Local
-
തൃക്കാക്കരയില്‍ പ്രഭാതസവാരിക്കിറങ്ങിയ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
കൊച്ചി: തൃക്കാക്കരയില്‍ തെരുവ് നായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പ്രഭാത നടത്തതിനിടെയാണ് ഇവരെ തെരുവുനായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളിലായിരുന്നു നായുടെ പരാക്രമം. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്‌കൂളില്‍നിന്നു വരുന്ന വഴിയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അശ്വതി. സഹോദരന്‍ ആകാശ്, ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുവാന്‍ പോയ ബന്ധു ഗൗരി എന്നിവരോടൊപ്പം വരുന്നതിനിടെ വീടിനടുത്തെത്തിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട് പിതാവ് ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. വലതുകാലിന് ആഴമേറിയ മുറിവേറ്റ കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു.
Read More » -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു, കോട്ടയം അയർക്കുന്നത്താണ് ഈ ദാരുണ സംഭവം
കോട്ടയത്തിനടുത്ത് അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 8ന് ആണു സംഭവം. എൻജിനിയറിങ് വിദ്യാർഥിയായ മകൻ ദേവാനന്ദ് കൂട്ടുകാർ കൊപ്പം കളിക്കാൻ പോയിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു സംഭവം അറിയുന്നത്. മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പിന്നിലെ അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു അമ്മ മഞ്ജുള നിലത്ത് നിശ്ചലയായി കിടക്കുന്നതും അച്ഛൻ സുനിൽകുമാർ തൂങ്ങി നിൽക്കുന്നതും ദേവാനന്ദ് കണ്ടത്. മകന്റെ നിലവിളികേട്ടാണ് അയൽവാസികളും സംഭവം അറിഞ്ഞത്. നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. മകനെത്തുമ്പോൾ മഞ്ജുളയ്ക്ക് അനക്കമുണ്ടായിരുന്നതായി പറയുന്നു. ഇവരുടെ കഴുത്തിൽ സംശയകരമായ പാടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. മഞ്ജുളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് നിഗമനം. മഞ്ജുളയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സുനിൽകുമാറിന്റെ മൃതദേഹം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.…
Read More » -
സിനിമാ ചിത്രീകരണത്തിന് തെരുവുനായയുടെ ‘കട്ട്’; അസോസിയേറ്റ് ക്യാമറമാന് കടിയേറ്റു
കോഴിക്കോട്: മേത്തോട്ടുതാഴെ സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചു. കടിയേറ്റ ജോബിന്‍ ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരപരിധിയിലെ വിവിധ ഇടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചത്. ഹരീഷ് പേരടിയുടെ പ്രൊഡക്്ഷനിലുള്ള ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണത്തിനിടെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കടിച്ച നാട ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. അതിന് പിന്നാലെ ജോബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
Read More » -
മെഡിക്കല്‍ കോളജില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്‌സിനെ തെരുവുനായ കടിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സ്റ്റാഫ് നഴ്‌സിനെ ആശുപത്രി വളപ്പില്‍ തെരുവുനായ കടിച്ചു. അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് ജോസ്മിയുടെ (21) വലതുകാല്‍ പാദത്തിലാണ് നായ കടിച്ചത്. ഇന്നലെ രാവിലെ 6.30ന് ആണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നായയെ ഓടിച്ച ശേഷം ജോസ്മിയെ പേ വിഷ പ്രതിരോധ ക്ലിനിക്കിലെത്തിച്ച് കുത്തിവയ്‌പെടുത്തു. ആശുപത്രി വളപ്പിലും ആശുപത്രിക്കുള്ളിലും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കു തെരുവുനായയുടെ ശല്യം പതിവാണ്. ചില സമയത്ത് വാര്‍ഡുകളിലും തെരുവുനായ കയറി വരാറുണ്ടെന്ന് രോഗികള്‍ പറയുന്നു. ഒന്നര മാസം മുന്‍പ് രോഗിയെ കാണാനെത്തിയ ആളെയും നായ കടിച്ചിരുന്നു. ആശുപത്രിയില്‍ തെരുവ്‌നായ്ക്കളുടെ ശല്യം കൂടുതലാണെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടറെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്ന് സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ അറിയിച്ചു.
Read More » -
ചെരുപ്പ് എടുക്കുന്നതിനിടെ കുളത്തില്‍ വീണു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
തൃശൂര്‍: മാള പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലെ കുളത്തില്‍ കാല്‍വഴുതി വീണ അമ്മയും മകളും മരിച്ചു. പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്‌ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന അമ്മയും മൂന്നു മക്കളും. പാടശേഖരത്തിനു സമീപമെത്തിയപ്പോള്‍ കാല്‍കഴുകാനായി ഇളയ രണ്ടു മക്കള്‍ പാടശേഖരത്തിലെ കുളത്തിനു സമീപത്തേക്ക് പോയി. ഇതില്‍ ഒരു കുട്ടിയുടെ ചെരുപ്പ് വെള്ളത്തില്‍ വീണു. ഇതെടുക്കാന്‍ കുട്ടികള്‍ അമ്മയെ വിളിച്ചു. ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മേരി അനു കാല്‍വഴുതി കുളത്തിലേക്ക് വീണു. ഇതുകണ്ടു എത്തിയ ആഗ്‌ന അമ്മയെ രക്ഷിക്കാന്‍ കുളത്തിലേക്കിറങ്ങിയെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലില്‍ ഇരുവരെയും കിട്ടി. മാളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.
