Local

  • പാചകത്തിനിടെ ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പിടിച്ചു

    മലപ്പുറം: പാചകം ചെയ്തു കൊണ്ടിരിക്കെ സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പടര്‍ന്നു. ബുധനാഴ്ച രാവിലെ 7 മണിയോടെ മലപ്പുറം കാളമ്പാടി മുരിങ്ങിക്കല്‍ ഉസ്മാന്റെ വീട്ടിലാണ് തീ പിടിച്ചത്. അടുക്കളയില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയും മലപ്പുറം അഗ്‌നിശമന വിഭാഗത്തില്‍ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു റെഗുലേറ്റര്‍ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കള്‍ കത്തികൊണ്ടിരിക്കുകയായിരുന്നു. ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടര്‍ വീടിനു പുറത്തെത്തിച്ചു പരിശോധിച്ചപ്പോള്‍ സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഘടിപ്പിക്കുന്ന ഭാഗത്തു ചോര്‍ച്ച കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടുകാര്‍ ഇന്നലെ മാറ്റി വച്ച പുതിയ സിലിണ്ടറിനാണു തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും കത്തി നശിച്ചു. സിലിണ്ടറിനു ചുറ്റും ഒരു പരിധിയില്‍ കൂടുതല്‍ ചൂടുണ്ടായാല്‍ ഉഗ്രശബ്ദത്തോടെ വീട് മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേല്‍ക്കാത്ത ആശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും.        …

    Read More »
  • സ്‌റ്റോപ്പില്‍ നിര്‍ത്താത്ത ബസ് നടുറോഡില്‍ നെഞ്ചുവിരിച്ച് തടഞ്ഞ് പ്രിന്‍സിപ്പല്‍

    മലപ്പുറം: സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തി. കരിങ്കല്ലത്താണി താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പലും പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ പിടികൂടിയത്. ബസ് തടയുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. കാണികളില്‍ ഒരാള്‍ പകര്‍ത്തിയ രംഗങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.  

    Read More »
  • മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് 3 തൊഴിലാളികള്‍ക്കു പരുക്ക്

    കോഴിക്കോട്: ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു. 3 തൊഴിലാളികള്‍ക്കു പരുക്ക്. ആരുടെയും പരുക്ക് സാരമുള്ളതല്ല. പുലര്‍ച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. 17 നു വൈകിട്ട് മീന്‍പിടിക്കാന്‍ പോയ അല്‍ നഹീം ബോട്ടിലാണു കപ്പല്‍ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതില്‍ 11 പേര്‍ ബംഗാള്‍ സ്വദേശികളും 2 തമിഴ്‌നാട് സ്വദേശികളുമാണ്. ഗ്ലോബല്‍ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.  

    Read More »
  • ബസില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ തിരിഞ്ഞുനോക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

    കുണ്ടറ: ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താനോ പരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാനോ ശ്രമിക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. വിദ്യാര്‍ഥി പുറത്തേക്കു വീണെന്നു സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയി. 20 നു വൈകിട്ട് 4.15 നു എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ സുനിലിന്‍െ്‌റ മകന്‍ നിഖില്‍ സുനിലി (14) നാണ് പരുക്കേറ്റത്. സ്‌കൂള്‍ വിട്ടശേഷം കൊട്ടാരക്കരയില്‍ നിന്നുള്ള കരുനാഗപ്പള്ളി ബസില്‍ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസില്‍ നിഖിലും സുഹൃത്തുക്കളും വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ നിഖില്‍ വാതില്‍ തുറന്നു പുറത്തേക്കുവീണു. വീഴ്ചയില്‍ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും സാരമായി പരുക്കേറ്റു. നിഖില്‍ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബഹളം വച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടര്‍ന്നു.…

    Read More »
  • തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    പാലക്കാട്: തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. പട്ടാമ്പി ഫയര്‍ഫോഴ്സ് വീട്ടിലെത്തിയാണ് തീയണച്ചത്.  

    Read More »
  • ”വനിതാ കണ്ടക്ടര്‍ മോശമായി സംസാരിച്ചു; ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചു”

    കൊല്ലം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് പരാതി. വനിതാ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാം ആണ് പുനലൂര്‍ ഡിവൈ.എസ്.പിക്കും കെ.എസ്.ആര്‍.ടി.സി എം.ഡിക്കും പരാതി നല്‍കിയത്. കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് തെങ്കാശിക്ക് പോയ ബസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ബസില്‍ യാത്രക്കാരോടു വനിതാ കണ്ടക്ടര്‍ അതിരുവിട്ടു തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടു പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.          

    Read More »
  • ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പത്താമത് ബിരുദാന ചടങ്ങ് നടന്നു

      തിരുവനന്തപുരം: മാനവരാശി മുഴുവൻ സുഖത്തോടും സന്തോഷത്തോടും ജീവിക്കാനാണ് കേരള ആരോഗ്യ സർവകലാശാല ആഗ്രഹിക്കുന്നതെന്നും ഇതിലേക്ക് ജനങ്ങളെ നയിക്കാൻ യുവ ഡോക്ടർമാർക്ക് കഴിയട്ടെ എന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു. ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒാഫ് മെഡിക്കൽ സയൻസസിന്റെ 10-ാമത് ബിരുദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കൊവിഡ് മഹാമാരിയെ അവഗണിച്ച് ആതുരശുശ്രൂഷാ രംഗത്ത് പുതിയ കാൽവയ്പ് നടത്തിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. ബിരുദദാനചടങ്ങിൽ പങ്കെടുത്ത 87 പേരും കൊവിഡ് മഹമാരി സമയത്ത് അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൌണിലായപ്പോൾ ഗവർണറോട് പ്രത്യേക അനുമതി വാങ്ങി ആരോഗ്യ സവകലാശാല അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ളാസുകളും പ്രാക്ടിക്കലും നടത്തി. ഓൺലൈൻ ക്ളാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ നിങ്ങൾ രോഗത്തോടും പരീക്ഷയോടും ഒരുപോലെ പോരാടി. സിലബസിലില്ലാത്ത മഹാമാരിയോട് യുദ്ധം ചെയ്തു. രണ്ടിലും അവർ വിജയിച്ചു. യഥാർത്ഥ ഹീറോകളാണിവർ. ഈ നേട്ടത്തിന്…

    Read More »
  • നായ്ക്കളെ കണ്ട് ഭയന്നോടിയ പശു സ്‌കൂട്ടറില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരന്റെ കാലൊടിഞ്ഞു

    കാസര്‍ഗോഡ്: തെരുവ് നായകളെ കണ്ട് ഭയന്നോടിയ പശു സ്‌കൂട്ടറില്‍ ഇടിച്ച് മറിഞ്ഞ് യാത്രക്കാരനായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കാലൊടിഞ്ഞു. പെര്‍ള വിമല്‍ കോംപ്ലക്‌സിലെ താമസക്കാരനും കാസര്‍ഗോഡ് ഡിപ്പോയിലെ കണ്ടക്ടറുമായ സദാശിവ നായകി (53)നാണ് പരുക്കേറ്റത്. പെര്‍ളയില്‍ നിന്ന് സ്‌കൂട്ടറില്‍ കാസര്‍ഗോട്ടേക്കു പോകുന്നതിനിടെ ഉക്കിനടുക്ക മെഡിക്കല്‍ കോളജ് റോഡിലെ ബഡുത്തടുക്ക യില്‍ ഇന്നലെ രാവിലെ അഞ്ചരയോടെയാണ് സംഭവം. തെരുവ് നായ്ക്കൂട്ടം പശുക്കളെ ഓടിച്ചു വരികയായിരുന്നു. നായ്ക്കളുടെ അക്രമം ഭയന്ന് റോഡിനു കുറുകെ ഓടിയ പശു സ്‌കൂട്ടറിലിടിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സദാശിവ നായക്കിന്റെ ദേഹത്ത് സ്‌കൂട്ടറും വീണു. അതിരാവിലെ ആയതിനാല്‍ റോഡില്‍ വേറെ വാഹനമോ സഹായത്തിന് ആളുകളെയോ കിട്ടാത്തതിനാല്‍ വേദന സഹിച്ച് അതേ സ്‌കൂട്ടറില്‍ കിലോമീറ്റര്‍ താണ്ടി കാസര്‍കോട് ഡിപ്പോയിലേക്ക് എത്തുകയായിരുന്നു. ഡിപ്പോയിലേക്ക് എത്തുമ്പോഴേക്കും വലതുകാല്‍ നീരു വന്നിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. എക്‌സറേ എടുത്തപ്പോള്‍ ക്ഷതം സംഭവിച്ചതായി കണ്ടെത്തി. എല്ലുരോഗ വിദഗ്ധന്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍…

    Read More »
  • പോലീസ് ജീപ്പ് കണ്ട് ഓടിയ ജില്ലാ പഞ്ചായത്തംഗത്തെ ഒടുവില്‍ കുളത്തില്‍നിന്ന് കണ്ടുകിട്ടി!

    തിരുവനന്തപുരം: പോലീസ് ജീപ്പ് നിര്‍ത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷന്‍ അംഗം വെള്ളനാട് ശശിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി വൈകി കോട്ടവിളയിലെ കുളത്തില്‍ നിന്ന് കണ്ടെത്തി. പിന്നീട് വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തി. ഞായര്‍ വൈകിട്ട് അഞ്ചോടെയാണു സംഭവങ്ങളുടെ തുടക്കം. കോട്ടവിളയിലെ പുരയിടത്തില്‍ നില്‍ക്കുന്നതിനിടെ ആണ് സമീപത്തെ റോഡില്‍ പോലീസ് ജീപ്പ് നില്‍ക്കുന്നത് കണ്ടതെന്ന് ശശി പറഞ്ഞു. രണ്ട് വാറന്‍ഡ് ഉള്ളതിനാല്‍ തന്നെ പിടികൂടാന്‍ ആണ് പോലീസ് വരുന്നത് എന്ന് കരുതി സമീപത്തെ കാടുപിടിച്ച വസ്തുവിലേക്ക് ഓടി. പിന്നീട് സമീപത്തെ ഒരു വീട്ടില്‍ എത്തി. തിരികെ വരുന്നതിനിടെ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായി ബോധരഹിതനായി കാടുപിടിച്ച പുരയിടത്തില്‍ വീണതായി ശശി പറഞ്ഞു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബോധം വീണ ശേഷം സമീപത്തെ ആറ്റില്‍ പോയി വസ്ത്രം കഴുകി തിരികെ നടക്കുന്നതിനിടെ ആണ് കാല്‍വഴുതി കുളത്തില്‍ വീണതെന്ന് ശശി…

    Read More »
  • നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍

    തിരുവനന്തപുരം: നദിയില്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍ 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് നദിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്സുകള്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്ത് എത്തി. നദിയില്‍ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ് പെട്ടികള്‍ കരയ്ക്ക് എത്തിച്ചത്. തുറന്നു നോക്കിയപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500 ന്റേതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും ആരുമെത്തിയില്ല. രണ്ട് പെട്ടികളിലായാണ് നോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്. ഇതു സിനിമാ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകള്‍ ആണെന്നാണ് നിഗമനം. ഒരു വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് സീല്‍ ചെയ്തിട്ടുണ്ട്. ഈ പെട്ടികള്‍ നാട്ടുകാര്‍ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.

    Read More »
Back to top button
error: