കടുത്തുരുത്തി: വളര്‍ത്തുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാംപിനിടെ ഡോക്ടറുടെ സഹായിക്കു നായയുടെ കടിയേറ്റു. പരുക്കേറ്റ കെഎസ് പുരം മങ്ങാട് മൂക്കന്‍ ചാത്തിയില്‍ രാജുവിനെ (50) കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 7നു കടുത്തുരുത്തി ചിത്താന്തിയിലാണു സംഭവം. ക്യാംപില്‍ എത്തിച്ച നായയ്ക്കു കുത്തിവയ്പു നല്‍കുന്നതിനിടെ രാജുവിന്റെ ഇടതുകയ്യില്‍ കടിക്കുകയായിരുന്നു.