ഇടുക്കി ജില്ലയിലെ കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുൺ (40) എന്നിവരാണ് മരിച്ചത്. അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി എടുക്കുന്ന ഇരുവരും വൈകിട്ട് പണി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കുളിക്കുന്നതിനായി ഇറങ്ങുന്നതിനിടയിൽ കാൽ വഴുതിവീണതാകാം അപകടകാരണം.
ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു എന്നും സമീപവാസികൾ പറയുന്നു. ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് എത്തി എങ്കിലും ഇതിന് മുൻപ് തന്നെ ഇരുവരെയും പുറത്തെടുത്തിരുന്നു.
തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.