Read More » -
ഫെഡറല്‍ ബാങ്ക് മലപ്പുറം ബ്രാഞ്ചില്‍ 17 കോടിയുടെ തട്ടിപ്പ്, അസിസ്റ്റന്റ് മാനേജര്‍ അറസ്‌റ്റില്‍
മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ നിക്ഷേപകരുടെ പേരിൽ 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അസിസ്‌റ്റന്റ് മാനേജര്‍ അറസ്‌റ്റില്‍. പുളിയക്കോട്, കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസലുറഹ്‌മാനെയാണ് (34) മലപ്പുറം പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അമിത പലിശ വാഗ്‌ദാനം ചെയ്‌ത് ബാങ്കില്‍ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശനിക്ഷേപകരിൽ നിന്നാണ് ഇത്ര ഭീമമായ തുക തട്ടിപ്പ് നടത്തിയത്. സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ‘ടുമ്മി ആന്‍ഡ് മീ’ കമ്പനിയുടെയും അക്കൗണ്ടുകളിലേക്കും 17 കോടി രൂപ ട്രാന്‍സര്‍ ചെയ്‌തു തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും തുടര്‍ന്ന് ജീവനെക്കാരനെ ബാങ്ക് പുറത്താക്കുകയും ചെയ്തു. തുടർന്ന് പോലീസില്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്‌റ്റര്‍ചെയ്‌തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ മലപ്പുറം ഡി.വൈ.എസ്.പി അബ്‌ദുല്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
Read More » -
ബസില്‍നിന്ന് തെറിച്ചുവീണ് എട്ടാം ക്ലാസുകാരന് പരുക്ക്
കോട്ടയം: സ്വകാര്യ ബസില്‍നിന്നും തെറിച്ചുവീണ് എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പരുക്ക്. അഭിരാം എന്ന കുട്ടിക്കാണ് മുഖത്ത് പരിക്കേറ്റത്. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി, ചുണ്ടിനും വലത് കൈ മുട്ടിനും പരുക്കേറ്റു. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കോട്ടയം- കൈനടി റൂട്ടിലോടുന്ന ചിപ്പി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോ പറഞ്ഞു. സംഭവത്തില്‍ ആര്‍.ടി.ഒ. പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബസിനെതിരേ നടപടിയുണ്ടാകുമെന്നും ഡ്രൈവറോട് അടുത്ത ദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും ആര്‍.ടി.ഒ. അറിയിച്ചു.
Read More » -
‘കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും..’ പാലായില്‍ തരൂരിന് അഭിവാദ്യവുമായി ഫ്‌ളക്‌സ്
കോട്ടയം: പാലായില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ എന്ന ഫ്‌ളക്‌സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേര്‍ത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോര്‍ഡല്ലെന്നും പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും മാത്രമാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തരൂര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Read More » -
മൊട്ടയടിച്ച് സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ മര്‍ദിച്ചു
കൊച്ചി: മുടിമൊട്ടയടിച്ച് സ്‌കൂളിലെത്തിയ കാര്യം തിരക്കിയതിന് പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ മര്‍ദിച്ചു. പരുക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി സ്‌കൂളില്‍ വരണമെന്ന് ക്ലാസ് ടീച്ചര്‍ കുട്ടിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്‌കൂളിലെത്തിയത്. അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ കുട്ടിയെ പറഞ്ഞയച്ചു. പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ പ്രകോപിതനായ വിദ്യാര്‍ഥി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അധ്യാപകന്റെ കഴുത്തിന് പിടിച്ച് ഞെക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് തിരികെ സ്‌കൂളിലെത്തിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പോലീസ് എത്തി വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മര്‍ദനമേറ്റ പ്രധാനാധ്യാപകന്‍ പരാതി നല്‍കിയിട്ടില്ല. അധ്യപകന്റെ പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിലവില്‍ കേസ് എടുത്തിട്ടില്ല.
Read More » -
തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം, കടിയേറ്റത് 25 പേര്‍ക്ക്; ഒരു നായ തന്നെയെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. 25 പേര്‍ക്കാണ് അക്രമാസക്തമായ നായയുടെ കടിയേറ്റത്. വിളവൂര്‍ക്കലില്‍ പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കമുള്ളവരെയാണ് നായ ആക്രമിച്ചത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കും കടിയേറ്റു. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തൃശ്ശൂര്‍ പെരിഞ്ഞനത്തും തെരുവ് നായ ആക്രമണമുണ്ടായി. പെരിഞ്ഞനം സ്വദേശി സതീഷിന്റെ മകന്‍ അതുല്‍ കൃഷ്ണക്കാണ് നായയുടെ കടിയേറ്റത്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത പറമ്പിലൂടെ നടന്ന് വരുമ്പോള്‍ തെരുവ് നായ ഓടിക്കുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ പിന്തുടര്‍ന്നാണ് കടിച്ചത്.
Read More »