Local

  • വയനാട്ടില്‍ കിണറ്റില്‍വീണ പുലിയെ തമിഴ്‌നാട് സംഘം മയക്കുവെടിവച്ച് പുറത്തെത്തിച്ചു

    കല്‍പറ്റ: വയനാട് തലപ്പുഴയില്‍ കിണറ്റില്‍വീണ പുലിയെ പുറത്തെത്തിച്ചു. തമിഴ്‌നാട്ടിലെ മുതുമലയില്‍നിന്നെത്തിയ സംഘം മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. പുലിയെ വലയ്ക്കുള്ളിലാക്കിയശേഷം കയറുകെട്ടി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ചശേഷം സമീപപ്രദേശത്ത് സജ്ജമാക്കിയിയിരിക്കുന്ന കൂട്ടിലേക്ക് മാറ്റും. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കാനായി കൊണ്ടുപോകും. വ്യാഴാഴ്ച രാത്രിയാണ് പുലി കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ കിണറ്റിന്‍കരയിലെത്തിയ വീട്ടുടമ പുലി വീണുകിടക്കുന്നത് കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിനുള്ളില്‍ ഏണി വച്ച് പുലിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിയിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് തമിഴ്‌നാട് സംഘത്തിന്റെ സഹായം തേടിയത്.        

    Read More »
  • ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടു തുമ്പു കിട്ടിയില്ല, മൂന്ന് വർഷം മുമ്പ് കാണാതായ ചീമേനി സ്വദേശി ഉസ്മാനെ മഹാരാഷട്ര കോലാപ്പൂരിൽ നിന്ന്‌ ക്രൈംബ്രാഞ്ച്‌ പൊക്കി

    കാസർകോട്‌ ജില്ലയിലെ ചീമേനി കൂളിയാട്‌ നിന്ന്‌ മൂന്നുവർഷം മുമ്പ്‌ കാണാതായ ആളെ മഹാരാഷട്രയിൽ നിന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും തുമ്പു ലഭിക്കാതിരുന്ന ചീമേനി സ്വദേശി ഉസ്മാനെ (48) യാണ് ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയത്. മുംബൈയിലെ കിര്‍ലോസ്‌കര്‍ കംപനിയുടെ ഉപസ്ഥാപനമായ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന സ്ഥാപനത്തിൽ ക്ലീനിങ് ജോലിക്കാരനായി കഴിഞ്ഞിരുന്ന ഉസ്മാനെ വളരെ നാടകീയമായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2019ലാണ് ഉസ്മാൻ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. ചീമേനിയില്‍ ഹോട്ടല്‍ നടത്തി വന്നിരുന്ന ഉസ്മാന്‍ കടബാധ്യതയെ തുടര്‍ന്നാണ് നാട് വിട്ടുപോയത്. എന്നാല്‍ ഉസ്മാനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ നിരന്തരം പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് ആലക്കല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ ശിവാജിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ഉസ്മാനെ കണ്ടെത്തിയത്. രണ്ടു വർഷം മുമ്പ് മകളുടെ വിവാഹം നടന്നെങ്കിലും ഉസ്മാന്‍ എത്തിയിരുന്നില്ല. ഉസ്മാനെ കണ്ടെത്തുന്ന കാര്യത്തില്‍ ചീമേനി പൊലീസ് കയ്യൊഴിഞ്ഞതോടെ ക്രൈംബ്രാഞ്ചിനെ അന്വേഷണം…

    Read More »
  • സൈനികൻ ഭാര്യയുടെ ദേഹത്ത് തിളച്ച മീന്‍കറിയൊഴിച്ച്‌ പൊള്ളിച്ചു, പിന്നീട് ഭാര്യയെ ആശുപത്രിയിലാക്കാതെ അച്ഛനമ്മമാർ താമസിക്കുന്ന വീടിനു മുന്നിൽ ഇറക്കിവിട്ടു

