LocalNEWS

തന്നെ പീഡിപ്പിച്ചു എന്ന് കണ്ണൂർ സ്വദേശിനിയുടെ പരാതി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കേസെടുത്തു

കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  കോഴിക്കോട് വനിതാ സെൽ പൊലീസാണ് കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.  ഐ.പി.സി  376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുളളത്.

പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍വെച്ചാണ് പീഡിപ്പിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴിനല്‍കിയത്. ഖാസിയുടെ ഡ്രൈവര്‍ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

അതേസമയം, ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയതെന്നും ഇത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും ഖാസി ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു

Back to top button
error: