Local
-
അമിത വേഗത്തില്‍ വളവ് തിരിഞ്ഞു; വയനാട്ടില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു
കല്‍പ്പറ്റ: വയനാട് തലപ്പുഴ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗത്തിലെത്തിയ വാഹനം വളവു തിരിഞ്ഞതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നലെ നടന്ന അപകടത്തില്‍ ആറു പേര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ ഡ്രൈവര്‍ പത്മരാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
എം.ഡി.എം.എ കേസില്‍ പഞ്ചായത്തംഗത്തിന്റെ രാജി; അവിശ്വാസം പാസായി, വണ്ടന്‍മേട് എല്‍.ഡി.എഫിന് നഷ്ടമായി
തൊടുപുഴ: സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. അവിശ്വാസപ്രമേയത്തെ യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരേ പത്തുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ച ഒഴിവില്‍നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ജയിച്ചതിനെത്തുടര്‍ന്നാണ് അവിശ്വാസം കൊണ്ടുന്നത്. എം.ഡി.എം.എ. കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലായതിനെത്തുടര്‍ന്നാണ് സൗമ്യ രാജിവെച്ചത്. 2020-ല്‍ എട്ടുവാര്‍ഡുകളില്‍ വിജയിച്ചാണ് എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നത്. യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടെ അച്ചന്‍കാനം വാര്‍ഡ് അംഗം സൗമ്യയെ പോലീസ് പിടികൂടിയിരുന്നു. ഭര്‍ത്താവിനെ കുടുക്കാനായി വാഹനത്തില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ.വെച്ച കേസിലായിരുന്നു സൗമ്യയെ പോലീസ് അറസ്റ്റ് ചെയതത്. ഇതിന് പിന്നാലെ യു.ഡി.എഫും ബി.ജെ.പി.യും സ്വതന്ത്ര അംഗവും ചേര്‍ന്ന് ആറുമാസംമുമ്പ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കേസ് വിവാദമായതിന് പിന്നാലെ സൗമ്യ രാജിവെച്ചു. ഈ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വാര്‍ഡ് പിടിച്ചെടുത്തു. വിജയത്തോടെ യു.ഡി.എഫിന്…
Read More » -
ബുള്ളറ്റ് കള്ളന്മാർ ഇടുക്കിയിൽ വിഹരിക്കുന്നു, ശാന്തിഗ്രാമിൽ നിന്ന് ഇന്നലെ രാത്രിയിലും ബുള്ളറ്റ് മോഷണം പോയി
ഇടുക്കി ജില്ലയിലെ ഇരട്ടയാർ ശാന്തിഗ്രാമിൽ നിന്നും KL 69 C 6233 എന്ന നമ്പറിൽ ഉള്ള എൻഫീൽഡ് ബുള്ളറ്റ് ഇന്നലെ രാത്രിയിലും മോഷണം പോയി. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ സ്കൂട്ടർ എന്നീ വാഹനങ്ങൾക്കിടയിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മാത്രം മോഷണം പോയത് വീണ്ടും ആശങ്ക പരത്തുന്നു. കള്ളന് ബുള്ളറ്റ് മോട്ടോർ സൈക്കിനോടു മാത്രമാണ് താല്പര്യം കാമാക്ഷി പഞ്ചായത്തിൽ നിന്നും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി ബുള്ളറ്റ് ബൈക്കുകളാണ് മോഷണം പോയത്. ഇതിന്റെ അന്വേഷണം നടന്നുവരികെയാണ് ഇന്നലെ രാത്രി വീണ്ടും മോഷണം നടക്കുന്നത്.
Read More » -
തകർന്ന് കിടന്ന രേവതിപ്പടി- തുരുത്തിപള്ള റോഡിന്റെ നവീകരണം ആരംഭിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചായത്ത് മെംമ്പർ പി.കെ. വൈശാഖ് ഡിവിഷൻ വിഹിത ഫണ്ടിൽനിന്ന് അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ 12-ാം വർഡിൽ ഉൾപെടുന്ന രേവതിപ്പടി- തുരുത്തിപള്ളി റോഡിന്റെ നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് അധധ്യക്ഷത വഹിച്ചു. കിഡ്സ് സിറ്റി സ്കൂൾ, ഗ്യാസ് ഏജൻസി, നിരവധി കമ്പനികൾ, കോളാകുളം മലവേടർ കോളനി എന്നിവയിലേക്ക് നിരവധി ആളുകൾ ഉപയോഗിക്കുന്ന വഴി നവീകരണം ചെയ്തിട്ട് 14 വർഷം കഴിഞ്ഞിരുന്നു. കുഴിമറ്റം നിന്ന് പത്താമുട്ടം പോകുവാനുള്ള എളുപ്പ വഴി കൂടിയാണ് ഇത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, ബോക്ക് പഞ്ചായത്ത് മെമ്പർ ഇ.ആർ സുനിൽകുമാർ, പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുകുട്ടി ഈപ്പൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ്…
Read More » -
എസ്.ബി. കോളജിൽ ബർക്ക്‌നോവ 14ന്
കോട്ടയം: എസ്.ബി. കോളജ് എം.ബി.എ. വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റുട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇരുപത്തിയേഴാമത് നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് ബർക്ക്നോവയ്ക്ക് നാളെ തിരിതെളിയും. രാവിലെ 10നു കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഫ്രഷ് ടു ഹോം സി.ഒ.ഓയും സഹസ്ഥാപകനും കൂടിയായ മാത്യു ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനായി നടത്തപ്പെട്ട ബർക്ക്നോവയ്ക്ക്, ഇക്കുറി വിദ്യാർത്ഥികൾ കോളജിൽ നേരിട്ട് എത്തിയാവും മത്സരിക്കുന്നത്. നൂറോളം കോളജുകളിൽ നിന്നായി അറുന്നൂറോളം വിദ്ദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. ഒൻപത് ഇവന്റുകളിലായിട്ടാണ് മത്സരം നടത്തുന്നത്. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ഫോട്ടോഗ്രാഫി, സിൻക് ഡാൻസ് എന്നിവയാണ് പ്രധാന ഇനങ്ങൾ. രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നന്നത്. പത്രസമ്മേളനത്തിൽ ബർക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. തോമസ് വർഗീസ്, ഡിപ്പാർട്മെന്റ് വിഭാഗം മേധാവി പ്രഫ.…
Read More » -
ആക്കുളം കായലിൽ ചാടിയ 16കാരിയായ പെൺകുട്ടിയെ ആളുകൾ രക്ഷപെടുത്തി, വീണ്ടും കായലിൽ ചാടിയപ്പോൾ രണ്ടാമത് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ആക്കുളം കായലില്‍ ചാടിയ 16കാരിയായ പെൺകുട്ടിയെ നാട്ടുകാരും ബോട്ട് ഡ്രൈവർ എ. സുരേഷ് കുമാറും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ആക്കുളം പാലത്തില്‍ നിന്നാണ് പെൺകുട്ടി കായലില്‍ ചാടിയത്. ഈ രംഗം നേരിട്ടു കാണാനിടയായ വേളി ബോട്ട് ക്ലബിലെ ജീവനക്കാരും വിനോദ സഞ്ചാര ബോട്ട് ഡ്രൈവര്‍ എ. സുരേഷ് കുമാറും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച പെൺകുട്ടി രണ്ടാമതും കായലിലേക്ക് എടുത്ത് ചാടി. തുടര്‍ന്ന് രണ്ടാമതും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം സ്വദേശിയായ പെണ്‍കുട്ടിയാണ് വൈകിട്ട് 5 മണിയോടെ ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയത്. ഈ സമയത്ത് വേളി ടൂറിസ്റ്റ് വില്ലേജില്‍ നിന്നുള്ള സഞ്ചാരികളുമായി വന്ന ബോട്ട് പാലത്തിന് സമീപത്തുണ്ടായിരുന്നു. ബോട്ട് ഡ്രൈവറായ എ. സുരേഷ് കുമാര്‍ ടൂബും കയറും എറിഞ്ഞ് കൊടുത്തെങ്കിലും അതില്‍ പിടിച്ച് കയറാന്‍ പെൺകുട്ടി തയ്യാറായില്ല. മാത്രമല്ല, ആഴമുള്ള ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ സുരേഷ് കുമാർ കായലില്‍ ചാടി നീന്തിച്ചെന്ന് പെൺകുട്ടിയെ…
Read More » -
ജിഎസ്ടി. വകുപ്പ് കണ്ടുകെട്ടിയ 65 ലക്ഷത്തിന്റെ അടയ്ക്ക ലേലത്തിനെത്തിയപ്പോള്‍ തോട് മാത്രം!
തൃശൂര്‍: രേഖകളില്ലാതെ സൂക്ഷിച്ചതിന് ജി.എസ്.ടി. വകുപ്പ് പിടികൂടിയ 65 ലക്ഷം രൂപയുടെ അടയ്ക്ക ലേലംചെയ്യാനെത്തിയപ്പോള്‍ ചാക്കുകളില്‍ അടയ്ക്കാത്തൊണ്ട്. തുടര്‍ന്ന് സൂക്ഷിപ്പുകാരന്റെ പേരില്‍ മോഷണക്കുറ്റത്തിന് ജി.എസ്.ടി. ഓഫീസര്‍ പോലീസിന് പരാതി നല്‍കി. വരവൂര്‍ സ്വദേശി കുന്നത്തുപീടികയില്‍ ഗഫൂറിനെതിരേയാണ് ജി.എസ്.ടി (ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം) ഓഫീസര്‍ സി. ജ്യോതിലക്ഷ്മി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ജൂലൈയ് 30-ന് ഗഫൂറിന്റെ വരവൂരിലുള്ള ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കണ്ടെടുത്തത്. ഇത് താത്കാലികമായി കണ്ടുകെട്ടി. തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ജി.എസ്.ടി. നിയമപ്രകാരം, കേടുകൂടാതെ സൂക്ഷിക്കാന്‍ ഗഫൂറിനെത്തന്നെ ചുമതലപ്പെടുത്തി. ഇതിനിടയില്‍ ഗഫൂര്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് കേസില്‍ ജി.എസ്.ടി വകുപ്പിന് അനുകൂലമായി വിധി വന്നു. തുടര്‍ന്ന് ചരക്ക് കണ്ടുകെട്ടാന്‍ ഗഫൂറിന് നോട്ടീസ് നല്‍കി. പരസ്യവില്‍പ്പനയ്ക്കായി ജി.എസ്.ടി. അധികൃതര്‍ വരവൂരിലെ ഗോഡൗണിലെത്തിയപ്പോള്‍ ഗഫൂര്‍ പ്രതികരിക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഗോഡൗണ്‍ ഉടമയുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അടയ്ക്ക അവിടെനിന്ന് കടത്തി പകരം ചാക്കുകളില്‍ അടയ്ക്കത്തൊണ്ട്…
Read More » -
4 അംഗ കുടുംബം തിരുവില്വാമലയിൽ ആത്മഹത്യ ചെയ്തു, വന്‍ സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പൊലീസ്
തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായിരുന്ന അച്ഛനും മകനും മരിച്ചു. ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകൻ രാഹുൽ എന്നിവർ ആദ്യമേ മരിച്ചിരുന്നു. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് ഇന്നലെ പൊള്ളലേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചിരുന്നു. തുടർന്നാണ് രാധാകൃഷ്ണനും മൂത്ത മകൻ കാർത്തിക്കും മരിച്ചത്. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് പൊലീസ് കരുതുന്നു.
Read More » -
പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി, തൊടുപുഴയിലാണ് വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് നവവധു മരണം വരിച്ചത്
വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് വധു ഭർതൃവീട്ടിൽ ജീവനൊടുക്കി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തിൽ ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആർ.ബാബുവിനാണ് അന്വേഷണച്ചുമതല.
Read More » -
ഹോണടിച്ചതില്‍ തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നടുറോഡില്‍ മര്‍ദനം
കാസര്‍ഗോഡ്: ചെര്‍ക്കളയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മര്‍ദനം. കാസര്‍ഗോഡ്- ബന്തടുക്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന അക്ഷയ ബസിലെ കണ്ടക്ടര്‍ ശ്രീരാജ്, പ്രദീഷ് എന്നിവരെയാണ് അഞ്ചംഗ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ഇരുവരെയും കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 5നു ബന്തടുക്കയിലേക്ക് പോകുമ്പോള്‍ നാലാം മൈലില്‍ ഹോണ്‍ അടിച്ചതിനെ തുടര്‍ന്ന് ഇരുചക്ര വാഹനത്തിലെ രണ്ടു പേരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് ചെര്‍ക്കളയില്‍ വച്ച് പിന്തുടര്‍ന്ന് ആക്രമിച്ചതെന്നു ആക്രമണമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ കണ്ടാല്‍ അറിയുന്ന 5 പേര്‍ക്ക് എതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Read More »