Local

  • ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച് ലോഡ്ജ് മുറിയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം

    വയനാട്: ലോട്ടറിയടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ക്കുശേഷം പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് ഇയാളെ പുറത്തെത്തിച്ചു. കല്‍പ്പറ്റ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് രമേശന്‍ കല്‍പ്പറ്റ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി പ്രസ് ക്ലബിലും പോലീസിലും വിളിച്ച് അറിയിച്ചു. 2020ല്‍ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാല്‍, ആ ലോട്ടറി അമ്പലവയല്‍ സ്വദേശിയായ ആള്‍ തട്ടിയെടുത്ത് പണം കൈക്കലാക്കി. ബത്തേരി പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് രമേശന്‍ പറഞ്ഞു. അനുനയത്തിലൂടെയാണ് രമേശനെ മുറിക്ക് പുറത്തെത്തിച്ചത്.      

    Read More »
  • കോട്ടയത്തുനിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

    തിരുവനന്തപുരം: കോട്ടയത്തുനിന്ന് കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ജയിംസ് വര്‍ഗീസിനെയാണ് തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിംസ് വര്‍ഗീസിനെ കോട്ടയത്തുനിന്ന് കാണാതായത്. ഇതുസംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാര്‍ റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ചത് ജയിംസ് വര്‍ഗീസ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ കാര്‍ സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബര്‍ തോട്ടത്തില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എം.സി. റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം ഇദ്ദേഹം റബര്‍ തോട്ടത്തിലേക്ക് നടന്നുപോകുന്ന സിസി ടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികില്‍നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ തന്നെ യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് കരുതുന്നത്. മൊബൈല്‍…

    Read More »
  • തെരുവുനായ കുറുകെ ചാടി അപകടം: ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

    കോട്ടയം: തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തെത്തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി വി കെ രാജു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ ഏഴിന് രാത്രിയാണ് അപകടമുണ്ടായത്. വ്യാപാരിയായ ഇദ്ദേഹം രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ബൈക്കില്‍ തെരുവുനായ ഇടിച്ച് അപകടമുണ്ടായത്.

    Read More »
  • കോട്ടയം മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു

       നിരത്തുകളിൽ വീണ്ടും രക്തപ്പുഴ. ഇന്ന് പുലർച്ചെയാണ് കൊല്ലം പരവൂരിൽ ഷിബു, സജാദ് എന്നീ രണ്ട് യുവാക്കളെ കാർ ഇടിപ്പിച്ചു വീഴ്ത്തിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് യുവാക്കളെ കാറിടിച്ചത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ചൊവ്വാഴ്ച സന്ധ്യയ്ക്ക് കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു. മണിമല കരിമ്പനക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭർത്താവ് തങ്കച്ചൻ എന്നിവരാണ് മരിച്ചത്. ആറ് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് എതിരേ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

    Read More »
  • വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

    വയനാട്: കല്‍പ്പറ്റ കാക്കവയലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കവാടം കോളനിയിലെ മാധവന്‍ (62) ആണ് മരിച്ചത്. ഇന്നലെയാണ് മാധവന്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ഉച്ചയ്ക്ക് രണ്ടോടെ കാക്കവയല്‍ അങ്ങാടിയില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മാധവന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാധവന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.    

    Read More »
  • വഴിയോരത്ത് നിന്ന 2 യുവാക്കളെ കാറിടിച്ചു കൊലപ്പെടുത്തി, നിര്‍ത്താതെ പാഞ്ഞു പോയ വാഹനത്തിനായി അന്വേഷണം

    കൊല്ലം ജില്ലയിലെ പരവൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് കാറിടിച്ച് മരിച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് യുവാക്കളെ കാറിടിച്ചത്. അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    കോട്ടയം: ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴുപേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.  

    Read More »
  • ബ്ലോക്ക് ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിലൂടെ ബസോടിച്ച ഡ്രൈവര്‍ക്ക് ‘ക്ലാസിലിരിപ്പ്’ ശിക്ഷയുമായി എം.വി.ഡി

    കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിലൂടെ അപകടകരമായരീതിയില്‍ ‘ചുറ്റിപ്പറന്ന്’ ടൂറിസ്റ്റ് ബസ്. വാഹനമോടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി ക്ലാസിലും ഇരുത്തി. ബസ് ഡ്രൈവര്‍ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി അരുണ്‍ ഹരിക്കാണ് എറണാകുളത്ത് വന്ന് ക്ലാസില്‍ ഇരുന്നു ‘പഠിക്കാന്‍’ അവസരമൊരുക്കിയത്. തിങ്കളാഴ്ച രാവിലെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ സണ്‍റൈസ് ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കൈവിട്ടകളി അരങ്ങേറിയത്. തൃശ്ശൂരില്‍നിന്ന് വിദ്യാര്‍ഥികളുമായി പള്ളിക്കരയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വന്ന ബസാണ് സീപോര്‍ട്ട് റോഡിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ അലക്ഷ്യമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നാലെ റോഡരികിലെ പെട്രോള്‍ പമ്പിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചുകയറ്റി വളച്ചെടുത്ത് മറ്റൊരു ‘ഷോ’ കൂടി. വണ്ടിയുടെ വരവുകണ്ട് പമ്പിലെ ജീവനക്കാരും പേടിച്ചു. ഡ്രൈവറുടെ ഈ സര്‍ക്കസ് നേരില്‍കണ്ട നാട്ടുകാര്‍ വണ്ടി നമ്പര്‍ സഹിതം എറണാകുളം ആര്‍.ടി. ഓഫീസില്‍ വിവരം അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രാജേഷ് ഉടനടി വണ്ടി നമ്പര്‍ വഴി ഉടമയെ ബന്ധപ്പെട്ടു.…

    Read More »
  • എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ മാത്രം മോഷണം, നിമിഷ നേരം കൊണ്ട് ഇരുട്ടിൽ മറയും; ഒടുവിൽ ‘മരിയാർ പൂതം’ പിടിയിൽ

    കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ. ഇന്നലെ രാത്രി മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നാളേറെയായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു മരിയാർ പൂതം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ആറ് വർഷം മുൻപ് മോഷണത്തിനിടെ മരിയാർ പൂതത്തെ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാൾ പിടിയിലാകുകയുമായിരുന്നു. അന്ന് നോർത്ത് പൊലീസിന് ഇയാൾ ഒരു താക്കീത് നൽകി. ഇത് പിന്നീട് നിങ്ങൾക്ക് പ്രശ്‌നമാകും എന്നായിരുന്നു ആ താക്കീത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാർ പൂതം നേരെ എത്തിയത് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിലേക്കാണ്. പ്രദേശത്ത് ഇയാൾ മോഷണം പതിവാക്കി. കുറച്ചു നാളുകളായി ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. നാട്ടുകാരും ഇയാൾക്കായി രംഗത്തുണ്ടായിരുന്നു. കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ…

    Read More »
  • മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍പ്പെട്ട് ആലപ്പുഴ സ്വദേശിനി മരിച്ചു

    മലപ്പുറം: കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂര്‍ സ്വദേശി ആശ (24)യാണ് മരിച്ചത്. കരുവാരക്കുണ്ട് ഒലിപ്പുഴയിലാണ് അപകടമുണ്ടായത്. കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ആര്‍ഷ. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.  

    Read More »
Back to top button
error: