Local
-
മലപ്പുറത്ത് കോളജിലെ ഡി.ജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ കുഴഞ്ഞുവീണു
മലപ്പുറം: കോളജിലെ ഡി.ജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ‘ഫ്രഷേഴ്‌സ് ഡേ’യോടനുബന്ധിച്ചു നടത്തിയ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് 10 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കോളജില്‍ ഡിജെ പാര്‍ട്ടി നടത്തിയത്. സംഘം ചേര്‍ന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ആദ്യം ഒരു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. അധികം വൈകാതെ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു വീണു. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെ വന്ന ഒരു പെണ്‍കുട്ടി കൂടി ആശുപത്രിയില്‍ വച്ചു കുഴഞ്ഞു വീഴുകയായിരുന്നു. എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനാണ് ഫ്രഷേഴ്സ് ഡേ നടത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി…
Read More » -
എസ്.എഫ.ഐ പ്രവര്‍ത്തകനെ തല്ലി; കോതമംഗലത്ത് എസ്.ഐയ്്ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകനെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കോതമംഗലം എസ.്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്.പിയാണ് എസ്.ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കോതമംഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ത്ഥിയെയാണ് പോലീസ് മര്‍ദ്ദിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍, സ്റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്.ഐ, റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നീ എസ്.എഫ്.ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷന്‍ പറഞ്ഞു. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചതെന്നും റോഷന്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ എസ്.ഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.
Read More » -
തന്നെ പീഡിപ്പിച്ചു എന്ന് കണ്ണൂർ സ്വദേശിനിയുടെ പരാതി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കേസെടുത്തു
കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വനിതാ സെൽ പൊലീസാണ് കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഐ.പി.സി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍വെച്ചാണ് പീഡിപ്പിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴിനല്‍കിയത്. ഖാസിയുടെ ഡ്രൈവര്‍ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അതേസമയം, ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയതെന്നും ഇത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും…
Read More » -
ബലാത്സംഗവീരന് കർത്താവ് തുണ, പരാതിക്കാരിക്ക് ദൈവശിക്ഷ, പീഡന കേസ് സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം; പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും
ബലാത്സംഗത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെ, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്‌സ് ആപ്പിൽ ഭീഷണി സന്ദേശം അയച്ചു. പണത്തിനോടുള്ള കൊതി തീരുന്ന സമയത്ത് സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കുമെന്ന് എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷിക്ക് ഇന്ന് പുലര്‍ച്ചെ 2. 30 നാണ് എല്‍ദോസ് സന്ദേശമയച്ചത്. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്നോടൊപ്പം ഉണ്ടാകും’ ഇങ്ങനെയാണ് വാട്ട്‌സ് ആപ്പ് സന്ദേശം അവസാനിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേസിലെ സാക്ഷിക്ക് വാട്‌സ് ആപ്പ് വഴി ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. പരാതിക്കാരിയായ അധ്യാപികയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് ഈ…
Read More » -
അമ്മേ മാപ്പ്, ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് ആര്‍.ഡി.ഒ ട്രിബ്യൂണൽ ശിക്ഷ വിധിച്ചു
സ്വന്തം മാതാവിനെ രാത്രി അസമയത്ത് തെരുവില്‍ ഉപേക്ഷിച്ച ശേഷം വഴിയില്‍ അജ്ഞാതയെ കണ്ടെത്തി എന്ന് പോലീസിനെ അറിയിച്ചു. വൃദ്ധയെ കണ്ടെത്തി അഗതി മന്ദിരത്തിലാക്കിയ പൊലീസിന് മകൻ നടത്തിയ ആള്‍മാറാട്ടം ബോധ്യപ്പെട്ടു. ഒടുവിൽ ആര്‍.ഡി.ഒ മെയിന്റനന്‍സ് ട്രിബ്യൂണല്‍ മകന് 5000 രൂപ പിഴ ശിക്ഷ വിധിച്ചു. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരമൂട് അനിതാ വിലാസത്തില്‍ അജികുമാര്‍, ഭാര്യ ലീന എന്നിവര്‍ക്കെതിരെയാണ് ഉത്തരവ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷാവിധി ഉണ്ടാകുന്നത്. അമ്മയെ ഏറ്റെടുത്ത് സുരക്ഷിത താമസം, ആഹാരം, വസ്ത്രം, മരുന്ന്, വൈദ്യസഹായം എന്നിവ യഥാവിധി മകന്‍ നല്‍കുന്നുണ്ടെന്നും മകന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ ഇതിന് വിരുദ്ധമായി പ്രവൃത്തി ഉണ്ടായാല്‍ അടൂര്‍ എസ്.എച്ച്.ഓ നിയമ നടപടി സ്വീകരിച്ച് മെയിന്റനന്‍സ് ട്രിബ്യൂണല്‍ മുമ്പാകെ റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്നുമാണ് വിധി. പ്രതി അജികുമാര്‍ പിഴതുക ട്രഷറിയില്‍ അടച്ച് രസീത് ട്രിബ്യൂണലില്‍ സമര്‍പ്പിക്കണം. അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല നല്‍കിയ പരാതിയിലാണ് ഉത്തരവ്. വൃദ്ധമാതാവിനെ പോലീസ്…
Read More » -
കായണ്ണയില്‍ മന്ത്രവാദിയെ കാണാനെത്തിയവരുടെ വാഹനം തല്ലി തകര്‍ത്തു
കോഴിക്കോട്: കായണ്ണയില്‍ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം. ചാരുപറമ്പില്‍ രവി എന്നയാള്‍ക്ക് നേരെയാണ് പ്രതിഷേധം. ഇയാളെ കാണാന്‍ എത്തിയ ആളുകളുടെ വാഹനം തല്ലി തകര്‍ത്തു. രവിക്കെതിരേ നേരെത്തെ ലൈംഗിക പീഡന പരാതിയില്‍ കേസ് ഉണ്ട്. വര്‍ഷങ്ങളായി മന്ത്രവാദം നടത്തുന്ന രവിക്ക് സ്വകാര്യ അമ്പലവുമുണ്ട്. ഇയാളെ തേടി നിരവധി പേര്‍ എത്താറുണ്ട്. മന്ത്രവിദ്യയ്ക്ക് ശേഷം ഉറഞ്ഞുതുള്ളുകയും വെളിപ്പെടുത്തലുകള്‍ നടത്തുകയുമാണ് രവിയുടെ രീതി. അതിനിടെയാണ് ഒരു കുട്ടിക്കെതിരേ ലൈംഗികാക്രമണം നടത്തിയെന്ന പരാതി ഉയരുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ രവി കുറച്ച് കാലത്തേക്ക് മന്ത്രവാദം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, അടുത്തിടെയായി ഇയാള്‍ വീണ്ടും സജീവമായി. ഇലന്തൂര്‍ സംഭവത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ മന്ത്രവാദിക്കെതിരേ നാട്ടുകാര്‍ വീണ്ടും സംഘടിക്കുകയായിരുന്നു.
Read More » -
വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു
വയനാട്: ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. രണ്ട് വളര്‍ത്തുമൃഗങ്ങളെ കൂടി ആക്രമിച്ചു. ഇതോടെ ആക്രമിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങഴുടെ എണ്ണം ഒന്‍പതായി. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. രണ്ട് ദിവസമായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കണ്ടര്‍മലയില്‍ കടുവയിറങ്ങിയത്. കണ്ടര്‍മല വേലായുധന്റെയും കരുവള്ളി ജെയ്‌സിയുടെയും കന്നുകാലികള്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 20 ദിവസങ്ങളിലായി കടുവ ഭീതിയിലാണ് പ്രദേശവാസികള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൈലാസം കുന്നില്‍ കടുവയെ കണ്ടത്. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികള്‍ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് കലക്റ്റര്‍ നിര്‍ദേശം നല്‍കി. കടുവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ മേപ്പാടി റെയ്ഞ്ചില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സാധാരണ ഗതിയില്‍ രാത്രിയിലാണ് കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ പകല്‍ നാലേമുക്കാലോടെയാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. അധികൃതര്‍ കടുവയെ പിടിച്ചില്ലെങ്കില്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ അനിശ്ചിത കാലം സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം. പത്ത്…
Read More » -
ജപ്തി നോട്ടീസ് പതിച്ച ബാങ്കില്‍ 70 ലക്ഷത്തിന്റെ ലോട്ടറി കൈമാറി ‘പൂക്കുഞ്ഞിന്റെ പ്രതികാരം’
കൊല്ലം: ബാങ്കിന്റെ ജപ്തി നോട്ടീസിനുപിന്നാലെ ലോട്ടറിയിലൂടെ ഭാഗ്യം കടാക്ഷിച്ച മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞ് അതേ ബാങ്കില്‍ത്തന്നെ ടിക്കറ്റ് കൈമാറി. മീന്‍ കച്ചവടക്കാരനായ പൂക്കുഞ്ഞിന് ബുധനാഴ്ചയാണ് കേരള ഭാഗ്യക്കുറി അക്ഷയയുടെ 70 ലക്ഷം രൂപ അടിച്ചത്. ഒരു മണിക്ക് ടിക്കറ്റെടുത്തു. രണ്ടുമണിക്ക് യൂണിയന്‍ ബാങ്കിന്റെ (പഴയ കോര്‍പ്പറേഷന്‍ ബാങ്ക്) കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയില്‍നിന്നു വായ്പ കുടിശ്ശികയുടെ ജപ്തി നോട്ടീസെത്തി. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ഒന്‍പതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ഒടുക്കാനുള്ളത്. കൂടാതെ മറ്റ് കടങ്ങളുമുണ്ട്. ഇതെല്ലാം തീര്‍ത്ത് ചെറിയ ബിസിനസുമായി ജീവിതം മുന്നോട്ടുനീക്കാനാണ് ആഗ്രഹം. തുക ലഭിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ നീക്കുമെന്ന് മുംതാസും പറഞ്ഞു.
Read More » -
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം
പാലക്കാട്: ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. വാളയാര്‍ വാധ്യാര്‍ ചള്ളയിലാണ് സംഭവം. 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. പുലര്‍ച്ചെ 3.15നുള്ള കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസ് ആണ് ആനയെ ഇടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും കാട്ടാനക്കൂട്ടം സംഭവ സ്ഥലത്ത് നിന്നും മാറിയിട്ടില്ല. ഒരു കുട്ടിയാനയ്ക്കും പരുക്കേറ്റതായി വിവരമുണ്ട്. കഞ്ചിക്കോടിന് സമീപം കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിന്‍ ഇടിച്ചത്. റെയില്‍വേ ഉദ്യേഗസ്ഥരും വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. ആനയെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇവിടെ തന്നെ സംസ്‌കരിക്കാനാണു തീരുമാനം.
Read More » -
കോടിശ്വരൻ ഇന്ന് തെരുവിൽ ഭാഗ്യം വിറ്റു ജീവിക്കുന്നു, മലപ്പുറം എടക്കര സ്വദേശി രാമകൃഷ്ണൻ എന്ന ഭാഗ്യാന്വേഷിയുടെ കഥ
മലപ്പുറം ജില്ലയിലെ എടക്കര കൗക്കാട് പാണംപൊയിൽ രാമകൃഷ്ണന്റെ ജീവിതം ഭാഗ്യനിർഭാഗ്യങ്ങൾ കൊണ്ട് കെട്ടുപിണഞ്ഞു കിടക്കുകയാണ്. 2014ൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാനായിരുന്നു ഈ എഴുപത്തിരണ്ടുകാരൻ. കാലചക്രം 8 വർഷം തിരിഞ്ഞപ്പോൾ ഉപജീവന മാർഗം കണ്ടെത്താൻ വേണ്ടി ലോട്ടറി ടിക്കറ്റ് വിറ്റു നടക്കുന്നു. ലോട്ടറിയടിച്ച് അപ്രതീക്ഷിതമായി പണം കൈവന്ന ഒരുവന്റെ ധൂർത്തോ അത്യാർഭാടങ്ങളോ അല്ല രാമകൃഷ്ണനെ വീണ്ടും ജീവിത മാർഗം തേടി തെരുവിലിറക്കിയത്. പണം മുഴുവൻ കുടുംബത്തിനു വേണ്ടിയും സ്വന്തം ചികിത്സയ്ക്കായും ചെലവഴിക്കുകയായിരുന്നു. ജില്ലയിലെ മലയോര മേഖലയിൽ ഇത്രയും വലിയ തുക ലോട്ടറിയടിക്കുന്ന ആദ്യത്തെയാൾ രാമകൃഷ്ണനാണ്. നികുതിയും മറ്റും കിഴിച്ച് 63 ലക്ഷം അന്ന് കയ്യിൽ കിട്ടി. പൊളിഞ്ഞുവീഴാറായ വീട് പുതുക്കിപ്പണിതു. രണ്ടു മക്കളെ സഹായിച്ചു. നല്ലൊരു തുക ബാങ്കിൽ നിക്ഷേപിച്ചു. മുസല്യാരങ്ങാടിയിൽ നേരത്തേയുണ്ടായിരുന്ന ചായക്കട ലോട്ടറിയടിച്ചതിനു ശേഷവും നടത്തിപ്പോന്നിരുന്നു രാമകൃഷ്ണൻ. ലോട്ടറിയടിക്കുന്നതിനു മുൻപേ സംഭവിച്ച വാഹനാപകടത്തെത്തുടർന്നു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ ചികിത്സയ്ക്കായി…
Read More »