    ഭർത്താവ് യുവതിയുടെ ദേഹത്ത് തിളച്ച മീന്‍കറിയൊഴിച്ച്‌ പൊള്ളിക്കുകയും മർദ്ദിച്ച്‌ അവശയാക്കുകയും ചെയ്തു. എന്നാൽ ഇതേക്കുറിച്ച് നൽകിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ല എന്ന് ആക്ഷേപം. മാരായമുട്ടം വാത്തിക്കാല അനുഗ്രഹയില്‍ ശരണ്യക്ക് നേരെ അക്രമമുണ്ടായത്. ഭര്‍ത്താവും സൈനികനുമായ മനു അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന മീന്‍കറി എടുത്ത് തലക്കടിക്കുകയായിരുന്നു എന്നാണ് പരാതി. തിളച്ച കറി വീണ് ശരണ്യയുടെ മുതുകിലും കൈകളിലും പൊള്ളലേറ്റു. നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ മനുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവരോട് കയര്‍ത്ത മനു ഒടുവില്‍ ശരണ്യയെയും മക്കളേയും കാറില്‍ കയറ്റി ക്കൊണ്ടുപോയി. തുടര്‍ന്ന് ശരണ്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന തിരുവനന്തപുരം റെയില്‍വേ ക്വാര്‍ട്ടേഴ്സിനുമുന്നില്‍ ഇറക്കിവിട്ട ശേഷം മക്കളുമായി മടങ്ങുകയായിരുന്നു. ശരണ്യയുടെ വീട്ടുകാരാണ് തൈക്കാട് ആശുപത്രിയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് യുവതിയെ വിദഗ്ധ ചികിത്സക്കായി മാറ്റിയത്.

    Read More »
  • തലസ്ഥാനത്തെ കോളജ് വിദ്യാർഥിനിയായ സൗദയെ കാണാതായിട്ട് ഒരാഴ്ച, ഇരുട്ടിൽ തപ്പി പൊലീസ്

    പോത്തന്‍കോട് നിന്ന് കാണാതായ സൗദ എന്ന പെണ്‍കുട്ടിയെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാതെ ഇരുട്ടില്‍ത്തപ്പി പൊലീസ്. തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിയായ പത്തൊന്പതുകാരി സൗദയെ ഇക്കഴിഞ്ഞ 30 മുതലാണ് കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പോത്തന്‍കോട്, കന്യാകുളങ്ങര എന്നിവിടങ്ങളിലെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ യാതൊരു വിവരവും ലഭിച്ചില്ല. കുട്ടിയുടെ ഫോണിലെ കാള്‍ലിസ്റ്റ് പരിശോധിച്ച പോത്തന്‍കോട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയതെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. വൈകിട്ട് നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയില്‍ നിന്ന് ലഭിച്ച സി.സി ടിവിയില്‍ പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കുന്നതും, കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറി തിരുവനന്തപുരത്തേക്ക് പോകുന്നതും പതിഞ്ഞിട്ടുണ്ട്. ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. സുഹൃത്തുക്കളെ വിളിച്ച്‌ അന്വേഷിച്ചെങ്കിലും യാതൊരു…

    Read More »
  • വയനാട് പഴൂരിൽ വീണ്ടും കടുവയുടെ ആക്രമണം: ഒരു പശുവിനെ കൊന്നു രണ്ടു പശുക്കൾക്ക് ഗുരുതര പരിക്ക്, നാട്ടുകാർ വനം വകുപ്പ് ഓഫീസ് ഉപരോധിക്കുന്നു

        ‘ഇന്നലെ രാത്രിയാണ് തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണത്. ഇന്ന് രാവിലെ മോട്ടോര്‍ നോക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്തി, അനന്തര നടപടികള്‍ ആലോചിക്കുന്നു. അതിനിടെ ബത്തേരിക്കടുത്ത്പഴൂർ മുണ്ടക്കൊല്ലി ഭാഗത്ത് ഇന്നലെ രാത്രിയും കടുവയുടെ ആക്രമണം ഉണ്ടായി. കർഷകരുടെ പശുക്കൾക്ക് നേരെയാണ് രാത്രി കടുവയുടെ ആക്രമണം ഉണ്ടായത്. ഒരു പശുവിനെ കൊന്നു.  കണ്ണാപ്പറമ്പിൽ ഡാനിയലിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പശുവിനെ ആണ് കടുവ കൊല്ലുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡാനിയലിന്റെ മറ്റൊരു പശുവിനെ കൊന്നത്. കളത്തുംപടിക്കൽ അയ്യപ്പൻ, അയ്യൻചോല വേലായുധൻ എന്നിവരുടെ പശുക്കൾക്ക് നേരെയും ഇന്നലെ ആക്രമണങ്ങൾ ഉണ്ടായി. രാത്രി 11 മണിയോടെയായിരുന്നു സംഭവം.  ഒരു ഇടവേളയ്ക്ക് ശേഷം പഴൂർ മുണ്ടക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും…

    Read More »
  • പ്രാദേശിക പ്രതിഷേധം ശക്തം, പീഡന പരാതിയില്‍ സി.പി.എം നേതാവിന് സസ്‌പെന്‍ഷന്‍

    കോഴിക്കോട്: പീഡന പരാതിയില്‍ സി.പി.എം നേതാവിന് സസ്‌പെന്‍ഷന്‍. സി.പി.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇയാള്‍ക്കെതിരേ മേപ്പയൂര്‍ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു. തുടക്കത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് സി.പി.എം നടപടി എടുത്തത്.            

    Read More »
  • വിദ്യാര്‍ഥികളെ മഴയത്ത് കാത്തുനിര്‍ത്തിയ ബസിന് 9500 രൂപ പിഴ ഈടാക്കി

    കണ്ണൂര്‍: എല്ലാ യാത്രക്കാരും കയറും വരെ വിദ്യാര്‍ഥികളെ മഴയത്ത് കാത്തുനിര്‍ത്തിയ ബസ് പോലീസ് പൊക്കി. ബുധനാഴ്ച തലശ്ശേരിയില്‍ ബസില്‍ കയറ്റാതെ കുട്ടികളെ മഴയത്ത് നിര്‍ത്തിയതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി എടുത്തിരിക്കുകയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ എസ്.ഫ്.ഐയുടെ നേതൃത്വത്തിലും മറ്റും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായത്. 9500 രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഇന്ന് വിട്ടയച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സംഭവ ദിവസം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പലയിടത്തും സമാനമായ രീതിയില്‍ തന്നെയാണ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് നടപടിയുണ്ടാകാറുള്ളതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കണ്‍സെഷന്‍ നിരക്കിനേക്കാള്‍ കൂടുതലാണ്…

    Read More »
  • ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു വീണ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

    കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം കല്ലുവേലി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്ത പത്തനംതിട്ട തണ്ണിത്തോട് സ്വദേശി രാഹുലാണ് (34) രക്ഷപ്പെട്ടത്. സ്റ്റേഷന്‍ അടുത്തെത്തിയതോടെ ട്രെയിനിന്റെ വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഡോറിന്റെ സമീപത്തു യാത്ര ചെയ്തിരുന്ന രാഹുല്‍ പെട്ടെന്നു ട്രെയിനില്‍ നിന്നു താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ റെയില്‍ പാളത്തിനു സമീപത്തു നിന്നു മാറ്റി, പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ ഫുട്‌ബോര്‍ഡില്‍ നിന്നോ ഇരുന്നോ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. റെയില്‍വേയുടെ നിയമത്തിനെതിരുമാണ്. 200 കിലോയോളം ഭാരമുണ്ട് ബോഗിയുടെ വാതിലിന്. വാതിലിനു സമീപത്തെ കമ്പിയില്‍ കൈകള്‍ പിടിച്ചു…

    Read More »
  • മയക്കുമരുന്ന് വാങ്ങാൻ വാഹനമോഷണവും ക്ഷേത്ര കവർച്ചയും, വിദ്യാർത്ഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം കുടുങ്ങി

    മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമായി വാഹനമോഷണവും ക്ഷേത്ര കവർച്ചയും പതിവാക്കിയ വിദ്യാർത്ഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം കോഴിക്കോട് പിടിയിൽ.  സംഘത്തിൽ ഒരാളൊഴികെ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രീദിയാണ് (18) സംഘത്തിലെ പ്രായപൂർത്തിയായ ആൾ. മറ്റ് നാല് പേരും വിദ്യാർത്ഥികളാണ്. ഇവർ ഒട്ടേറെ മേഷണക്കേസുകളിൽ പ്രതികളാണ് എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷാഹിദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത കുട്ടികളെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയതിന് ശേഷം വിട്ടയച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുകയാണ് ഇവരുടെ പതിവ്. കൂടുതൽ പണം കിട്ടിയാൽ അത് ഉപയോഗിച്ച് ഗോവയ്‌ക്ക് പോകും. നടക്കാവ് സ്റ്റേഷൻ പരിധിയിൽ ഇരുചക്രവാഹനമോഷണം പതിവായപ്പോഴാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ കുട്ടികളാണെന്ന് മനസിലായത്. പിടിയിലായവരെല്ലാം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ്. പല സ്‌കൂളുകളിൽ നിന്നുള്ള…

    Read More »
  • ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച് ലോഡ്ജ് മുറിയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം

    വയനാട്: ലോട്ടറിയടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ക്കുശേഷം പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് ഇയാളെ പുറത്തെത്തിച്ചു. കല്‍പ്പറ്റ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് രമേശന്‍ കല്‍പ്പറ്റ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി പ്രസ് ക്ലബിലും പോലീസിലും വിളിച്ച് അറിയിച്ചു. 2020ല്‍ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാല്‍, ആ ലോട്ടറി അമ്പലവയല്‍ സ്വദേശിയായ ആള്‍ തട്ടിയെടുത്ത് പണം കൈക്കലാക്കി. ബത്തേരി പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് രമേശന്‍ പറഞ്ഞു. അനുനയത്തിലൂടെയാണ് രമേശനെ മുറിക്ക് പുറത്തെത്തിച്ചത്.      

    Read More »
Back to top button
error: