബൈക്കും പെട്ടെന്ന് നിർത്തേണ്ടി വന്നു. ഈ സമയത്ത് റോഡിലേക്ക് തെറിച്ചു വീഴുകയും പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച മുഫീദിന്റെ പിതാവ്: റഫീഖ്. മാതാവ് : ജസീല. സഹോദരങ്ങൾ: അഫീഫ്, ആഷിഫ് തലശ്ശേരി: സൈദാർപള്ളിക്ക് സമീപം ലോറി തട്ടി പൊന്ന്യം പാലത്ത് താമസിക്കുന്ന പടിക്കൽ നാസർ (60) മരണപ്പെട്ടു.…
Read More » -
ഇടുക്കി തങ്കമണിയിലെ അമ്പലമേട്ടിൽ 2 യുവാക്കൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു
ഇടുക്കി ജില്ലയിലെ കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുൺ (40) എന്നിവരാണ് മരിച്ചത്. അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി എടുക്കുന്ന ഇരുവരും വൈകിട്ട് പണി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനായി ഇറങ്ങുന്നതിനിടയിൽ കാൽ വഴുതിവീണതാകാം അപകടകാരണം. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു എന്നും സമീപവാസികൾ പറയുന്നു. ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് എത്തി എങ്കിലും ഇതിന് മുൻപ് തന്നെ ഇരുവരെയും പുറത്തെടുത്തിരുന്നു. തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Read More » -
റെയിൽവെ ട്രാക്കിൽ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച പുരുഷനും രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയും ട്രയിന്‍തട്ടി മരിച്ചു
കൊല്ലം ചെങ്കോട്ട ബ്രോഡ്ഗേജ് പാതയില്‍ ആവണീശ്വരം സ്റ്റേഷനില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു.വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ റഹീംകുട്ടി, കുന്നിക്കോട് സ്വദേശിനി സജീന എന്നിവരാണ് മരിച്ചത്. അശ്രദ്ധമായി ട്രാക്കിൽ വീണ ഫോൺ എടുക്കുന്നതിനിടെയാണ് അപകടം. റഹീംകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജീനെയും ട്രെയിൻ ഇടിക്കുകയായിരുന്നു. കൊല്ലം ആവണീശ്വരത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ഉച്ചയ്ക്ക് ശേഷം 2.30 ഓടെയായിരുന്നു അപകടം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും അശ്രദ്ധമായി റെയിൽവേ ട്രാക്കിൽ മൊബൈല്‍ ഫോണ്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് റഹീംക്കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നത് .രണ്ടാമത്തെ ട്രാക്കില്‍ എത്തിയ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. ട്രാക്കില്‍ വച്ച് തന്നെ തീവണ്ടിയിടിച്ച് സജീന മരണപ്പെട്ടു. കാല്‍പാദം അറ്റുപോയ റഹീംകുട്ടി കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വച്ചാണ്…
Read More »