ഭർത്താവ് യുവതിയുടെ ദേഹത്ത് തിളച്ച മീന്‍കറിയൊഴിച്ച് പൊള്ളിക്കുകയും മർദ്ദിച്ച് അവശയാക്കുകയും ചെയ്തു. എന്നാൽ ഇതേക്കുറിച്ച് നൽകിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ല എന്ന് ആക്ഷേപം.
മാരായമുട്ടം വാത്തിക്കാല അനുഗ്രഹയില്‍ ശരണ്യക്ക് നേരെ അക്രമമുണ്ടായത്.
ഭര്‍ത്താവും സൈനികനുമായ മനു അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന മീന്‍കറി എടുത്ത് തലക്കടിക്കുകയായിരുന്നു എന്നാണ് പരാതി.
തിളച്ച കറി വീണ് ശരണ്യയുടെ മുതുകിലും കൈകളിലും പൊള്ളലേറ്റു. നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ മനുവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇവരോട് കയര്‍ത്ത മനു ഒടുവില്‍ ശരണ്യയെയും മക്കളേയും കാറില്‍ കയറ്റി ക്കൊണ്ടുപോയി. തുടര്‍ന്ന് ശരണ്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന തിരുവനന്തപുരം റെയില്‍വേ ക്വാര്‍ട്ടേഴ്സിനുമുന്നില്‍ ഇറക്കിവിട്ട ശേഷം മക്കളുമായി മടങ്ങുകയായിരുന്നു.
ശരണ്യയുടെ വീട്ടുകാരാണ് തൈക്കാട് ആശുപത്രിയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് യുവതിയെ വിദഗ്ധ ചികിത്സക്കായി മാറ്റിയത്.